Monday, January 6, 2014
മരകൊത്തിയെ നോക്കി.....
രാവിലെ കിടന്ന കിടപ്പിൽ ജനലഴിയിലൂടെ മുറ്റത്തെ പാറോത്ത് മരത്തിൽ വന്നിരിക്കുന്ന മരകൊത്തിയെ നോക്കി കിടന്നു . മുറ്റം നിറയെ പാറോത്തിൻ കായകൾ വീണു കിടക്കുന്നു . മുറ്റം ചാണം തളിച്ച് വൃത്തിയാക്കിയിട്ടുണ്ട് . ഇന്നോ നാളെയോ കൊയ്തുണ്ടാവും . കൊയ്ത്തു കഴിഞ്ഞാൽ കുരന്താൾ പെറുക്കാൻ പോവാം . കൊയ്ത്തു കഴിഞ്ഞ വയലുകളിൽ കൂട്ടുകാർ വൈകുന്നേരം ഒത്തു ചേരും . ഉമ്മാ അടുക്കളയിൽ നിന്നും വിളിക്കുന്നുണ്ട് . മദ്രസയിൽ പോകാൻ സമയമായി എന്ന ഒര്മാപെടുത്തൽ . മദ്രസയിൽ പോകാൻ ഉത്സാഹം തോന്നിയില്ല . അഞ്ചാം ക്ലാസിൽ മൂന്നാം വര്ഷമാണ് തോല്ക്കുന്നത് . തോല്കുന്നതല്ല തോല്പ്പിക്കുന്നതാണ് . ഒപ്പം പഠിക്കുന്ന ഹോസ്റ്റൽ കുട്ടികളോടാണ് നാട്ടുകാരായ അധ്യാപകര്ക്കും താല്പര്യം . അവർ പണക്കാരുടെ മക്കളാണ് . സ്വന്തം നാട്ടിലെ കുട്ടികൾ അവര്ക്ക് ഒരു വിഷയമല്ല . മദ്രസയിൽ പോകാതെ അണ്ടി തോട്ടത്തിൽ പോയിരുന്നതിനു അസീസിന്റെ ഉമ്മ അവന്റെ കണ്ണിൽ മുളക് അരച്ച് തേച്ചത് അവൻ പറഞ്ഞു കേട്ടിട്ടുണ്ട് . ഞാൻ വേഗം എഴുന്നേറ്റു മുഖം കഴുകാൻ കിണറ്റിൻ കരയിലേക്ക് പോയി . കിണറ്റിൻ കരയിലെ ചക്കപഴ മരത്തിലിരുന്നു ഒരു കിളി എന്നെ തന്നെ ചാഞ്ഞും ചരിഞ്ഞും നോക്കുന്നു . മഞ്ഞയും കറുപ്പും നിറമുള്ള ഭംഗിയുള്ള ഒരു കൊച്ചു കിളി . അതിന്റെ ചുവന്ന ചുണ്ടുകൾ . ഞങ്ങൾ ഊഞ്ഞാൽ കെട്ടാറുള്ള ചക്കപ്പഴ മരം . ഈ മരത്തിൽ നിറയെ ചക്കപഴമുണ്ടാവാറുണ്ട് . മൂക്കുമ്പോൾ അത് പറിച്ചെടുത്തു വെണ്ണീർ കുഴിയിൽ ഒളിപ്പിച്ചു വെക്കും . ഈ മരത്തിൽ കയറിയാണ് വീടിനു പുറത്ത് കയറുന്നത് . മുറ്റത്തെ മൂവാണ്ടൻ മാങ്ങാ ഓടിൻ പുറത്തേക്ക് ചാഴ്ഞ്ഞു നില്ക്കുന്നുണ്ടാവും . ചില ദിവസങ്ങളിൽ കിളികൾ കൊത്തിയിട്ട മാങ്ങാ മുറ്റത്ത് വീണു കിടക്കുന്നുണ്ടാവും . ഉമിക്കരി കൊണ്ട് പല്ല് തേച്ചു .
നെല്ല് കുത്ത് പുരയിലെ കഴുക്കോലിൽ തൂക്കിയിട്ട ഉമിക്കരി കൊട്ട ആടി കൊണ്ടിരുന്നു .
തൊട്ടടുത്ത ഖബർസ്ഥാനിൽ മുക്രി അസൈനാക്ക ഖബർ കുഴിക്കുന്നുണ്ട് . ആരോ ഒരാൾ മരിച്ചിട്ടുണ്ടാവും .
--------------
അന്ന് ഞാൻ കരുതിയത് അസൈനാക്ക മരിക്കില്ല എന്നാണു . അസ്സൈനാക്ക മരിച്ചു പോയാൽ പിന്നെ ആരാണ് ഖബര് കുഴിക്കുക . അസൈനാക്കയുടെ മകൻ മജീദ് എന്റെ ക്ലാസ്സിലായിരുന്നു പഠിച്ചത് . ഒതയമംഗലം പള്ളിയിലെ ആഴമുള്ള കിണറിൽ നിന്നും വെള്ളം മുക്കി മരപാത്തിയിൽ ഒഴിക്കും അത് ഒലിച്ചു പോയി തൊട്ടടുത്തെ ഹൗളിൽ ചെന്ന് ചേരും . ഒരു തോര്ത്ത് മാത്രം ഉടുത്ത അസൈനാക്കയുടെ വാരിയെല്ലുകൾ കൃത്യമായി എണ്ണിയെടുക്കാൻ കഴിയും . ആരെങ്കിലും മരിക്കുന്ന ദിവസം മജീദിന്റെ മുഖത്ത് ഒരു സന്തോഷം കാണാമായിരുന്നു . പള്ളിയിലെ പണി കഴിഞ്ഞാൽ അസൈനാക്ക വീടുങ്ങൾ കയറി ഇറങ്ങും തന്റെ കൈതൊഴിലുമായി . ഒരു മരപലക മുമ്പിൽ വെച്ച് അതിൽ ആളെ ഇരുത്തി മുടിയും താടിയും വെട്ടി കൊടുക്കും . അസൈനാക്കയുടെ കത്തിയും അസൈനാക്കയെ പോലെ തേഞ്ഞു വളഞ്ഞു ...
മുക്രി അസൈനാക്കയും കുട്ടിഹസ്സൻ മൊല്ലാക്കയും ഒതയമംഗലം ഖബര്സ്ഥാനവും മറക്കാനാവുന്നില്ല . പള്ളിപറമ്പിൽ നിറയെ പറങ്കി മാവുകൾ .
----------------
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു കീരന്തോടി അഹമദ് കുട്ടിയാക്കയുടെ കടയുടെ മുമ്പിൽ ഒരു ആൾ കൂട്ടം .ഞങ്ങൾ അങ്ങാടിയിലെ വലിയ ചീനി മരത്തിന്റെ വേരിൽ കയറി നിന്ന് നോക്കി . കാലുകൾ വിറച്ചു . കുറെ ആളുകള് വട്ടം കൂടി നിന്ന് ഒരാളെ തലങ്ങും വിലങ്ങും അടിക്കുന്നു . ഒന്നും മനസ്സിലായില്ല . ഒരു പ്രണയ കഥയിലെ ബാക്കി ഭാഗങ്ങൾ ആയിരുന്നു അത് . ചില മുഖങ്ങൾ ഇപ്പോഴും ഒര്മയുണ്ട് . എൽ ആകൃതിയിൽ ഉള്ള സ്കൂൾ കെട്ടിടം ആദ്യത്തെ പള്ളിവകയുള്ള കെട്ടിടം . മുറ്റത്ത് ചെമ്പരത്തിയും വളചെടിയും കൊമ്പുകൾ അങ്ങാടിയിലേക്ക് തൂങ്ങി നില്ക്കും . ശീമ കൊന്ന പൂക്കുമ്പോൾ കരിവണ്ടുകൾ അതിനെ ചുറ്റി സദാ മൂളി പറക്കും .
-----------------
ഗ്രാമത്തിന്റെ കാവല്ക്കാരനെ പോലെ കണക്കു പറമ്പൻ കുന്നു തലയുര്ത്തി നില്ക്കുന്നു . ഈ കുന്നിൻ പുറത്തേക്കുള്ള കൗമാര കാലത്തെ കൗതുക യാത്രകൾ അതീവ സാഹസികമായി തോന്നിയിട്ടുണ്ട് . ആദ്യം ഒരു ഇടവഴി മാത്രമായിരുന്നു അവിടെക്കുള്ള വഴി . കുത്തെനെയുള്ള കയറ്റം ആഴമേറിയ ഇടവഴി . ചൈനാ വന്മതിൽ പോലെ അതിന്റെ മുകളിലൂടെള്ള യാത്ര . നേരം പുലരുമ്പോൾ ഗ്രാമത്തിലെ കന്നുകൾ ഈ കുന്നിൻ തടത്തിൽ മേയാൻ എത്തും . നിറഞ്ഞ വയറുമായി സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് അവ ആലകളിൽ വന്നെത്തും . ചാണകവും ചളിയും നിറഞ്ഞ ഇടവഴികൾ . വീട്ടു മുറ്റത്ത് നിന്നാൽ വൃക്ഷ തലപ്പിലൂടെ ദൂരെ കുന്നിൻ പുറത്ത് നിന്നും ചിലര് ഇറങ്ങി വരുന്നത് കാണാം. ആദ്യം ഒരു ചെറിയ ബിന്ദു പിന്നെ അത് പള്ളി പമ്പിലെ വഴിയിൽ വന്നു ചേരും . പറങ്ങോടനും കീരനും അത് വഴി എത്ര കയറി ഇറങ്ങി . ആദ്യം പെരുവാംപറമ്പത്ത് നിന്നും നേരെ കുത്തനെ ഒരു ചവിട്ടു വഴി മാത്രം . ചുറ്റും തൊട്ടാ വാടി ചെടികൾ നിറഞ്ഞു നിൽക്കുന്നു . മുകളിൽ കരിമ്പാറ കൂട്ടങ്ങൾ . എല്ലാം കഴിഞ്ഞു കുന്നിൻ തടം . കാടുകളും പാറ കെട്ടുകളും ഉള്ള വിശാലമായ കുന്നു .
ഇവിടയാണ് ഈ ഗ്രാമത്തിനു ഒരു ഹൈ സ്കൂൾ അനുവദിച്ചു കിട്ടുന്നത് . യു പി സ്കൂൾ പഠനത്തിനു ശേഷം വിദ്യാഭ്യാസം മുടങ്ങി കിടന്ന പലരും കുന്നു കയറി തുടങ്ങി . പടിഞ്ഞാറ് നിരന്നു നിന്ന കാറ്റാടി മരങ്ങൾ ചൂളം വിളിച്ചു . ഒരു ഗ്രാമം ഉയര്ന്നു പഠിക്കാൻ തുടങ്ങി . എന്നാൽ സ്കൂൾ നടത്തിപ്പിനെ ചൊല്ലി ഉമ്മർ ഹാജിയും ഇസ്ലാഹിയാ മനാജ്മ തര്ക്കം തുടങ്ങി .അന്ന് മുതൽ തുടങ്ങി ഈ ഗ്രാമത്തിന്റെ വഴിത്തിരുവുകൾ . എഴുപതുകളുടെ അവസാനം തൊട്ടു ഗൾഫിലേക്കുള്ള ഒഴുക്ക് ഈ ഗ്രാമത്തിന്റെ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുത്തി . പിന്നെ സ്ഥാന മാനങ്ങല്ക്കുള്ള വഴക്കും വക്കാണവും .
ഇനി പഴയ ഗ്രാമത്തിന്റെ സ്വച്ഛമായ അന്തരീക്ഷം അയവിറക്കി ........
Wednesday, May 1, 2013
ആദര്ശ ബന്ധിത രാഷ്ട്രീയ -മത ജീവിതം
മതവും ജാതിയും നന്നായി മാർക്കറ്റ് ചെയ്യപെടുന്ന സംസ്ഥാനമാണ് കേരളം . എല്ലാ സംഘടനകളിലും ഉള്ളത് ചരിത്രത്തിന്റെ ഒരു തമാശ പോലെ ജാതിയൊക്കെ കേരളത്തിൽ നിന്നും തുടച്ചു നീക്കാൻ ശ്രമിച്ച ആചാര്യന്റെ സംഘടനയിൽ തന്നെയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉള്ളത് . സമ്പൂര്ണ തിരസ്കാരം ശ്രീ നാരായണ പ്രസ്ഥാനത്തിൽ തന്നെയാണ് ഉണ്ടായി കൊണ്ടിരികുന്നത്. പൂര്ണമായ ആദര്ശ ബന്ധിത രാഷ്ട്രീയ -മത ജീവിതം ഇന്ന് ജീവിതത്തിൽ കാണുന്നില്ല . മുസ്ലിം സമുധായതിലും ഇത്തരം പ്രവണതകൾ ഇപ്പോൾ കൂടുതൽ ആണ് . നൂറ്റാണ്ടുകൾക്കു മുമ്പ് വിത്യസ്ത ചിന്ത ധാരകൾ പരസ്പരം ബഹുമാനിച്ചു കൊണ്ടും അംഗീകരിച്ചു കൊണ്ടും നില നിന്നിരുന്നു . നാല് മദ്ഹബുകൾ അന്ന് പ്രബലമായിരുന്നു . എന്നാൽ അവർ തമ്മിൽ നില നിന്ന പോലെ ഐക്യം ഇന്ന് എവീടെയും കാണുന്നില്ല .
ഐക്യം തന്നെ പ്രധാനം . മൂസ പ്രവാചകൻ നാൽപതു ദിവസങ്ങൾ സ്വന്തം സമുദായത്തിൽ നിന്നും വിട്ടു ദൈവത്തിറെ വിളി കേട്ട് പോയി . തിരിച്ചു വന്നപ്പോൾ സാമിരിയുടെ സ്വർണത്തിൽ പണിത പശുവിന്റെ വിഗ്രഹത്തിന്റെ മുമ്പില ആരാധന നടത്തുന്ന തന്റെ ആള്ക്കാരെ കണ്ട മൂസ തന്റെ അനുജൻ ഹാരൂനെ വഴക്ക് പറഞ്ഞു . നീയും ഈ ആള്ക്കാരും വഴി തെറ്റിയിരിക്കുന്നു . മൂസാ കോപം കൊണ്ട് ഹരൂന്റെ താടിയും മുടിയും പിടിച്ചു വലിച്ചു .
ഹാറൂൻ പറഞ്ഞു സഹോദരാ , എനിക്ക് ഇതല്ലാതെ മാർഗമില്ലായിരുന്നു . ഇവർ വിഘടിച്ചു തമ്മിൽ തല്ലി മരിക്കുന്നതിനെക്കാൾ നല്ലത് ഈ ആശയ വ്യതിയാനം സമ്മതിച്ചു കൊടുക്കുകയല്ലേ . മൂസ ഈ മറുപടി കേട്ട് സമാധാനിച്ചു എന്ന് ചരിത്രം .
മുസ്ലികൾ തമ്മിൽ വഴക്കും വക്കാണവും കാണുമ്പോൾ ആദര്ശ വ്യതിയാനം ആരോപിച്ചു സഹോദരന്മാരെ കൊലക്കു ഇരയാക്കുമ്പോൾ നാം മനസ്സിലാക്കണം . ചരിത്രം നല്കുന്ന പാഠം .എന്താണ് ?
മോസ്സയുടെ ഇസ്രഈൽ സമൂഹം വെള്ളത്തിന് വേണ്ടി ഗോത്രങ്ങൾ തിരിഞ്ഞു കലഹിച്ച്ചപ്പോൾ പന്ത്രണ്ടു നീരുറവകൾ ദൈവം ഉണ്ടാക്കി കൊടുത്തത് ചരിത്ര സത്യം . അതിനു ശേഷമാണ് ആ സമൂഹത്തിനു മുമ്പോട്ട് നീങ്ങാനയത് .
ഇന്ന് നമ്മുടെ ആരാധനാലയങ്ങളുടെ അവസ്ഥ എന്താണ് ? അല്ലാഹുവിനെ ആരധിക്കാനുള്ള പള്ളികൾ സ്വന്തം പാര്ട്ടികാരുടെ ബലം പ്രകടിക്കാനുള്ള ശക്തി കേന്ദ്രങ്ങളായി മാറുന്നു . ഈ അവസരത്തിൽ ദൈവാരാധന എന്താണെന്നും എന്തിനാണെന്നും നാം കുറച്ചു സമയം ചിന്തിക്കണം . വേറിട്ട് കൊണ്ട് ചിന്തിക്കുന്നതും ആ ചിന്താ മണ്ടലങ്ങളിൽ പ്രവർത്തിക്കുന്നതും നല്ലതാണ് . ചിന്തിക്കുന്നവർക്കാണ് വിജയം എന്ന് വേദ ഗ്രന്ഥമായ ഖുർആൻ തന്നെ ആഹ്വാനം ചെയ്യുന്നില്ലേ ? ഇത്ര മാത്രം ചിന്തിക്കാൻ ആവര്ത്തിച്ചു പറഞ്ഞ ഒരു ഗ്രന്ഥം വേറെ ഇതുണ്ട് . ചിന്തയിലൂടെ മാത്രമേഒരു നല്ല സമൂഹത്തെ വാര്തെടുക്കാൻ കഴിയൂ . എന്നാൽ അത് മത പുരോഹിത വര്ഗത്ത്തിനു ഒട്ടും തൃപ്തി നല്കുകയില്ല . അങ്ങിനെയാണ് തിരു മുടിയും ജിന്നും ഇഫ്രീതുമൊക്കെ നമ്മുടെ മതകീയ ജീവിതത്തിൽ `യറി വിളയാടുന്നത് . ഒഴിഞ്ഞ വയറിൽ ഒരൽപം ചിന്തിച്ചു നോക്കുക ..? നാം എങ്ങോട്ടാണ് പോകുന്നത് .
Wednesday, April 17, 2013
പഴം ചക്ക
പത്തു ദിവസത്തോളമായി നാട് വിട്ടിട്ട് .
വീട്ടു മുറ്റത്തെ മൂവണ്ടാൻ മാങ്ങ പഴുത്തിടുന്ടാകുമോ ?
പഴം ചക്ക പഴുത്തു വീണു കാണും
ചക്ക ആര്ക്ക് വേണം ?
ഫേസ് ബുക്ക് തുറന്നപ്പോൾ
പേരമകൻ ചിരിച്ചു നില്ക്കുന്നു കണ്ടു
ഹായ് വല്യുപ്പാ .... ഹൌ ആർ യു.
ഐ ആം ഓക്കേ ഡിയർ .
സലമുട്ടിയുടെ ചായ മക്കാനിയിലെ
പുട്ടും കടലയും
ജയശീലന്റെ അമ്മ വിളമ്പി തരുന്നു
വിഷു സന്ധ്യ
പുല്പ്പരംബിലെ പുലരികൾ
എല്ലാം എനിക്ക് നഷ്ടമാവുന്നു ..
ബാങ്ങ്ലൂരിൽ സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നു .
മനസ്സ് വെറുതെ അസ്വസ്തമാവുനു.
-------------------------
Friday, December 7, 2012
ഒരു പാലക്കാടന്‍ നൊമ്പരക്കാറ്റ്
ഒന്നിച്ചു പല രംഗങ്ങളിലും ഒത്തുകൂടിയവർ അരങ്ങത്തു നിന്നും ഒരിക്കലും കാണാൻ കഴിയാതെ വേർപിരിയുന്നു. വേർപാടിലും ഓർമകളുടെ പച്ച തുരുത്തുകൾ മനസ്സിൽ സൂക്ഷിച്ചു വെക്കാൻ മാത്രം വശ്യതയുള്ള കഥാപാത്രങ്ങൾ. ഓരൊ രംഗവും ഓരോ വേർപ്പാടിനുള്ളതാണൊ? പിരിഞു പോകും നമുക്കിനിയിക്കഥ മറക്കുവാനേ കഴിയൂ.....
ആലിൻ തറയിലെ അമ്പലക്കുളത്തിൽ എന്നും രാവിലെ ക്രിത്യ സമയത്തു ചന്ദനം തേച്ചു കുളിക്കാനെത്തുന്ന നമ്പ്യാരുടെ മകൾ . നീണ്ട തലമുടിയും തിളക്കമുള്ള കണ്ണുകളും. പ്രണയത്തിന്റെ ആദ്യാക്ഷരങൾ മനസ്സിൽ കോറിയിട്ട കാലം. ദൈവദാസൻ വളപട്ടണത്തു താമസിക്കുന്ന കാലത്തു പരിചയപ്പെട്ട ശാഹുൽ. ഈർച്ചമിൽ ഓഫീസിലിരുന്ന് മുതലാളി ഹാജിയാരെ കുറിച്ച് കഥകളെഴുതി കയ്യെഴുത്തു മാസികയിൽ നിറഞ്ഞു നിന്ന ശാഹുൽ. പോലീസ് സ്റ്റേഷൻ അടുത്തു താമസിച്ചിരുന്ന ,ഹാഷിം ഇംഗ്ലീഷ് പഠിക്കാൻ എപ്പൊഴും ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചു നടക്കുന്നതോർക്കുന്നു. ഒരു ദിവസം അവനും ദുബായിലേക്കു പോയി.
അവിടെ വെച്ചാണു ലതയെ പരിചയ പ്പെടുന്നതു. നീണ്ടു മെലിഞ്ഞ പെൺകുട്ടി. വിവാഹ പ്രായം ഒക്കെ കഴിഞ്ഞിട്ടുണ്ട്. അവൾ തന്റെ നീളം കാരണം വലിയ മാനസിക പ്രയാസത്തിലായിരുന്നു. മലയാള നാടു എന്ന വാരികയിൽ കഥകൾ എഴുതിയിരുന്ന ലത വിൻസന്റും ദൈവദാസന്റെ മുമ്പിൽ നിന്നും ഒരിക്കൽ അപ്രത്യക്ഷയായി.
അവളൊടൊപ്പം ക്ലാസിലുണ്ടായിരുന്ന സൌമിനിയെന്ന പെൺകുട്ടി. പാലോട്ടുവയലിൽ നിന്നും അഴീക്കൊട് പോകുന്ന വഴിയിൽ എവിടെയോ ആണു വീടെന്നു അയാള്‍ ഓർക്കുന്നു. അവളും പഠനം നിർത്തി . വിവാഹം കഴിഞ്ഞ ശേഷം അവൾ അമേരിക്കയിൽ സ്തിര താമസമായി. പോകുമ്പോൾ അവളും അയാളെ നോക്കി കണ്ണു നനച്ചു.
രണ്ടു വർഷത്തെ വളപട്ടണത്തെ ജീവിതം അവസാനിപ്പിച്ചു അയാള്‍ അന്നം തേടി പോയത് പിന്നെ പാലക്കാട്ടേക്കായിരുന്നു.
അവിടെ ഒരു ട്യുട്ടോറിയൽ കോളെജ് നടത്തുകയായിരുന്നു. കൂട്ടത്തിൽ ഉർദു അദ്യാപകർക്കുള്ള ഹയർ പരീക്ഷയിൽ ക്ലാസുകളും നടത്തിയിരുന്നു. ഇരുപതോളം പെൺകുട്ടികളും പതിനാലോളം ആൺകുട്ടികളും. ആ ക്ലാസിൽ വെച്ചാണു സഫിയ എന്ന പെൺകുട്ടിയുടെ മനസ്സിൽ അയാള്‍ കുടിയിരിക്കുന്നത്. അവളുടെ കോപ്പി പുസ്തകത്തിൽ ഗാലിബിന്റെ പ്രേമാതുര വരികൾ എഴുതി കൊടുത്തു. ദേവദാസൻ അങിനെ അങിനെ അവളെ ശരിക്കും കാമിച്ചു പോയി. കൂട്ടു കാരികൾ അവളെ കളിയാക്കി. : മാഷിന്റെ പുന്നാര മോൾ സഫിയ : ചുമരുകളിൽ ആൺകുട്ടികൾ എഴുതാൻ തുടങ്ങി.
ഒരു ദിവസം സഫിയയുടെ സഹോദരൻ തൊഴിലാളി നേതാവ് അയാളെ തിരക്കി കോളേജിൽ വന്നു. കൊമ്പൻ മീഷ തടവി അയാൾ കൂട്ടുകാരന്‍ മുഹമ്മടാളിയോടു ചോദിച്ചു
” എവിടെ പെങ്ങളേ പിന്നാലെ കൂടിയ മാഷ്. ?
അയാള്‍ ഒന്ന് നീട്ടി മൂളി
ഭാഗ്യം അയാള്‍ അന്നു വന്നിട്ടില്ലായിരുന്നു. പിന്നെ സഫിയ കോളെജിൽ വന്നില്ല. ഒരു മാസം കഴിഞ്ഞു കാണും അവൾ വന്നതു ഒരു കല്ല്യാണ കത്തുമായിട്ടായിരുന്നു.
“ മാഷ് എന്തായാലും കല്യാണത്തിനു വരണം “ അവളുടെ കണ്ണുകളിൽ നനവ്വുണ്ടായിരുന്നു.
“ ആരാ സഫിയ വരൻ ? “ ഒരു ഗൾഫു കാരനാ. അയാളെ എനിക്കു ഇഷ്ടമില്ല. ഇക്ക വലിഅ ദേഷ്യത്തിലാ. “ എന്നെ ഒരു പാടു തല്ലി , കൊന്നു കളയുമെന്നു താക്കീതും. “ ഞ്ഞാൻ ഒരു പെണ്ണല്ലെ എന്റെ വാകിനു എന്തു വില? “
ദേവദാസനു ആരു കാണാതെ കണ്ണു തുടച്ചു. ......
പാലക്കാടെ ചൂടുള്ള പകലുകള്‍ നീണ്ടു പരന്നു കിടക്കുന്ന വയലുകൾക്കിടയിലെ മൺ തിട്ടയിലെ ഓലമേഞ്ഞ വീടുകള്‍ . കവി രാമചന്ദ്രൻ. ക്രിഷി ഒഫീസർ. ........
പിന്നീടു പാലക്കാടൻ ജീവിതം നേരെ പറിച്ചു നട്ടതു ഗൾഫിലെക്ക്. ദേവദാസൻ എവിടെയും ഉറച്ചു നിന്നില്ല. നാട്ടിലെക്കു തന്നെ തിരിച്ചു വന്ന അയാള്‍ ഒരു ദിവസം വീണ്ടും പാലക്കാടെക്കു പോയി. കാവശേരിയും അത്തി പൊറ്റയും കാണാൻ. എന്നാൽ മനസ്സ് നിറയെ സഫിയ ഉണ്ടായിരുന്നു.
“ അല്ലാ ഇതാരാ നമ്മുടെ മാഷല്ലെ ? ഇതു ചോദിച്ചത് റാവുത്തർ സൈദു , ചായ മക്കാനിക്കാരൻ.
സുഖം തന്നെ യല്ലെ ? മാഷെ .. ഇവിടെ പഠിച്ച ഒരു കുട്ടിയില്ലെ സഫിയ .. കഴിഞ്ഞ കൊല്ലം അതു തൂങ്ങി ചത്തു. ഗര്‍ഭിണിയായിരുന്നു .
അന്ന് നിങ്ങൾ ഇവിടെ ഇല്ലാത്തതും നന്നായി. ഒരു വർഷം ഗൾഫിൽ തന്നെയായിരുന്നു.
അയാള്‍ പിന്നെ പാലക്കാടു നിന്നില്ല. മനസ്സ് നിറയെ സഫിയ . പാലക്കാടും അത്തിപൊറ്റയും തരൂരും സ്വപ്നങ്ങളുടെ ഒരു ശവകല്ലറയായി മനസ്സിൽ സൂക്ഷിച്ചു കൊണ്ട് അയാള്‍ മടങ്ങി.
.............................................
നജീബ് ചേന്നമംഗല്ലൂര്‍
Thursday, November 15, 2012
ചില നേരങ്ങളില്‍ ചില മനുഷ്യര്‍
ചില ഗ്രാമങ്ങളില്‍ പല നേരങ്ങളില്‍ അവധൂതന്മാരെ പോലെ ചില ജന്മങ്ങള്‍ വന്നിറങ്ങാറുണ്ട് . അത്തരത്തില്‍ ഒരാള്‍ ഒരു വൈകുന്നേരം ഞങ്ങളുടെ ഗ്രാമത്തില്‍ വന്നു. . ചെറുപ്പതിലെന്നോ ഈ നാട് ഉപേച്ചിച്ചു പോയതാണ് . ദിക്കും ദിശയും അറിയില്ല ബന്ധു മിത്രാതികളെ കുറിച്ച് കൂടുതല്‍ അറിയില്ല . സ്ഥലം ഖാളി യുടെ ഒരു ബന്ധു . പ്രായം ഏറെയായി. ഗ്രാമ വാസികള്‍ക്കും ഓര്മ യില്ല . കറുത്തെടുത്തു അയമുട്ടിക്കാക്കയുടെ ചായ മക്കാനിയില്‍ രണ്ടു മൂന്നാക്കി കുടിക്ക്ന്നവര്‍ക്കിടയിലാണ് അയാള്‍ പ്രത്യക്ഷനായത് . മലയാള ഭാഷയും മറന്നു തുടങ്ങിയിരിക്കുന്നു. അയാള്‍ ബോംബയില്‍ നിന്നാണ് വരുന്നത് . ഉര്‍ദുവും ഹിന്ദിയിലും മാത്രം അല്പം ഭാഷണം . ഞങ്ങള്‍ അയാള്‍ക്ക് ബോംബായി കാക്ക എന്നാ പേരിട്ടു . സൈക്കിള്‍ പീടിക നടത്തുന്ന ആലി കുട്ടി കാക്കയുടെ മകന്‍ എന്റെ കളി കൂട്ടു കാരന്‍ നാട് വിട്ടു പോയി പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയത് കഴിഞ്ഞ മാസമാണ് . ഇപ്പോള്‍ ഇതാ മറ്റൊരു അവധൂതന്‍ . ഒരു ബര്‍മന്‍ കട്ടുണ്ട് മുഖത്തിനു . അയാളെ ചുറ്റി പറ്റി ഒരു പാട് കഥകള്‍ മെനഞ്ഞു . ബോബയിലെ ഏതോ ഗലിയില്‍ ദാദ യായി ജീവിച്ചതായിരിക്കാം ഇത്രയും നാള്‍ . അയാള്‍ രാവിലെ അയമുട്ടി കാക്കയുടെ ചായ മക്കാനിയില്‍ നിന്നും പോറാട്ട വാങ്ങി കാക്കകള്‍ക്ക് മുറിച്ചിട്ട് കൊടുക്കും . പിന്നീടു കാക്കകള്‍ അയാളെ കാണുമ്പോള്‍ കലമ്പാന്‍ തുടങ്ങും . ത്രിക്കേത്ത് കുഞ്ഞാന്‍ ജീവിചിരുന്നെങ്കില്‍ നല്ല ഒരു കൂട്ടാവുമായിരുന്നു . ഗ്രാമത്തിലെ കുട്ടികള്‍ അയാളെ പലപ്പോഴും പ്രകൊപിപ്പിച്ചപ്പോള്‍ അയാള്‍ നല്ല ഹിന്ദിയില്‍ തെറി പറഞ്ഞു .
" മാതെര്‍ ചൂത് ,....ബോസടി കാ " കുട്ടികള്‍ അത് കേട്ട് ചിരിച്ചു .
അവര്‍ക്ക് കേള്‍ക്കേണ്ടതും അതായിരുന്നു. അങ്ങിനെ ഒരു ദിവസം അയാളെ കാണാതാവുന്നു . ബോംബായി കാക്ക എവിടെ പോയി. ? എവിടെ നിന്നോ വന്നു , എവിടെക്കോ പോയി അത്രേ ആളുകള്‍ കരുതിയുള്ളൂ. ഒരു പക്ഷെ ഹാജി അലി ദര്ഗക്ക് മുമ്പില്‍ വരി നില്‍ക്കുന്ന നാടും വീടുമില്ലാതവര്‍ക്കിടയില്‍ അയാളും ലയിച്ചു കാണും .
ഈ അടുത്ത ദിവസം ചെന്നമാങ്ങല്ലൂര്‍ ഒതയ മംഗലം പള്ളി ഖബര്‍ സ്ഥാനില്‍ ഒരാളെ മറവു ചെയ്തു . എവിടെ നിന്നോ വന്നു. അയാള്‍ കൈത്തണ്ടയില്‍ പച്ച കുത്തിയിട്ടുണ്ടായിരുന്നു . മോയിദീന്‍ . തൈലം വിറ്റു നടന്നിരുന്ന അയാള്‍ തെവുങ്ങല്‍ ആമിനാചിയുടെ മകള്‍ പാത്തുമ്മയുടെ കൂടെ കൂടി . ചിലപ്പോഴൊക്കെ ഇവിടെ ബസ് സ്റ്റോപ്പില്‍ ഒരു ബാണ്ട്ടവുമായി തങ്ങാറുണ്ട് . അയാള്‍ മരിച്ചു കഴിഞ്ഞു ,ഞങ്ങള്‍ കേട്ടതാണ് അയാളുടെ ബന്ധു ഒരു സിനിമ നടി മദിരാശിയില്‍ ഉണ്ട് . ഇത്തരത്തില്‍ പലരും ഈ ഗ്രാമത്തിന്റെ വര്ത്തമാനങ്ങളില്‍ അവധൂതന്മാരെ പോലെ വന്നു പോകുന്നു. എന്റെ കുട്ടികാലത്ത് ബാപ്പക്കൊപ്പം വീട്ടില്‍ കടന്നു വന്ന ഒരാള്‍ ഹകീം മുക്കാജി . അയാള്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് പോലും അറിയില്ല . നളന്ദ ഹോടലിനു മുമ്പില്‍ മരുന്ന് വിറ്റു നടന്നിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ബോംബെയില്‍ ഒരു ഗലിയില്‍ വെച്ച് അദ്ധേഹത്തെ കണ്ടിരുന്നു. അയാള്‍ കോഴിക്കോട് നിന്നും കല്യാണം കഴിച്ചു , കുട്ടികള്‍ ഉണ്ട് . ഇങ്ങിനെ കുറെ കഥാ പാത്രങ്ങള്‍ എവിടെയും കൂട് കൂട്ടാന്‍ കൂട്ടാക്കാതെ ജിപ്സികളെ പോലെ അലഞ്ഞു തിരയുന്നു. പ്രവാസത്തിന്റെ വിഹ്വലതകള്‍ അവരെ അലട്ടുന്നില്ലേ ?
Saturday, August 11, 2012
ബല്കീസിന്റെ നാട്ടില്‍ ഒരു പെരുന്നാള്‍ ദിവസം .
നജീബ് ചേന്നമംഗല്ലൂര്‍.
ജീവിതത്തിൽ പലതും ഓര്‍ത്തു വെക്കരുതെന്നു കരുതിയ കാര്യങ്ങൾ വീണ്ടും തികട്ടി വരുന്നു.
അതു ഓര്‍മച്ചെപ്പില്‍ നിന്നും മാഴ്ച്ചു കളയാന്‍ ഒരു മാര്‍ഗവും നമുക്കില്ലല്ലൊ. വിദേശ കന്നി യാത്ര അത്തരം ഒരു അനുഭവം എനിക്കു തന്നു. വിധി തന്ന ക്രൂരാനുഭവം . ഒരു പാടു സ്വപ്നങ്ങൾ നെയ്ത്കൂട്ടിയായിരുന്നു ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്നിൽ ഞാന്‍ യമന്‍ എന്ന നാട്ടിലേക്കു വിമാനം കയറിയത്.
വിചിത്രമായ ഒരു രാജ്യം. ഏതൊ ഒരു പുരാതന നഗരത്തില്‍ എത്തിയ പോലെ തോന്നി. ബാബുയെമന്‍ എന്നറിയപെടുന്ന സനായിലെ കച്ചവട കേന്ദ്രത്തില്‍ കണ്ടുമുട്ടിയ രാജുവെന്ന അമീര്‍ബായി . അയാള് 30 വര്‍ഷം മുന്പു് കള്ളലോഞ്ചു കയറി വന്ന തമിള്‍നാട്ടുകാരന്‍. അയാളൊടൊപ്പം വേറെയും 3 മലയാളികള്‍ ഉണ്ടായിരുന്നു. ഇവരെ കൂടാതെ കേരളക്കാരായി 20 ഓളം പേര്‍ വേറെയും അടുത്ത ദിവസങ്ങളില്‍ അവിടെ എത്തിയിരുന്നു. അവസാനം തൊഴില്‍ തേടി എത്തിയത് ഞങ്ങള്‍ അഞ്ചു പേര്‍ .
ഒരിക്കല്‍ ബാബു യമന്‍ പരിസരത്ത് നില്‍ക്കുമ്പോള്‍ അമീര്‍ ഭായ് എന്നെ വിളിച്ചു . ഒരാളെ പരിചയപെടുത്തി . " ഇത് അബ്ദുള്ള നിന്റെ രാജ്യക്കാരന്‍ . ഇയാളൊരു ഡോക്ടറാണ് . നിനക്ക് ഇയാളുടെ സഹായി യായി നില്‍ക്കാമോ ? ആലപ്പുഴക്കാരന്‍ ഗോപാലന്‍ മത പരിവര്‍ത്തനം വഴി അബ്ദുള്ള യായി .
അബ്ദുള്ളയുടെ കൂടെ പോയത് നൂറ്റി ഇരുപതു നാഴിക അകലെ മാരിബില്‍ . അതി പുരാതന നഗര മായിരുന്നു മാരിബ് . ബാല്കീസ് രാക്ഞ്ഞിയുടെ കൊട്ടാര അവശിഷ്ടങ്ങള്‍ ഇന്നും മരുഭൂമിയില്‍ നിന്നും തല ഉയര്‍ത്തി നില്‍ക്കുന്ന കാഴ്ച നമ്മെ വല്ലാതെ അത്ഭുത പെടുത്തും . സദ്ധ മാരിബ്
( അണകെട്ട് ) അവഷിസ്ടങ്ങല്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കരിമ്പാറയില്‍ അന്ന് ഞാന്‍ കൊതിവെച്ചു. എന്റെ പേരും നാടും . സകരിയാ നബിയുടെ ഖബറും ഈ ഗ്രമാതിനടുത്തു തന്നെയെന്നു ഗ്രാമ വാസികള്‍ പറഞ്ഞെങ്കിലും കാണാം അവസരം കിട്ടിയില്ല .
അറബിയില്‍ ഗ്രാമത്തിനു 'ഖരിയ' എന്നു പറയും. അമീര്‍ ബായിയുടെ കൂട്ടുകാരനാണു്‍ അബ്ദുല്ല. മാരിബില്‍ അറിയപ്പെടുന്ന ഡോക്ടർ. വ്യാജന്‍ എന്നു പറയാം. ജീവിതത്തില്‍ പലരെയും വിധി വേഷം കെട്ടിക്കുകയാണല്ലോ. വിധി അബ്ദുല്ലയെ എന്റെ അടുത്തെത്തിക്കുകയായിരുന്നു. അബ്ദുല്ലക്കു വല്ലാത്ത സന്തോഷം. വര്‍ഷങ്ങല്‍ കഴിഞ്ഞു ഒരു കേരളക്കാരനെ കാണുന്നു. സഹായിയായി അബ്ദുല്ലയൊടൊത്തു പിന്നീടുള്ള ദിവസങ്ങല്‍.എതു തരം മരുന്നും നിര്‍ഭയം പ്രയോഗിക്കാന്‍ അബ്ദുല്ല സമര്‍ഥന്‍. ഇത്തരം അവസരങ്ങളിൽ ദൈവം ഒരു വഴി കാണിച്ചു കൊടുക്കും എന്നു എനിക്കും തോന്നിയിട്ടുണ്ട്. പ്രസവവേദന കൊണ്ട് പിടയുന്ന പെണ്ണൂങ്ങളെ അബ്ദുല്ല ഒരു നിമിഷം കൊണ്ട് സുഖപ്പെടുത്തും. സുഖ പ്രസവം കഴിഞാല്‍ അബ്ന്ദുല്ല ഒരു ചിരി ചിരിക്കുന്നു. ഞാന്‍ അറിയാനായി ഒന്നു നോക്കിയാൽ , പിന്നീട് സമയമായാൽ എല്ലാം പഠിപ്പിച്ചു തരാം എന്നു പറയും.
എന്നോടോ്പ്പമുള്ള സഹവാസം അബ്ദുല്ലക്കു മറന്ന നാടിനെ ഓര്‍ക്കുവാനും സ്നേഹിക്കുവാനുമുള പ്രേരണയായി തുടങ്ങി . അവസാനം അബ്ദുല്ല മുപ്പതു വര്‍ഷത്തിനു ശേഷം നാട്ടിലേക്കു പോകാന്‍ തീരുമാനിക്കുന്നു.... ആലപ്പുഴയിലെ സൈക്കിൾ മുക്കിലേക്ക് പഴയ ഗോപാലൻ.. ആ വൈദ്യ ഗുരു എന്നെ ആശിര്‍വതിച്ചു . സ്ഥതസ്കോപ്പും തെര്‍മോ മീറ്ററും എന്നെ ഏല്‍പ്പിച്ചു .
ഞാൻ ഏകനായി മാരിബിലെ മരീചികയിലെ തകരുന്ന സ്വപ്ങ്ങളിൽ സ്വയം മറന്നു നിന്നു. മാരിബിന്നടുത്ത ഒരു ഗ്രാമം . റാഗ് വാന്‍ .
അബ്ദുല്ല തന്ന സ്റ്റെത സ്കൊപ്പു എന്റെ ജീവിതം മാറ്റി മറിചു. ഞാനും ഒരു വ്യാജന്റെ രൂപത്തിൽ ബദുസമൂഹത്തിനു മുമ്പിൽ വന്നു നിന്നു. അവർ എന്നെ സ്വീകരിച്ചു. സ്നേഹത്തോടെ ഹിന്ദീ ..ഹിന്ദീ എന്നു വിളിച്ചു. ഒട്ടകത്തിന്റെ ചൂരും മരുന്നിന്റെ ഗന്ധവും എന്റേതുമായി. ഒട്ടകം കടിച്ചു കീറിയ കുട്ടിയുടെ തല തുന്നി കെട്ടുന്നു. വാവിട്ടു കരയുന്ന കുട്ടി. മനസ്സു മരവിച്ചു പോയിരുന്നു. മനസ്സിന്റെ താളവും രാഗവും തെറ്റുന്നു. നിറവയറുമായി വേദന കടിച്ചിറക്കി വരുന്ന സ്ത്രീകൾ.
വഴിയിൽ എവിടേയോ ഒരു സ്തീ നോക്കി ചിരിക്കുന്നു.( യാ .. ഹിന്ദി. ഹാതാ ഇബ്നക്കു. )
ഹേ ഇന്ത്യക്കാരാ ഇതു നിന്റെ മകൻ . നീ നന്നായി വരും . നിനക്കു എല്ലാ നന്മകളും ...
പക്ഷെ അവൾ ഒരു പ്രവാസിയുടെ വേദന എങിനെ അറിയും. പ്രവാസിയായ ഷെഇഖ് ഹംദാന്റെ മൂന്നാം ഭാര്യ ഹലീമ. അവളുടെ മുഖത്തു പ്രവാസ ദുഃഖത്തിന്റെ പാടുകൾ . അവള്ക്കു എന്നേയും എനിക്കു അവളെയും മനസ്സിലായി. ഏദൻകാരി ഹലീമ. ഷെയിഖ് ഹംദാനു എന്പതു കഴിഞു കാണും. എന്നാലും കരുത്തനാണ്. ഏതോ ഗോത്ര യുദ്ധത്തില്‍ ഒരു കാല്‍ നഷ്ട്ടപെട്ട ഹംദാന്റെ വാക്കുകള്‍ മരിബുകാര്‍ക്ക് അവസാന വാക്കാണ്. തെക്കന്‍ യമന്‍ നാട്ടുഭരണത്തിൽ ഇത്തരം ഷെഇക്കുമാരുടെ കീഴിലാണ്. ശെഇകിനു എന്നോട് വലിയ കാര്യമായിരുന്നു . ഇപ്പോഴും അയാള്‍ക്ക് ഒട്ടക പാലിന്റെ ചൂരായിരുന്നു .
ഒരിക്കല്‍ എന്നെ കാണാന്‍ ഹലീമ വന്നു. അവളുടെ കണ്ണുകളില്‍ വേദനയുടെ അടരുകള്‍ ഞാന്‍ കണ്ടു.മരുഭൂമിയെക്കള്‍ തീവ്രമായ ഉഷ്ണം അവള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. ഏതോ ദ്വീപില്‍ ഒറ്റപ്പെട്ടുപോയ ഒരുത്തന്‍ മറ്റൊരുത്തനെ കണ്ടാലുള്ള സന്തോഷം ഹലീമക്ക് എന്നെ കണ്ടപ്പോള്‍ തോന്നിയിരിക്കാം. അവള്‍ക്കു എന്തക്കൊയോ എന്നോട് പറയണമെന്നുണ്ട് . പക്ഷെ ആ നാടന്‍ അറബി ഭാഷ ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല .
എഷ് ലോനക്ക് യാ ദക്തൂര്‍ ഹിന്ദി ? ഹി ഇന്ത്യക്കാരനായ ഡോക്ടര്‍ എന്തൊക്കയാണ് വിശേഷങ്ങള്‍ ? ഇത് മറ്റു പല സ്ഥലങ്ങളിലും വിത്യസ്ത രീതിയില്‍ ചോദിക്കും .
ആയിടക്കാണു വലിയ പെരുന്നാൾ . സത്യത്തിൽ അത്തരം വിശേഷ ദിവസങൾ പോലും ഞാൻ മറന്നിരുന്നു. സാലിം എന്ന ഒരു പരിചയക്കാരൻ വന്നു വിളിച്ചു. എന്റെ സമപ്രയക്കരനായ സലീമിനു പഠിക്കാന്‍ വലിയ ആഗ്രഹമാണ് അവന്‍ എനിക്ക് അറബിയും ഞാന്‍ അവനു ഇന്ഗ്ലീഷും പദിപ്പിക്കാരുണ്ട് . സാലിം വന്നു പറഞ്ഞു " ദക്ത്തൂർ വരണം ....ഇന്നു ഉച്ചക്കു ഭക്ഷണം ഞങ്ങളുടെ വീട്ടിൽ . ഉമ്മ കാത്തിരിക്കും."
എനിക്കു അവരെ അറിയാം . അവർ പറയുന്നതു പലതും മനസ്സിലാവാറില്ല. എന്നാലും ഒരു ഉമ്മയുടെ സ്നേഹ മുള്ള വാക്കുകളാണു, അതെന്നെനിക്കറിയാം. ഞാൻ അവരുടെ വീട്ടിലെത്തുമ്പോൾ അവർ എന്നെ കാത്തിരിക്കുകയായിരുന്നു. പ്രായം ചെന്ന ഹുദയിദാൻ എന്നെ കെട്ടിപ്പിടിച്ചു സന്തോഷം കാണിച്ചു. അയാള്‍ക്കും ഒട്ടക പ്പാലിന്റെ ചൂരുണ്ടായിരുന്നു . എല്ലാവരും ഭക്ഷണ തളികക്കു മുമ്പിൽ ഇരുന്നു. ആ ഉമ്മ എന്നോടു വീട്ടു കാരെ കുറിച്ചു ചോദിച്ചു. ഉമ്മയെ കുറിച്ച് ചോദിച്ചു . ആ അവസരത്തിൽ എനിക്കു പിടിച്ചു നിൽക്കാനായില്ല. സ്നേഹം വാരി ചൊരിയുന്ന ഉമ്മ എവിടെ ? എന്റെ വീട്ടുകാർ. ഞാൻ ഇനി എന്നാണു ഈ മണ്ണിൽ നിന്നും തിരിച്ചു പോവുക. പെട്ടെന്നായിരുന്നു ഞാൻ വാവിട്ടു കരയാൻ തുടങ്ങിയത് . ആ ഉമ്മ വന്നു എന്നെ കെട്ടി പിടിചു കരയാൻ തുടങ്ങി. ഏതൊരു ഉമ്മക്കും ഒരു മകന്റെ മനസ്സറിയാം. ഇവിടെ ഉമ്മയും കുടുമ്പവും ഒന്നുമില്ല രണ്ടു വര്‍ഷങ്ങള്‍ .
അന്ന് ആ പെരുന്നാൾ ദിവസം എങ്ങിനെ കടന്നു പോയെന്നു അറിയില്ല. നാടിനെ കുറിച്ചും ഇവിടെ വരുമ്പോള്‍ ഗര്‍ഭിണിയായിരുന്ന ഭാര്യ പ്രസവിച്ച മകന്‍ ഇര്‍ഫാന്‍ . അവനു രണ്ടു വയസ്സ് കഴിഞ്ഞു കാണും . അവന്‍ ഉപ്പ എന്ന് വിളിക്കുന്നുണ്ടാവും .
ആ ഉമ്മയുടെ പ്രാർതന ദൈവം കേട്ടു കാണും . ഇല്ലായിരുന്നെങ്കിൽ എനിക്ക് ഒരിക്കലും ജന്മനാട്ടിൽ തിരിച്ചെത്താന്‍ തന്നെ കഴിയുമായിരുന്നില്ല. ഇന്നും എവിടെയോ കിടക്കുന്ന ആ നല്ല മനസ്സുകൾക്കു വേണ്ടി ഞാനും പ്രാർഥനയോടെ.....നാളെ നിന്റെ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍ ഞങ്ങളെ ഒരുമിച്ചു കൂട്ടണേ . രഗ്വാനില്‍ നിന്നും കൂട്ടുകാരനായി തീര്‍ന്ന സാലിമിനോടൊപ്പം ഒരു ഒട്ടകപുറത്തു കയറി ഞാന്‍ സൗദി അറേബ്യയിലെ നജ്രാനെ ലക്ഷ്യമാകി യാത്ര തുടര്‍ന്നു .

Monday, February 20, 2012
ചന്തപ്പയിയും അന്‍സാരി കാക്കയും ....
ഒരു പാടു പേര്‍ നിത്യേന ഹോട്ടല്‍ അന്‍സാരി കയറി ഇറങ്ങും. പ്രബോധനം അന്സാരിക്ക ക്ക് ജീവ വായു പോലയാണ് . പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു മാസികയും കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കും .
മക്കളുടെ പേരിലും ചില പ്രത്യേകതകള്‍ കാണാന്‍ കഴിയും . അബ്ദുല്‍ അഹദ്, അബ്ദു സമദ് എല്ലാം ഖുറാന്‍ സ്വാധീനം . തൊട്ടടുത്ത് തന്നെയാണ് പ്രസ്ഥാനം ചോരയും നീരും കൊടുത്തു വളര്‍ത്തിയ മദ്രസ്സയും അറബി കോളേജും . ഇതിനിടയില്‍ ഒതുങ്ങുന്നു ഉണ്ണിമോയി കാക്കയുടെ യാത്രകള്‍. നോമ്പ് കാലം അവസാനത്തെ പത്തില്‍ പള്ളിയില്‍ രാപാര്‍ക്കുന്ന കൂട്ടരില്‍ അന്സാരികാക്കയും ഉണ്ടാകും . നോമ്പ് അവസാനത്തെ പത്തില്‍ ഒരു ദിവസം ആയിരം മാസത്തേക്കാള്‍ മേന്മയുള്ളത് എന്ന് മുസ്ലിംകള്‍ കരുതുന്നു.
മൌദൂദി സാഹിബ് എന്നയാളാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍.
അയാളുടെ വാക്കുകള്‍ , ചിന്തകള്‍ ഉണ്ണിമോയി കാക്കയെ ഹരം പിടിപ്പിച്ചു. കുതുബാത് എന്ന ഒരു പുസ്തകം വായിച്ചു ഇസ്ലാമിനെ പുതിയ മട്ടില്‍ നാട്ടുകാര്‍ക്ക് പരിചയപെടുത്താന്‍ അന്സാരികാക്കയും മുമ്പില്‍ നടന്നു.
അന്‍സാരി കാക്കയും ഈ നാടിന്റെ ഭരണ വ്യവസ്ഥയെ എതിര്‍ത്തു . ഭൂമിയില്‍ ഭരണം ദൈവത്തിനു മാത്രം. അത് കൊണ്ടു തിരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യരുത് , അത് ഹരാമാണ്. താഗൂതുകളെ ഭരണത്തില്‍ കൊണ്ടു വരുന്നതു ദൈവ നിഷേധമാണ് , ദൈവത്തില്‍ പങ്കു ചേര്‍ക്കല്‍ അഥവാ ശിര്‍ക്ക് ആണ്.
ഹോട്ടല്‍ അന്സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായപൊടിയും പഞ്ചസാരയും വാങ്ങാന്‍ ചെന്നാല്‍ കുഞ്ഞാലി കാക്ക ചിലപ്പോള്‍ മടക്കി അയക്കും. ഒരു പാടു മുഹാജിരുകള്‍ നാട്ടില്‍ വന്നു ചേക്കേറി . പുഞ്ചിരിയും" പ്രബോധനവും" ആയി ഉണ്ണിമോയി കാക്ക കാലം കഴിച്ചു. സര്‍ക്കാര്‍ ജോലിക്ക് പോകുന്നവരെ കളിയാകി പിന്നെ വിലക്കി . അതും ഹറാമായ കാര്യം. പാട്ടുകള്‍ കെട്ടിയുണ്ടാക്കി പാടി നടന്നു .
മക്കളെ ഉന്നത വിദ്യാഭ്യാസം നേടാന്‍ അനുവദിച്ചില്ല. തിരഞ്ഞടുപ്പ് അടുത്താല്‍ ആരും ജമായത്ത് കാരെ സമീപിക്കില്ല .അന്‍സാരി കാക്ക തന്റെ വിരലില്‍ കറുത്ത മഷി അടയാള പെടുത്താന്‍ ഒരിക്കലും അനുവദിച്ചില്ല.
പിന്നെയും ഒരു പാടു കാലം സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായ അടിക്കുന്ന ആ കൈകള്‍ വിറച്ചു തുടങ്ങി .
ഉണ്ണിമോയി കാക്കയുടെ ചുമ അങ്ങാടി മുഴുവന്‍ കേള്‍ക്കാമായിരുന്നു.
അന്‍സാരി ഹോട്ടല്‍ നില്ക്കുന്ന കെട്ടിടത്തിനു അടുത്ത് മുകളിലെ മുറിയില്‍ ഒരു അലോപ്പതി കാമ്പോണ്ടാര്‍ ( ഡോക്ടര്‍ ) വന്നു. രോഗികളെ സൂചി വെച്ചു, കുപ്പിയില്‍ ഒരു ചുവന്ന വെള്ളം നല്കി വന്നു.
എന്റെ വീടിനു മുമ്പിലെ പള്ളി പറമ്പിലെ ഇടവഴിയിലൂടെയും എന്നും രാവിലെയും ഉച്ചക്കും കുന്നും പുറത്തുള്ള വീട്ടിലേക്ക് നടന്നു പോകാറുള്ള ചന്ദപ്പയിയും ഒരു ദിവസം അവിടെ വരാതായി. നാട്ടിലുള്ള പെണ്ണുങ്ങള്‍ മന്ത്രിച്ചു ഊതാന്‍ ചന്തപായിയെ വിളിക്കും. കശുവണ്ടി കൊടുത്തു സ്കൂള്‍ കുട്ടികള്‍ ചന്തപായ് ബുള്‍ ബുള്‍ മിഠായി വാങ്ങി തിന്നു. ചന്ത പ്പയിയും ഉണ്ണിമോയി കാക്കയും തൊട്ടടുത്ത് പിടികക്കാര്‍ , തൊട്ടടുത്ത താമസക്കാര്‍.
ഹോട്ടല്‍ അന്‍സാരി അടുക്കളയും മുമ്പില്‍ ബോര്‍ഡും ഇളകി വീണു കുറെ കാലം അങ്ങിനെ കിടന്നത് ഓര്‍മയുണ്ട്. ഉമ്മര്‍ ഹാജിയുടെ അതെ കെട്ടിടം പൊളിച്ചു പുതിയ ഒരെണ്ണം വന്നു. അതിലിപ്പോള്‍ ഒരു കൂള്‍ ബാര്‍ തുടങ്ങിയിരിക്കുന്നു. എന്നിട്ടും അന്‍സാരി കാക്കയും അന്‍സാരി ടീ ഷോപ്പും ഓര്‍മകളില്‍ പച്ച പിടിച്ചു നില്ക്കുന്നു.
***
തോട്ടിന്റെ അക്കരെ( പാഴൂര്‍ ) നിന്നും ഓടി കിതച്ചു വന്ന ബിച്ചുട്ട ചീനി മരത്തില്‍ കയറി ഉച്ചത്തില്‍ ബാങ്ക് വിളിച്ചു . നാട്ടുകാരെ ( ജമാതുകളെ ) കാഫിരുകളെ എന്ന് വിളിച്ചു.
ചേക്കേറാന്‍ വന്ന കാക്ക കൂട്ടം കിഴക്ക് മാറി പോയി.
Sunday, February 19, 2012
കന്നിമൂലയില്‍ ഒരു വീട് .
ഇന്നെലെയും അവനെ ഞാന്‍ കണ്ടിരുന്നു . ആ മുഖത്ത് എന്തോ നിഗൂഡതകള്‍ ഒളിപ്പിച്ചു വെച്ച പോലെ തോന്നി.
ഗള്‍ഫില്‍ നിന്നും ജോലിയൊക്കെ മതിയാക്കി നാട്ടില്‍ താമസാക്കിയിട്ട് മൂന്നു വര്‍ഷമായി കാണും . കോഴി ഫാമും ആട് വളര്‍ത്തലും പദ്ധതിയില്‍ ഉണ്ടെന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു ബ്രോക്കര്‍ കൂടിയാണ് . ഭൂമി ഇടപാടില്‍ കുറചു പണം കിട്ടിയെന്നാണ്
അയാളുടെ കൂട്ടുകാര്‍ പറയുന്നത്
"തലേക്കെട്ട് "പരിപാടിയും ഉണ്ട് പുള്ളികാരന് . ഭൂമി വില്‍ക്കുന്ന ആള്‍ക്ക് ഒരു റേറ്റ് വാങ്ങുന്നത് മറ്റൊരു റേറ്റ് . ഇതിനാണ് തലേക്കെട്ട് എന്ന് ഇവിടെ പറയുന്നത് .
ഭൂമിയും വില്പനവസ്തുവായി മാറി . മാര്‍കറ്റില്‍ വില നിലവാരം നിത്യേന മാറി കൊണ്ടിരിക്കുന്നു. ഇന്നലെ സ്ഥലം വിറ്റവന്‍ തലയ്ക്കു കൈവെച്ചു കൊണ്ട് പറയും ." ഞാനത് വിറ്റു കുടുങ്ങി ". പെട്ടന്നാണ് ഇവിടെ വില കയറിയത് . ഏതായാലും നാട്ടില്‍ അയാള്‍ക്ക് നല്ല തിരക്കാണ് . ഗള്‍ഫില്‍ വെച്ച് പരിച്ചയപെട്ടതായിരുന്നു . അവിടെ നല്ല ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ . മത ധാര്‍മിക വിഷയങ്ങളില്‍ തികഞ്ഞ ശ്രധാലുവും ആയിരുന്നു.
നാട്ടില്‍ വന്നതിനു ശേഷവും ഈ സുഹൃദ് ബന്ധം നിലനിര്‍ത്തിയിരുന്നു .
ഇപ്പോള്‍ കുറച്ചു കാലമായി അയാള്‍ അസ്വസ്ഥനും ഏതു സമയത്തും ചിന്താവിസ്ടനും ആയിരുന്നു . എന്തോ പ്രശ്നങ്ങള്‍ അയാളെ അലട്ടി കൊണ്ടിരിക്കുന്നു എന്ന് തോന്നും .
ഞാന്‍ ഒരു ദിവസം അത് ചോദിക്കുകയും ചെയ്തു " നിനക്ക് എന്ത് പറ്റി . കുടുംബ പ്രശ്നങ്ങള്‍ ..?? "
ഹായ് അങ്ങിനെ ഒന്നും ഇല്ല . വെറുതെ മനസ്സ് അസ്വസ്തമാവുന്നു . ഒരു കാര്യവും ശരിയാവുന്നില്ല . ചെയ്യുന്ന ബിസിനസ് എല്ലാം പഴയ പോലെ നടക്കുന്നില്ല . "
എന്നെ ആരോ ശിഹ്ര്‍ ചെയ്തു കാണുമെന്നാ ഇന്നവന്‍ പറയുന്നത് ...?
ഞാന്‍ ചിരിച്ചു . "നിനക്ക് അതില്‍ വിശ്വാസം ഉണ്ടോ ? "
"വിശ്വാസം ഉണ്ടായിട്ടല്ല . വെറുതെ അങ്ങ് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല ."
"നീ ഇപ്പോള്‍ പഴയ മജീദ് അല്ല . നീ ആകെ മാറിയിരിക്കുന്നു. ഞാന്‍ അത് ശ്രദ്ധിക്കുന്നുണ്ട് ?"
ആരോ അയാളോട് പറഞ്ഞത്രേ നിന്റെ വീട് നില്‍ക്കുന്ന സ്ഥാനം ശരിയില്ല . മുന്നിലെ വാതില്‍ മാറി വെക്കണം . കന്നിമൂലയുടെ സ്ഥാനം നോക്കണമായിരുന്നു. പിന്നെ അയാള്‍ക്കും തോന്നി ഈ വീട് താമസമാകിയത്തിനു ശേഷം ഒരു മെച്ചവും ഇല്ല . എവിടോക്കൊയോ പന്തിക്കേടുകള്‍ . രോഗം വിട്ടുമാറുന്നില്ല . ഭാര്യക്ക് ഒരു ഒടുക്കത്തെ അലര്‍ജി .
വീട് വിറ്റു പോവാന്‍ ഓരോ തന്ദ്രങ്ങള്‍ കണ്ടു പിടിക്കാ അവന്‍ എന്ന് ജ്യേഷ്ടന്‍ .
അങ്ങിനെ വീടിന്റെ മുന്‍വശത്തെ വാതില്‍ മാറ്റി വെച്ച് . മറ്റൊരു ഉസ്താദിന്റെ ശുപാര്‍ശ പ്രകാരം ദുആ മന്ദ്രങ്ങള്‍ ചെയ്യിച്ചു .
ഇത് നാട് മുഴുവന്‍ അറിഞ്ഞു കഴിഞ്ഞിരുന്നു . മജീദിന് ഒരു ജാള്യതയും തോന്നിയില്ല .
അങ്ങിനയാണ് ഒരു മൌലവി ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം മജീദിനെ അറിയിച്ചത് .
മജീദിന്റെ ഭാര്യയെ ആരോ ഒരാള്‍ വശതാക്കിയിരിക്കുന്നു . അയാള്‍ ഒഴിഞ്ഞു പോയാലെ ആ വീട്ടില്‍ ഇനിയുള്ള കാലം സ്വസ്ഥത ഉണ്ടാവൂ. ആള്‍ അത്ര വേഗം ഒഴിയുന്ന കൂട്ടത്തില്‍ അല്ല.
ഈ ചിന്തയിലാണ് മജീദിപ്പോള്‍. തൊട്ടടുത്ത ജില്ലകാരനായ മൌലവി നല്ലൊരു പണ്ഡിതന്‍ കൂടിയാണ് . ഗള്‍ഫില്‍ മജീദും ഞാനുമൊക്കെ അയാളുടെ പ്രഭാഷങ്ങള്‍ എത്രയോ കേട്ടിരിക്കുന്നു.
മജീദിന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞു ജിന്നിന്റെതാണ് എന്ന് മൌലവി വെട്ടിത്തുറന്നു പറഞ്ഞു പോലും .
അത് കൊണ്ട് നല്ല നിലയില്‍ ജിന്ന് പ്രണയിച്ച ഭാര്യെയെ ഒഴിവാക്കുന്നത് മജീദിന്റെ ഭാവി ജീവിതത്തിനു നല്ലതായിരിക്കും എന്ന്‍ മൌലവി അവര്‍കള്‍ വളരെ രഹസ്യ മായി മജീദിനെ അറിയിച്ചിരുന്നു.
തെക്ക് നിന്നും വന്ന മൌലവി ഇടയ്ക്കിടെ മജീദിനെ ബന്ധ പെട്ടുകൊണ്ടിരുന്നു . പിന്നെ ജിന്ന് സേവ കാര്യെങ്ങളെ കുറിച്ച് ചര്‍ച്ചകളും ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കെ ,
രണ്ടു മാസം കഴിഞ്ഞു മജീദിന്റെ ഭാര്യ പ്രസവിച്ചത് നല്ല ആരോഗ്യമുളള ഒരാണ്‍കുഞ് , അതിനു മൌലവിയുടെ മുഖ ചായ മജീദ് ശ്രദ്ധിച്ചില്ല .
00000000000000000000000
00000000000000000

Tuesday, March 22, 2011
മരണത്തിന്റെ ഒരു തോന്ന്യാസം .
ജനിക്കുമ്പോള്‍ തന്നെ മരണവും നമ്മോടൊപ്പം പിറക്കുന്നുണ്ട് . മരണം ജീവിതത്തിനിടയില്‍ രംഗ ബോധമില്ലാതെ കടന്നു വരുന്നു. പഴയങ്ങാടിയില്‍ നിന്നും ചേന്നമംഗല്ലൂരിലേക്ക് പറിച്ച് നട്ട ജീവിതമായിരുന്നു അധ്യാപകന്‍ കാസിം മാസ്റ്റരുടേത് . ഒരു പുതിയ ജീവിത ശൈലി, പുതിയ സംസാരം.
തനിക്കു ശരിയെന്നു തോന്നിയ ആശയം ജീവിതത്തില്‍ പ്രാവര്‍ത്തിക മാക്കാന്‍ ഉതകുന്ന മണ്ണാണ് ചെന്നമംഗല്ലൂര്‍ എന്ന് അദ്ദേഹം ധരിച്ചു കാണണം. സ്വന്തം നാട്ടില്‍ കൂട്ടുകാരും കൂട്ടക്കാരും ഉപേക്ഷിച്ചപ്പോള്‍ ഭാര്യയെ പോലും വിട്ടു കൊണ്ടു മകന്‍ നജീബിന്റെ കൈ പിടിച്ചു ഒരു പാലായനം . പുത്തന്‍ പ്രസ്ഥാനം എന്ന് യാഥാസ്ഥിക വിഭാഗം ആക്ഷേപിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിക്ക് ചേന്നമംഗല്ലൂരില്‍ നല്ല വേരോട്ടം ലഭിച്ചിരുന്നു. അദ്ദേഹം ഇവിടെ നിന്നും മംഗലം കഴിച്ചു. കാസിമിച്ച മേലെ കുറുങ്ങോട്ടെ ആമിനയെ ജീവിത സഖിയാക്കി ജീവിത പ്രയാണം തുടര്‍ന്നു. ആമിനയില്‍ മൂത്ത മകനായി മുജീബ് ജനിച്ചു.
മുജീബ് പ്രസന്ന വദനന്‍ . ആരും കടന്നു ചെല്ലാത്ത വക്കീല്‍ പണിയാണ് അവന്റെ ഭാവി നിര്‍ണയിച്ചതു .. പഠന സമയത്ത് തന്നെ ജീവിത സഖിയെയും കണ്ടെത്തി .
മുജീബ് നന്നായി ജീവിച്ചു. ഉല്‍സാഹിയായ മുജീബ്. രണ്ട് വര്‍ഷം മുമ്പു എന്നോടൊന്നിച്ചു ഹജ്ജ് കര്‍മം നിര്‍ വഹിക്കാനുണ്ടായിരുന്നു. കഴിഞ് ആഴ്ചയും നേരില്‍ കണ്ടിരുന്നു.അനുജന്‍ അന്വറിന്റെ നിക്കഹിനു വന്നു മടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ ഫൈസുല്‍ ഹക് വിളിച്ച് പറഞ്ഞു -മുജീബ് കളിചു കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞു വീണെന്നു. പിന്നെ അതു മരണമായി സ്തിതീകരിചു.
അവന്‍ പോയി നാല്പത്തി അഞ്ചാമതെ വയസ്സില്‍ . മുനീര്‍ പോയ വഴിയെ. എനിക്കും അല്ല നമുക്കും പോവാനുള്ള വഴി . മരണത്തിന്റെ വഴി. പറഞ്ഞ്ഞു വെക്കാനുള്ളത് പറയുക ചെയ്തു തീര്‍ക്കാനുള്ളത് ചെയ്തു തീര്‍ക്കുക.
മുജീബ് കാസിം ഹജ്ജിനു വന്നത് എന്നോടൊപ്പം ഒരേ ഗ്രൂപ്പില്‍ ആയിരുന്നു. ഞങ്ങല്‍ക്കു ഒരേ റൂമില്‍ താമസം ആയി കിട്ടാന്‍ അവന്‍ ആഗ്രഹിച്ചു. ഞാന്‍ അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു " എടൊ നമ്മള്‍ ഹജ്ജിനു വന്നിരിക്കുകയാ .. നീ എന്നോടൊപ്പം കൂടിയാല്‍ , അത് ശരിയാവില്ല ? അവനു അത് പ്രയാസമായി. ഞാന്‍ കാര്യം പറഞ്ഞു " നീ എന്തങ്കിലും തമാശ പറയും പിന്നെ ചിരി . പിന്നെ തര്‍ക്കങ്ങള്‍ ? അതിനൊന്നും ഇപ്പോള്‍ നേരമില്ല. അവസാനം അവനു റൂമു കിട്ടിയത് ഞങ്ങളുടെ തൊട്ടടുത്ത് തന്നെ. അവന്റെ വാശി തന്നെ ജയിച്ചു. ഞാന്‍ അവസാനമായി പറഞ്ഞു " പഹയ . നീ മീനായിലെ കല്ലെറിയുന്ന സമയത്ത് എന്റെ മുമ്പില്‍ നില്‍ക്കരുത് ഞാന്‍ എറിഞ്ഞു പോകും.നിന്നെ " കുറെ ദിവസങ്ങള്‍ മദീനയിലും ഒന്നിച്ചു കഴിച്ചു കൂടി. അവനെ കുറെ പഠിക്കാനായി . മനസൂ തുറന്നു സംസാരിച്ചു. ഹജ്ജിനു പോകുന്നവര്‍ക്ക് ടിക്കറ്റ് വര്‍ധിപ്പിക്കുന്നതില്‍ തികഞ്ഞ അന്യായം നിലനില്‍ക്കുന്നതായി അവന്‍ കണക്കുകള്‍ ഉദ്ധരിച്ചു പറഞ്ഞു. അസ്സമില്‍ നിന്നും വന്ന പ്രായം കൂടിയ ഒരു ഹാജി വിവരാവകാശ നിയമം വഴി കരസ്തമാകിയ റിപ്പോര്‍ട്ടുകളും കയ്യിലുണ്ടായിരുന്നു. നാട്ടില്‍ എത്തി നമുക്ക് ഒരു വീശാല്‍ വീശണം . ഇത്, നമ്മളൊക്കെ സര്‍ക്കാര്‍ വക എന്തോ ചക്കാത്തില്‍ വരുന്ന മാതിരിയാ ?
മദീന പള്ളിയുടെ മുകളില്‍ ജോലി ചെയ്യുന്ന ഒരു വാഴക്കട്ടുകാരനെ ഒരു ദിവസം പരിചയപ്പെടുത്തി തന്നു. പക്കാ ലീഗുകാരന്‍. സ്വന്തം വീടിനു കട്ടില വെച്ചത് പാണക്കാട് തങ്ങള്‍ . ആ മധുരിക്കുന്ന ഓര്‍മയില്‍ അങ്ങിനെ കഴിയുക . ആരെ കണ്ടാലും ലീഗിനെ കുറിച്ചും തങ്ങളെ കുരിച്ചുമേ അദ്ദേഹത്തിനു തുടക്കത്തില്‍ പറയാനുണ്ടാവൂ ? ആരു ഹജ്ജിനു വന്നാലും അയാളെ പരിച്ചയപെടതിരിക്കില്ല . ബോംബെയിലെ ചെരുവാടിക്കാരന്‍ കുട്ടിആളിയെ പോലെ . നേതാക്കന്മാര്‍ ഇത് വഴി പോകും വരും അപ്പോഴൊക്കെ കുട്ടി അലി അവരെ ചെന്ന് കാണും. കുട്ടി അലി യെ അറിയുമെന്ന് പറഞ്ഞാല്‍ അവന്‍ സംപ്ത്രിപ്തവാനായി.
അത്തരത്തില്‍ വേറിട്ട കുറെ വ്യക്തികളെ മുജീബ് വഴി പരിചയപെട്ടു. കുന്ദ്യോറ്റ് കുന്ഹമാദ് കാക്ക യുടെ പുല്ലലൂര്‍ കാരന്‍ അനുജന്‍ . കൂടെ മക്ബൂല്‍ ഉണ്ടായിരുന്നു. പിന്നെയും ഒരു പാടു നേരം വൈകിയ രാത്രികള്‍ ബംഗാളിയുടെ തട്ടുകടയില്‍ നിന്നും കാലി ചായ ... മദീനയുടെ ചരിത്രഭൂമിയിലെ കഥകള്‍ അയവിറക്കി .
ഒരിക്കല്‍ കുഞ്ഞഹമാദ് കാക്ക പറഞ്ഞു " കദീജ ഈ കുന്നും കേറി ദിവസം രണ്ടു പ്രാവശ്യം ഹിറയില്‍ ഭക്ഷണം കൊണ്ട് കൊടുത്തു എന്ന് നിങ്ങള്‍ എന്ത് കണ്ടാ ചങ്ങായിമാരെ വിശ്വസിക്കുക? " മൂപര്‍ ദേഷ്യപ്പെട്ടു കുന്നിന്‍ താഴ്വര ചവിട്ടി താഴ്ത്തി ഇതിലെ കടന്നു പോയ കഥ ഞാന്‍ മുജീബിനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു " ഇക്കാക്ക പറഞ്ഞതും നേരല്ലേ ? . പിന്നെ കുറെ ദിവസം കഴിഞ്ഞു ഒരു ഉത്തരം മൂപ്പര്‍ തന്നെ കണ്ടത്തി .
മുജീബ് നീ പോയെന്നു കേള്‍ക്കാന്‍ എനിക്ക് ഇഷ്ട്ടമില്ല. നീ എന്നെ എഴുതാന്‍ ഏല്‍പിച്ച കാര്യവും ഞാന്‍ എഴുതിയിട്ടില്ല. ഈ വരികള്‍ ഇവിടെ കിടക്കട്ടെ നിന്റെ ഓര്‍മയില്‍ വീര്‍പ്പുമുട്ടി കൊണ്ടു.
മരണത്തിന്റെ തോന്ന്യാസം .

Friday, March 11, 2011
ഏലിയാമ്മ ടീച്ചര്‍ പിന്നെ അവരുടെ മക്കള്‍
അക്ഷര മാലയുടെയ് തുടക്കം ,അത് അര്‍ത്ഥ വതാകുന്നതിനു വേണ്ടി കൂട്ടി ചെര്കുന്ന മറ്റൊരക്ഷരം,മ്മ ,രണ്ടും കൂടി ചേര്‍ത്ത് എഴുതിയ്യാല്‍ കിട്ടുന്ന ഒറ്റ വാക്ക് അമ്മ , എല്ലാവരുടെയും ബലഹീനത ,പിറന്നു വീഴുന്ന കുട്ടി തുറന്ന വായയില്‍ കരയുന്ന ആദ്യ നാമം ,പണ്ഡിതനും പാമരനും മറക്കാനും മറയ്കുവനും പറ്റാത്ത ലോകസൃസ്ടി യുടെ ഏക സത്യം,ആ നാമത്തിനു മുന്പില്‍ പുതു പൂകള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ ആരംഭി ക്കട്ടെ
ഇവര്‍ ആന്നു എന്റെ സര്‍വസ്വം
എന്റെ അമ്മ , അവര്‍ വാക്കുകള്ക് അതീത മായിരുന്നു ,,,ആയിരം സൂര്യന്‍ ഉധിച്ചു വരുന്ന കാന്തിയുള്ള പ്രകാശമേറിയ മുഖം ,ഉയര്‍ന്ന നാസിക,, പുഞ്ചിരി തൂകുന്ന ചുണ്ടുകള്‍ ,വെളുത്ത പഞ്ഞി കേട്ടുപോലെയുള്ള മുടി ഇങ്ങനേ ഉള്ള അമ്മ യെ മാത്രെമേ എനിക്ക് അറിയുകയുള്ളു യൌവനം തുടിക്കുന്ന അമ്മ എന്റെ നിഖണ്ടുവില്‍ ഇല്ല...കുഞ്ഞു ങ്ങളെ പുലര്‍ത്താനുള്ള പാട് ടുപെടലില്‍ വീട്ടില്‍ നിന്നും സ്കൂ ളിലെകും സ്കൂളില്‍ നിന്ന് വീട്ടിലെകും ഓടുന്ന അമ്മ ,,,വന്നാല്‍ ഉടന്നേ ഞങ്ങള്‍ ഭക്ഷണം കഴിച്ചോ എനന്ന് തിരക്കുന്ന എന്റെ പൊന്നമ്മ ,,,അവര്‍ അച്ച്ഹച്ചന്റെയ് പൊന്ന്,,, ഞങ്ങളുടെ പോന്നമചി ഇ ന്ന് കാല യവനികല്കുള്ളില്‍ മറഞ്ഞു പോയ്യല്ലോ എന്ന് എന്റെ കൂടെ ഇല്ലല്ലോ എന്ന് വിശ്വസിക്കാന്‍ പ്രയാസം
അവര്‍ സ്വന്തമായി ഒന്നും കരുതി വെച്ചില്ല ,അവര്‍ എന്റെ അറിവിന്റെ ഉറവിടമായിരുന്നു അവര്‍ എനിക്ക് നന്മ പകര്‍ന്നു നല്‍കി... എനികവേര്‍ സ്നേഹത്തിന്റെ പര്യ്യായം ,സഹനത്തിന്റെ മൂര്തി ഭാവം
ചില സമയങ്ങളില്‍ പുറം വേദനയെടുത്തു കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്റെ അമ്മ ഉണ്ടായിരുവങ്കില്‍ എന്ന് പറഞ്ഞു കണ്ണ് നന്നയുന്നത് കണ്ടിട്ടുണ്ട് ,,,,,യിന്നു ഞാന്‍ നഷ്ട ബോധ താല്‍ നീറുന്നു , ഞങ്ങളുടെ വേദനകള്‍ നിന്റെ വേദന ആയി കരുതി ഞങ്ങള്ക് നീ ശക്തി നല്‍കി ...നിന്റെ വേദന ഞങ്ങള്‍ കണ്ടില്ല... നിന്ന്റെയ് ഹൃധയതേ ഞാന്‍ തൊട്ടു അറിഞ്ഞില്ല ,,മാപ്പ് ,,,അമ്മേ എന്റെ അറിവ് കേടിനേ ഞാന്‍ സ്വയം ശപിക്കുന്നു ,,,ആ കവിളുകളില്‍ ഒരു പൊന്നുമ്മ തരാന്‍ ഞാ ന്‍ആഗ്രഹിക്കുന്നു പോയ്യതോന്നും തിരിച്ചുകിട്ടില്ല എന്നറിയാം ആയ്യിരം സംവല്സരന്‍ അനുഭവിച്ചു അറിയാനുള്ള അനുഭവ പാഠങ്ങള്‍ ഞങ്ങള്ക് പകര്‍ന്നു ഏകി നീ. ,,,,,ഇനി പറയതതായി നിനക്കും ഒന്നും ഇല്ല എനിക്കും ഒന്നും ഇല്ല ,അതെല്ലാംഎഴുതി പലകയില്‍ കോര്‍ത്ത് ഞാന്‍ എന്റെ കഴുത്തില്‍ അന്നിയട്ടെയ് ,,, അതാണല്ലോ എനിക്ക് നല്‍കിയ നിന്റെ കാലടി പാത ,
വേര്‍പാട് ലോക സത്യമാന്നു , ബന്ധഗലും ഭന്ധനഗലും മുറിച്ചു എരിയപെടുന്ന കാലത്തിന്റെ വികൃതി ,,, പോയിപോയ്യ ആനഷ്ട്ട വസന്തതേ ഞാന്‍ എന്റെ എന്റെ ഹൃധയതോട് ചേര്‍ത്ത് വെയ്ക്കട്ടേ ,,, നിന്റെ ഓര്‍മകളേ നെഞ്ചോടു അടുക്കിപിടിച്ചു നിനക്ക് താല്‍കാലികമായി വിടചൊല്ലട്ടേ എന്റെ മാതൃത്വ മെയ് ,,, , ,,,,,,വിട യമ്മേ ,,,,, വിട പൊട്ടുന്ന വേദനയോടെ തകര്‍ന്ന്ന ഹൃദയ തോടേ ,,, നിന്റെ കുഞ്ഞു ,,സാലി (കാത്തു )
നല്പ്പത്തിഅന്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിഞ്ഞ്ഞ്ഞു പോയ കളികൂട്ടു കാരി ചാറ്റിംഗ് വഴി അവിചാരിതമായി കണ്ടു മുട്ടി. അമേരിക്കയില്‍ കഴിയുന്ന എലിയാമയുടെ മക്കള്‍ . വികാര നിര്ഭര മായ നിമിഷങ്ങള്‍. അവര്‍ എനികായി സമര്‍പ്പിച്ച അമ്മയുടെ ഓര്‍മ്മകള്‍ . സി എം ആര്‍ ഓണ്‍ വെബ് ലെ ഞാന്‍ എഴുതിയ പോസ്റ്റ് വായിച്ചു കരഞ്ഞു പോയി . കുറെ ഓര്‍മ്മകള്‍ പങ്കിട്ടു. ഇരുവഴിഞ്ഞിയില്‍ നിന്നും അത്തോളി മാസ്റെര്‍ രക്ഷ പെടുത്തിയ മക്കള്‍. ദൈവത്തിന്റെ കുസ്രിതികള്‍ അല്ലാതെ എന്ത് പറയും .

Monday, March 7, 2011
Sunday, March 6, 2011
ദൈവത്തിനു നന്ദി .
" നീയൊരിക്കലും ചക്രത്തില്‍ കുത്തില്ല "
ബോധം വെച്ചതു മുതല്‍ ബാപ്പയുടെ ശാപ വാക്കുകള്‍ .
അയാള്‍ എന്തു ചെയ്യും? ജീവിതം ഇന്നു വരെ അയാള്‍ക്കു നല്‍കിയതു കൈപ്പു രസം മാത്രമാണു. ഇരുപതു വര്‍ഷത്തെ പ്രവാസ ജീവിതമാണു അയാളെ അല്പൊമൊന്ന് കരകയറ്റിയതു . മക്കള്‍ വലുതായി. എന്തിനും പോന്നവര്‍ ജീവിതത്തില്‍ വസന്തങ്ങളും ഉണ്ടെന്നു അയാള്‍ അറിഞു തുടങ്ങി. അകാലത്തില്‍ കയറിതുടങ്ങിയ ജരാനരകള്‍ നിലച്ചു നിന്നതു പോലെ. അയാള്‍ ദൈവത്തെ ഓര്‍ത്തുവോ ആവോ ?
മൂത്ത മകന്‍ വിവഹിതനാവുന്നു. പട്ടണത്തിലെ ഒരു പേരുകേട്ട കുടും ബത്തില്‍ നിന്നും.
അവള്‍ സുന്ദരി. സുശീല , എല്ലാറ്റിനും ഉപരി മത ബോധമുള്ളവള്‍ അയാള്‍ അഭിമാനത്തോടെ എല്ലാവരോടും തന്റെ മകന്റെ രാജയോഗത്തെ കുറിച്ചു വാചാലനായി.
അയാള്‍ ദൈവത്തെ ഓര്‍ത്തുവോ ?....
തനിക്കു കിട്ടിയ ഈ സൗഭാഗ്യത്തില്‍ അയാള്‍ കൂട്ടുകാര്‍ക്കിടയില്‍ തലയുയര്‍ത്തി നടന്നു.
" അവന്‍ ഏതൊ തങ്ങളെ കണ്ടു മുട്ടറുത്തു കാണും. " നാട്ടുകാര്‍ അടക്കം പറഞ്ഞു.
ബാപ്പക്കു ഇതൊന്നും കാണാന്‍ ഒരു യോഗം ഉണ്ടായില്ല.
കാലം പിന്നെയും അയാളെ ദുഖിതാനാക്കി.
കുറെ കാലം അയാളെ അങ്ങാടിയില്‍ പോലും കാണാതായി. എവിടെപോയി ?
കണ്ടവന്റെ വഴിയടയാളങ്ങള്‍ തേടുന്ന ജനം കണ്ടെത്തി..
അയാളുടെ പ്രിയപെട്ട മരുമകള്‍ ഒരു മാറാരോഗത്തിന്റെ ഭാഗമായി മദ്രാസിലെ ഒരു ആശുപത്രിയില്‍.
അവള്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണു. മധുവിധു നാളിന്റെ ഓര്‍മകള്‍ മായും മുമ്പേ തന്റെ മകന്റെ യോഗം?
അയാള്‍ ദൈവത്തെ ഓര്‍ത്തുവോ ?..... എല്ലാം സഹിക്കാന്‍ അയാള്‍ക്കു കഴിഞുവോ ? ....
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ പ്രസന്നവദനനായി കാണപെട്ടു.
ആരോ കാര്യം തിരക്കി.
അയാള്‍ മകനെ കൊണ്ടൂ രോഗശയ്യയില്‍ കിടക്കുന്ന.....വിവാഹ മോചനം നടത്തിയിരിക്കുന്നു.
അയാള്‍ ദൈവത്തിനു നന്ദി പറഞ്ഞ്ഞു . അല്‍ഹംദു ലി ലാ .....
൦൦൦൦൦൦ ൦൦൦൦൦൦

Tuesday, March 1, 2011
യതി പടിയിറങ്ങി .
ചേന്നമംഗല്ലൂര്‍ യു പി സ്കൂള്‍ എണ്‍പത്തി അഞ്ചിന്റെ നിറവിലാണ് . ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂടി കൊണ്ടിരിക്കുമ്പോള്‍ ഒരു ഗുരുനാഥന്‍ ഈ വിദ്യാലയത്തിന്റെ പടിയിറങ്ങുകയാണ്. യതി യെന്ന യതീന്ത്ര നാഥ് . വിപ്ലവവീര്യം തലയില്‍ കയറിയ ഒരച്ചന്‍ മകനിട്ടു കൊടുത്ത ബംഗാളി വിപ്ലവകാരിയുടെ പേര് . അനുജത്തി ഗൌരി. ചെന്നമംഗല്ലൂരിലെ ആദ്യ കാല വിപ്ലവ കാറി ഈ എം എസിന്റെ സന്തത സഹചാരി
സഖാവ് രായന്‍ മമ്മദ് എത്രയോ രാത്രികള്‍ അന്തിയുറങ്ങിയ വീടാണ് യതിയുടെ വീട്. വിദ്യാഭ്യാസ രംഗത്ത് കാല്‍ നൂറ്റാണ്ടു കൊച്ചു കുട്ടികള്‍ക്കൊപ്പം ചിലവഴിച്ചു സായൂജ്യത്തോടെ ഈ നാടിനോട് വിട പറയുന്നു. യതിയെ കുട്ടികള്‍ മറക്കില്ല . കുട്ടികളുടെ താടി മാസ്റ്റര്‍ അവരോടൊപ്പം അവരിലൊരാളായി ജീവിക്കുകയായിരുന്നു. ഈ കുട്ടികളിലാത്ത ഒരു ജീവിതം ഇനി എങ്ങിനെ യതി സഹിക്കും . നല്ല നിലയില്‍ ജീവിക്കാവുന്ന ഉയര്‍ന്ന ജോലി ലഭിച്ചിട്ടും വിട്ടു പോവാത്ത ഈ രംഗം നിര്‍ബന്ധത്താല്‍ വിട്ടു പിരിയുന്ന യതി. കാലത്തിന്റെ വേഗതയാര്‍ന്ന പ്രയാണത്തില്‍ ഒരു പാടു മനസ്സുകളില്‍ ആദ്യാച്ക്ഷരം കുറിച്ചിട്ട ഈ ഗുരു എന്നെന്നും കുടിയിരിക്കും. അത്രമാത്രം സ്നേഹം കരുണ ഇവെല്ലാം യതി അവര്‍ക്ക് വാരി കോരി കൊടുത്തിട്ടുണ്ട് .
ഈ യാത്ര മംഗള വേദിയില്‍ സത്യം പറഞ്ഞാല്‍ എനിക്ക് അധിക സമയം ഇരിക്കാന്‍ കഴിഞ്ഞില്ല . അത്ര മാത്രം ഹൃദയ ഭേദകമായിരുന്നു യതിയുടെ വാക്കുകള്‍ . മനസ്സിന്റെ ആഴങ്ങളില്‍ തട്ടി തെറിക്കുന്ന വാക്കുകള്‍ . സ്നേഹത്തിന്റെയും കരുണയുടെയും ഉറവകളില്‍ ഒരു ഉരുള്‍ പൊട്ടല്‍ . ഒന്നാം ക്ലാസിലെ ജീവിതം അത് വല്ലാത്ത ഘട്ടം തന്നെയാണല്ലോ?
പള്ളികൂടത്തെ ആത്മവിദ്യാലയമേ എന്ന് വിളിച്ചത് ആരാണ് ?

Friday, February 25, 2011
കാലന്‍ ടിപ്പരില്‍ വരുന്നു...
ടിപ്പര്‍ ലോറിയിലാണ് ഇപ്പോള്‍ കാലന്റെ വരവും പോക്കും എന്ന് തോന്നുന്നു. രണ്ടു ദിവസം മുമ്പാണ് മുക്കം അരീകോട് റോഡില്‍ ഒരു ജീപിനെ ഇടിച്ചു നിരപ്പ് ആക്കിയത്. ജീപ്പില്‍ നിറയെ ഗള്‍ഫ്കാരനെ സ്വീകരിക്കാന്‍ പോയവര്‍ ആയിരുന്നു. പലരുടെയും പരിക്ക് ഗുരുതരം ആണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ എത്ര അപകടങ്ങള്‍ ഈ മുക്കം പരിസരങ്ങ്ങ്ങളില്‍ നടന്നു കഴിഞ്ഞു. ഇതിലൊക്കെ പ്രധാന വില്ലന്‍ ടിപ്പര്‍ ലോറികള്‍ തന്നെ . അഗസ്ത്യന്‍ മുഴി ഒരു കുടുംമ്പതിലെ രണ്ടു കുട്ടികളെ കാലന്‍ ഒരു രംഗ ബോധവുമില്ലാതെ കൊണ്ട് പോയി. നമ്മുടെ യാത്രകള്‍ എന്ത് മാത്രം അപകട സാധ്യതകള്‍ നിറഞ്ഞു നില്‍ക്കുന്നു. ആരാണ് കുറ്റവാളികള്‍. ടിപ്പര്‍ ലോറികള്‍ ഡ്രൈവര്‍ മാരെ നിങള്‍ ശ്രദ്ധിച്ചു നോക്കൂ ? ഒരു പക്ക്വതയുമില്ലാത്ത പിള്ളേര്‍ . ഇരുപതു വയസ്സ് കഴിഞ്ഞു കാണില്ല. ഇത്തരം ഹെവി വാഹങ്ങങ്ങള്‍ ഓടിക്കുന്നവര്‍ക്ക് എന്ത് മിനിമം യോഗ്യത യാണ് വേണ്ടത് ? ഈ കാലന്മാരേ നിയന്ദ്രിക്കാന്‍ എന്തെങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും ചെയ്യേണ്ടതുണ്ടോ ? ഇതൊന്നും ഗൌരവായി ചിന്തിക്കാതെ ആ സമയത്ത് വൈകാരികമായി പ്രവര്തിച്ച്ചത് കൊണ്ടു മാത്രം എന്ത് ഫലം ? ടിപ്പര്‍ ലോറികള്‍ക്ക് ലൈസെന്‍സു നല്‍കുമ്പോള്‍ അല്‍പ്പം കൂടി ആലോചിക്കണം ? മുവായിരത്തിലധികം ടിപ്പര്‍ ലോറികള്‍ ഈ ഭാഗങ്ങളില്‍ മാത്രം കാണും. ഭൂമി തുരപ്പന്‍ ജെ സി ബീ വേറെ . മൊത്തത്തില്‍ നമ്മുടെ കുട്ടികള്‍ പുറത്ത് പോയി തിരിച്ചു വരുന്നത് വരെ മുമ്പില്ലാത്ത വിധം അസമാധാനം വേട്ടയാടുകയാണ്. മാനസിക സങ്കര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ് സമൂഹത്തില്‍. ട്രാഫിക് നിയമങ്ങള്‍ നിരന്ത്തരം ലങ്കിച്ച് വാഹങ്ങള്‍ റോഡില്‍ നിറഞ്ഞൊഴുകുന്നു. വിദേശങ്ങളില്‍ ഒരുത്തനെ കൊന്നാല്‍ ഇങ്ങിനെ എളുപ്പത്തില്‍ നിയമത്തിന്റെ കുരുക്കില്‍ നിന്നും പുറത്തു വരുമോ ? ഇവിടയാണ് നമ്മുടെ നിയമങ്ങള്‍ പ്രത്യേകിച്ചും ട്രാഫിക് അപകടങ്ങളില്‍ പര്യാപ്തമാണോ എന്ന് പുനരാലോചന നടത്തേണ്ടത് ?
Saturday, February 19, 2011
Wednesday, February 16, 2011
യമന്‍ യാത്രാ അനുഭവങ്ങള്‍ ( രണ്ടാം ഭാഗം )
വീണ്ടും അലച്ചിലിന്റെ nആളുകളില്‍ ഒരു ദിവസം സനാ പട്ടണം നിറയെ പ്രസിഡന്റ് അലി അബ്ദുല്ല സാലഹിന്റെ വമ്പന്‍ കട്ടഔട്ടുകള്‍ . ഒപ്പം ഫലസ്തീന്റെ യാസര്‍ അറഫാത്തും. അറഫാത്ത് അന്നു യെമന്‍ സന്ദര്‍ശനത്തിനു വരികയാണു. അന്നു തന്നെ അലി സാലഹ് അവിടുത്തെ ചോദ്യം ചെയ്യപ്പെടാത്ത പ്രസിഡന്റായിരുന്നു. ചോദ്യം ചെയ്തവര്‍ എന്നെന്നേക്കും ജയിലിനകത്തും. യമനിലെ തടവറകളുടെ സ്തിതിയും അതി ദയനീയമായിരുന്നു. കൂറ്റന്‍ മതിലിനകത്തു വിസ്താര മേറിയ കിണറുകള്‍. തീറ്റയും കുടിയും മലവിസര്‍ജനവും എല്ലാമ്മ് അതില്‍ തന്നെ. എത്ര പേര്‍ അതിനകത്തു കിടന്നു രോഗം ബാധിച്ചു മരിച്ചു കാണും വല്ല കണക്കും. മനുഷ്യാവകാശ പ്രവര്‍ത്തനം അതൊന്നും അവിടെ നടക്കില്ല. ഒരു പ്രഹസനമായി തിരഞെടുപ്പ്. അലി സാലഹ് വീണ്ടും പ്രരെസിഡന്റ്. ചരിത്രം മാറുന്നു. മാറിയേ തീരൂ. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വാതന്ദ്രിതിന്റെ മധുരം ഇവര്‍ അറിയട്ടെ. ഇപ്പോള്‍ യമനില്‍ നടന്നു കൊണ്ടിരിക്കുന്ന് പ്രക്ഷോഭങ്ങളില്‍ സന്തോഷമുണ്ട്.
ഇടക്കൊക്കെ നൂറിന്റെ കടയില്‍ പോയിരിരിക്കും . അവിടെയിരുന്നു ഗ്ലാസു കട്ടു ചെയ്തു ഫോട്ടൊ ഫ്രേയിം ചെയ്യാനും പഠിച്ചിരുന്നു. കടയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പൊയിരുന്നത് ഹേമാമാലിനിയുടേ ചിത്രങ്ങളായിരുന്നു. യമനികള്‍ക്കു ഹിന്ദി സിനിമ വളരെ ഇഷ്ടമായിരുന്നു. ഷോലെ എന്ന സിനിമ മൂന്നു മാസമാണു തിയേറ്ററുകളില്‍ ഓടിയത്. പൊതുവെ ഹിന്ദികളോട് യമനികള്‍ക്ക് ഇഷ്ടമായിരുന്നു. ഹിന്ദി സിനിമാ ഗാനങ്ങള്‍ മൂളുന്ന യമനികളെയും കണാം.
ഞാന്‍ യമനില്‍ വന്നു ആറു മാസത്തോളം ആയി കാണും. ഇന്ത്യക്കാരായ പലരും അവിടെ ആ സമയത്തു വരുന്നുണ്ടായിരുന്നു. താജ് ഗ്രൂപ്പിന്റെ ഒരു ഹോട്ടല്‍ പണി നടക്കുന്ന സൈറ്റില്‍ നിന്നും കുറേ പഞ്ചാബികള്‍ അവിടെ വന്നു. കൂട്ടത്തില്‍ കുറച്ചു മലയാളികളും ഉണ്ടായിരുന്നു. ചെറുവാറ്റിക്കാരന്‍ ഇസ്മായില്‍ വഫ അവിടെ ഓഫീസില്‍ ഒരു നല്ല പോസ്റ്റില്‍ ആയിരുന്നു. ഇസ്മയില്‍ വഫ ഒരു ജോലി ശരിയാക്കി തരാമെന്നു പറഞു. ആ ജോലി വളരെ കടുത്തതായിരുന്നു. പ്ലംബര്‍ ഹെല്പ്പര്‍. മൂന്നാം നിലയിലെക്കു മണ്ണിന്റെ പൈപ്പ് തലയില്‍ ചുമന്നു കൊണ്ട് പോവുമ്പോള്‍ ഇടക്കു തളര്‍ന്നു പൈപ്പു നിലത്തു വച്ച് ആരും കാണാതെ കരയും. ഒരു വിധത്തിലും മുന്നോട്ട് പോവാനാവില്ലെന്നു തോന്നിയപ്പോള്‍ അതും ഉപേക്ഷിച്ചു വീണ്ടും അലയാന്‍ തുടങ്ങി. സനയിലെ തിയേറ്റരിന്റെ മുമ്പില്‍ പോയി നിന്നു ഹിന്ദി സിനിമാ ഗാനങ്ങള്‍ കേള്‍ക്കും. നൂര്‍ മുഹമ്മദ് ഒരു ദിവസം എന്നെയും തിരക്കി അവിടെ വന്നു. നൂറിന്റെ അടുത്ത കൂട്ടുകാരന്‍ മാരിബ് എന്ന സ്ഥലത്ത് നിന്നും വന്നിട്ടുണ്ട്. ഡോക്റ്റര്‍ അബ്ദുല്ല. വര്‍ഷങ്ങള്‍ക്കു മുമ്പു നൂറിനൊപ്പം കള്ള ലോഞചില്‍ വന്ന ആലപ്പുഴക്കടുത്ത് സൈക്കിള്‍ മുക്കിലെ ഗോപാലന്‍ എന്ന അബ്ദുല്ല. അയാള്‍ എങ്ങിനെ ഒരു വ്യാജ വൈദ്യന്‍ ആയി പ്രത്യക്ഷപ്പെട്ടു ? .....
യമന്‍ യാത്രാ ഓര്‍മ്മകള്‍

വാര്‍ത്താമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന യമന്‍ എന്ന രാജ്യത്തേക്കായിരുന്നു എന്റെ ആദ്യത്തെ ഗള്‍ഫ് യാത്ര. ആദ്യതെത വിമാനയാത്ര. അതൊരു സ്വപ്ന സാക്ക്ഷാല്‍ക്കാരത്തിലേക്കുള്ള യാത്രയായിരുന്നു. സ്വപ്നം പെയ്തിറങ്ങിയതു ബദുക്കള്‍ക്കിടയിലേക്കായിരുന്നു. വന്ധ്യാമേഘങ്ങള്‍ ഒരിക്കലും പെയ്തിറങ്ങാതെ പോയി. വരണ്ടുണങ്ങിയ മണലാരണ്യങ്ങളില്‍ മരീചിക തേടി നീണ്ടു പോയ രണ്ടര വര്‍ഷത്തെ ആടു ജീവിതം. ഒരിക്കലും ഓര്‍ക്കന്‍ പോലും ആഗ്രഹിത്താത്ത ദിനരാത്രങ്ങള്‍.
യമന്റെ തലസ്താനം സനാ. എപ്പോഴും തണുപ്പിന്റെ മൂടുപടമണിഞ്ഞ പുരാതനമായ ഒരു പട്ടണം. ഒരിക്കലും എവിദെയും കനണ്ടിട്ടില്ലാത്ത വേഷവിഭൂതികള്‍. ഈ ദുനിയാവിന്റെ ഏതോ മൂലയില്‍ അകപ്പെട്ട പോലെ. വിദേശി ടൂറിസ്റ്റുകള്‍ അലഞ്ഞു തിരിയുന്ന ബാബുല്‍ യമന്‍ തെരുവു. തെരുവിലൂടെ അലസമായി അലഞ്ഞു കോണ്ടിരിക്കുന്ന കഴുതകള്‍. ജപ്പാന്റെ റ്റൊയോറ്റാ പിക്കപ് വാഹനങള്‍. മണ്ണൂം മരവും കൊണ്ടുമാത്രം നിര്‍മിച്ച പഴയ കെട്ടിടങ്ങല്ള്‍. സനായിലെ തിരക്കുപ്ടിച്ച കച്ചവട കേന്ദ്രം. വലിയ ഒരു പടിവാതിലിലൂടെ വേണം ബാബുല്‍ യമനിലേക്കു പ്രവേശിക്കന്‍. അതിനു പുറത്തു നിരനിരയായി നിറ്ത്തിയിട്ടിരിക്കുന്ന ബൈക്കുകള്‍. ബൈക്കുകള്‍ ചാരി യാത്രക്കാരെ കാത്തിരിക്കുന്ന യമനി ചെറുപ്പക്കാര്‍. ക്ഔതുകം തോന്നി മുഖം പൂര്‍ണമായും മറച്ച സ്ത്രീകള്‍ പോലും ഈ ബൈക്കില്‍ കയറി പോവുന്നു. അന്നത്തെ മിനിമം ചാര്‍ജ് രണ്ടു രിയാല്‍. എല്ലാ ചെറുപ്പക്കാരുടെയും കവ്വിളുകല്‍ മുഴച്ചു നില്‍ക്കുന്നതായി കണാം. ഖാത്ത് എന്നു പേരുള്ള ഒരു തരം ചെടിയുടെ ഇലകള്‍ ചവച്ചു വെച്ചതാണു ആ മുഴകള്‍.
ഒരിക്കല്‍ യമനി ബദുക്കള്‍ക്കൊപ്പമിരുന്നു ഈ ഖാത്തു രുചിച്ചു നോക്കിയിട്ടുണ്ട്. ബാബുല്‍ യമന്റെ പ്രവേശന കവാടത്തിനടുത്തുള്ള ഒരു കൊച്ചു കടയില്‍ ചിത്രങ്ങള്‍ ഫ്രേയിം ചെയ്തു കൊന്ണ്ടിരുന്നു ഒരാള്‍ എന്നെ കൈ കൊട്ടി വിളിക്കുന്നതു കണ്ടു അല്‍ഭുതപെട്ടു പോയി. എന്റെ വേഷം തിരിചചറിഞ്ഞാണു അയാള്‍ വിളിച്ചതു. പേരു നൂര്‍മുഹമ്മദ്. ഇരുപത്തി അഞ്ഞു വര്‍ഷങ്ങള്‍ക്കു മുമ്പു ഏഡന്‍ വഴി കള്ള ലോഞ്ച് കയറി വന്ന ഇന്ധിക്കാരന്‍. അമീന യെന്ന യമനി പെണ്ണിലൂറ്റെ മൂന്നു മക്കളുമായി സസുഖം കഴിയുന്നു. ഒരു നാട്ടുകാരനെ കണ്ട് ആഹ്ലാദം അയാളുടെ മുഖത്തു തിര തല്ലുന്നതു ഞാന്‍ ശരിക്കും അനുദവിക്കുകയായിരുന്നു. അയാള്‍ മദിരാശിക്കാരനായിരുന്നു. രാജു എന്നായിരുന്നു അയാളുടെ പേര്‍.
ജോലിയൊന്നും ഇല്ലാതെ അലയുന്ന എനിക്കു അയാള്‍ കണ്‍കണ്ട് ദൈവമായി മാറുകയായിരുന്നു. അയാളുടെ ഇരു നിറം മാത്രം യമനികളില്‍ നിന്നും അയാളെ മാറ്റി നിര്‍ത്തുന്നു. സുന്ദരിയായ അയാളുടെ ഭാര്യ അയാളെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നതു മനസ്സിലാക്കാന്‍ ഏറെ നാള്‍ വേണ്ടി വന്നില്ല. സനായിലെ സ്ത്രീകള്‍ വല്ലാത്ത സഒഊന്ദര്യ വതികള്‍ തന്നെ. ഒരു സ്ത്രീയെ ഭാര്യയായി ലഭിക്കാന്‍ കനത്ത സംഖ്യയും മറ്റു സൊഉകര്യങ്ങളും ചെയ്യണം എന്നതാണു മറ്റു അറബു നാടുകളെ പോലെ യമനിലേയും അവസ്ത.
നൂര്‍ മുഹമ്മദ് എനിക്കു വേണ്ടി ഒരു ജോലി ശരിപ്പെടുതത്താന്‍ ഓടി നടക്കുകയായിരുന്നു. ആയിടക്കാണു ദൂരദിക്കില്‍ നിന്നും കച്ചവടത്തിനു വന്ന ഒരു യാത്രാ സംഘം നൂര്‍ മുഹമ്മദിനെ തിരക്കി വന്നത്. എന്നെ അവര്‍ക്കു പരിചയപ്പെടുത്തി കൊടുക്കാന്‍ നൂറിനു വലിയ ഉല്‍സാഹമായിരുന്നു. ഒരു പ്രായം ചെന്ന ആളുമായി കുറെ നേരം സംസാരിച്ചു എന്റെ അടുത്തു വന്നു. അയാള്‍ക്കു ഹുദൈബിയക്കടുതു ഒരുള്‍നാട്ടില്‍ ഒരു ലോഡ്ജ് ഉണ്ടെന്നും എനിക്കു വേണമെങ്കില്‍ അയാള്‍ക്കൊപ്പം പോകാമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ മറ്റൊന്നും ആലോചിചു നിന്നില്ല , സമ്മതം.
അതു മറ്റൊരു അപകടത്തിലേക്കുള്ള യാത്രയായിരുന്നു. എന്നെ കൊണ്ട് പോവുന്ന ഈ യമനിക്കു അത്യാവശ്യം ഇംഗ്ലീഷ് സംസരിക്കാന്‍ അറിയാം . അയാളുടെ ഒമ്പതു മുറികളുള്ള ഒരു കൊച്ചു ലോഡ്ജ്. ഒരു കാട്ടു പ്രദേശം. ചുറ്റും ആള്‍ പാര്‍പ്പ് വളരെ കുറവ്. ഭയം ജനിപ്പിക്കുന്ന അന്ധരീക്ഷം . ഒരു വലിയ വീട്ടില്‍ ആ യമാനിയെ കൂടാതെ ഭാര്യയും മാനസിക വൈകല്യമുള്ള പത്ത് പതിനഞ്ചു വയസ്സായ ഒരു കുട്ടിയും കൂടാതെ ആരോക്കെയുന്ടന്നു ഞാന്‍ അറിഞ്ഞ്ഞ്ഞുരിന്നില്ല . എത്രയും പെട്ടെന്ന് സ്ഥലം വിടണമെന്ന് തോന്നിത്തുടങ്ങിയിരുന്നു. ലോഡ്ജിന്റെ നോക്കി നടത്തിപ്പ് എങ്ങിനെ വേണമെന്നും കണക്കുകള്‍ എഴുതാനുമൊക്കെ അയാള്‍ എന്നെ പഠിപ്പിച്ചിരുന്നു.
ആയിടക്കാണ് ഫ്രാന്‍സില്‍ നിന്നും പതിമൂന്നു പേരടങ്ങുന്ന ഒരു സംഘം അവിടെ എത്തിയുരുന്നു. അത്തരം സംഘങ്ങള്‍ ഗവമെന്റ് വഴി അവിടെ വന്നു കൊണ്ടിരുന്നു. പ്രസിഡന്‍ഡി ന്റെ അടുത്ത ആളായിരുന്നു എന്റെ തൊഴില്‍ ദാതാവ് . ഫ്രാന്‍സില്‍ നിന്നും വന്ന സംഘവുമായി ഞാന്‍ പരിചയത്തിലായി. ഞാന്‍ അവര്‍ക്ക് എന്റെ അഡ്രെസ്സ് കൊടുത്തു. പുരാതന സാംസ്‌കാരിക വകുപ്പിലെ പഠന സംഘം അവര്‍ അധികവും സ്ത്രീകളായിരുന്നു. രാത്രിയായാല്‍ ഒരു ഷെട്ടിയും ബ്രായും മാത്രം , ഇത്തരം ഒരു കൂട്ടത്തില്‍ ഒറ്റപെട്ടു പോയ ഇരുപത്തി ആരുകരനായ എന്റെ അവസ്ഥ . രാത്രിയില്‍ ഞാന്‍ പേടിച്ചു ഒറ്റയ്ക്ക് കഴിച്ചു കൂട്ടിയത്. ശീട്ട് കളിയും മദ്യവുമായി അവര്‍ രാത്രിയെ പകലാക്കി. മൂന്നു ദിവസം കഴിഞ്ഞു. അവര്‍ കെട്ടുകള്‍ ഒരുക്കുമ്പോള്‍ എന്നോട് ചോദിച്ചു " പോരുന്നോ" ഞാന്‍ യമാനിയെ കണ്ടു എനിക്ക് ഇവിടെ നില്‍ക്ക്കാന്‍ ആവില്ലെന്നും ഇവരോടൊപ്പം പോവുകയാണെന്ന് പറഞ്ജ്ഞാപ്പോള്‍ അയാള്‍ എതിര്‍പൊന്നും കാണിച്ചില്ല. വീണ്ടും ആ യാത്ര തുടര്‍ന്നു. കുന്നും മലയും കയറി ഇറങ്ങി വാഹനം വിച്ചനതയിലൂറെ മുമ്പോട്ട് നീങ്ങി കൊണ്ടിരുന്നു. ഒരു മെയിന്‍ റോഡില്‍ എത്തിയ വാഹനം നിര്‍ത്തി. സനായിലേക്ക് ഇത് വഴി പോകാം . ഇവിടെ നിന്നാല്‍ ഏതെങ്കിലും വാഹനം വരും. ഞാന്‍ എന്റെ ബാഗുമായി ഇറങ്ങി . ഫ്രാന്സുകരായ ആ സംഘത്തോട് യാത്ര മൊഴി .
നല്ല തണുത്ത കാറ്റ് . വിശാലമായി കിടക്കുന്ന മുന്ധിരി തോട്ടങ്ങള്‍ . കഴുത്തപ്പുറത്തും ടോയോട്ടയിലും നിറയെ തൊഴിലാളികളായ യെമാനികള്‍ . ഹുദൈബിയയിലെക്കും ഹലരുള്‍ മൌതിലെക്കും പോകുന്ന വഴികള്‍ . ഇത് വഴി എത്ര യാത്ര സംഘങ്ങള്‍ കടന്നു പോയി. ഇതാ ഇപ്പോള്‍ ഒരു ചേന്നമംഗല്ലൂര്‍ കാരന്‍ ഒറ്റയ്ക്ക് ഈ വഴി തിരിവില്‍ . എങ്ങോട്ടാണ് ഈ യാത്ര . എന്റെ യാത്രയുടെ ഫലം എന്തായിരിക്കും . ദിവസം കൊണ്ടിരിക്കെ ഒരു കാര്‍ ധിലാക് എന്റെ അരികില്‍ വന്നു നിന്ന്. ആവൂ എത്രനേരമായി കാത്തിരിപ്പ്.
ആര്‍ യു ഗോയിംഗ് ടു സനാ . യ ..പ്ലീസ് കം .. വളരെ നല്ല മനുഷ്യന്‍ . അയാള്‍ ഒരു സ്വിറ്റ്സര്‍ലാന്റ് കാരനായിരുന്നു. കൃഷി വകുപ്പിലെ ഒരു കണ്സല്ട്ടന്റ്റ് . അയാള്‍ ഇടയ്ക്കു വാഹനം നിര്‍ത്തി കൃഷി ഇടന്ടങ്ങളിലേക്ക് പോയി തിരിച്ചു വരും. മൂന്നു മണിക്കൂര്‍ യാത്രക്ക് ശേഷം വീണ്ടും സനാ പട്ടണത്തില്‍.
Subscribe to:
Posts (Atom)