Wednesday, February 16, 2011

യമന്‍ യാത്രാ ഓര്‍മ്മകള്‍


വാര്‍ത്താമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന യമന്‍ എന്ന രാജ്യത്തേക്കായിരുന്നു എന്റെ ആദ്യത്തെ ഗള്‍ഫ് യാത്ര. ആദ്യതെത വിമാനയാത്ര. അതൊരു സ്വപ്ന സാക്ക്ഷാല്‍ക്കാരത്തിലേക്കുള്ള യാത്രയായിരുന്നു. സ്വപ്നം പെയ്തിറങ്ങിയതു ബദുക്കള്‍ക്കിടയിലേക്കായിരുന്നു. വന്ധ്യാമേഘങ്ങള്‍ ഒരിക്കലും പെയ്തിറങ്ങാതെ പോയി. വരണ്ടുണങ്ങിയ മണലാരണ്യങ്ങളില്‍ മരീചിക തേടി നീണ്ടു പോയ രണ്ടര വര്‍ഷത്തെ ആടു ജീവിതം. ഒരിക്കലും ഓര്‍ക്കന്‍ പോലും ആഗ്രഹിത്താത്ത ദിനരാത്രങ്ങള്‍.
യമന്റെ തലസ്താനം സനാ. എപ്പോഴും തണുപ്പിന്റെ മൂടുപടമണിഞ്ഞ പുരാതനമായ ഒരു പട്ടണം. ഒരിക്കലും എവിദെയും കനണ്ടിട്ടില്ലാത്ത വേഷവിഭൂതികള്‍. ദുനിയാവിന്റെ ഏതോ മൂലയില്‍ അകപ്പെട്ട പോലെ. വിദേശി ടൂറിസ്റ്റുകള്‍ അലഞ്ഞു തിരിയുന്ന ബാബുല്‍ യമന്‍ തെരുവു. തെരുവിലൂടെ അലസമായി അലഞ്ഞു കോണ്ടിരിക്കുന്ന കഴുതകള്‍. ജപ്പാന്റെ റ്റൊയോറ്റാ പിക്കപ് വാഹനങള്‍. മണ്ണൂം മരവും കൊണ്ടുമാത്രം നിര്‍മിച്ച പഴയ കെട്ടിടങ്ങല്ള്‍. സനായിലെ തിരക്കുപ്ടിച്ച കച്ചവട കേന്ദ്രം. വലിയ ഒരു പടിവാതിലിലൂടെ വേണം ബാബുല്‍ യമനിലേക്കു പ്രവേശിക്കന്‍. അതിനു പുറത്തു നിരനിരയായി നിറ്ത്തിയിട്ടിരിക്കുന്ന ബൈക്കുകള്‍. ബൈക്കുകള്‍ ചാരി യാത്രക്കാരെ കാത്തിരിക്കുന്ന യമനി ചെറുപ്പക്കാര്‍. ക്ഔതുകം തോന്നി മുഖം പൂര്‍ണമായും മറച്ച സ്ത്രീകള്‍ പോലും ബൈക്കില്‍ കയറി പോവുന്നു. അന്നത്തെ മിനിമം ചാര്‍ജ് രണ്ടു രിയാല്‍. എല്ലാ ചെറുപ്പക്കാരുടെയും കവ്വിളുകല്‍ മുഴച്ചു നില്‍ക്കുന്നതായി കണാം. ഖാത്ത് എന്നു പേരുള്ള ഒരു തരം ചെടിയുടെ ഇലകള്‍ ചവച്ചു വെച്ചതാണു മുഴകള്‍.

ഒരിക്കല്‍ യമനി ബദുക്കള്‍ക്കൊപ്പമിരുന്നു ഖാത്തു രുചിച്ചു നോക്കിയിട്ടുണ്ട്. ബാബുല്‍ യമന്റെ പ്രവേശന കവാടത്തിനടുത്തുള്ള ഒരു കൊച്ചു കടയില്‍ ചിത്രങ്ങള്‍ ഫ്രേയിം ചെയ്തു കൊന്ണ്ടിരുന്നു ഒരാള്‍ എന്നെ കൈ കൊട്ടി വിളിക്കുന്നതു കണ്ടു അല്‍ഭുതപെട്ടു പോയി. എന്റെ വേഷം തിരിചചറിഞ്ഞാണു അയാള്‍ വിളിച്ചതു. പേരു നൂര്‍മുഹമ്മദ്. ഇരുപത്തി അഞ്ഞു വര്‍ഷങ്ങള്‍ക്കു മുമ്പു ഏഡന്‍ വഴി കള്ള ലോഞ്ച് കയറി വന്ന ഇന്ധിക്കാരന്‍. അമീന യെന്ന യമനി പെണ്ണിലൂറ്റെ മൂന്നു മക്കളുമായി സസുഖം കഴിയുന്നു. ഒരു നാട്ടുകാരനെ കണ്ട് ആഹ്ലാദം അയാളുടെ മുഖത്തു തിര തല്ലുന്നതു ഞാന്‍ ശരിക്കും അനുദവിക്കുകയായിരുന്നു. അയാള്‍ മദിരാശിക്കാരനായിരുന്നു. രാജു എന്നായിരുന്നു അയാളുടെ പേര്‍.
ജോലിയൊന്നും ഇല്ലാതെ അലയുന്ന എനിക്കു അയാള്‍ കണ്‍കണ്ട് ദൈവമായി മാറുകയായിരുന്നു. അയാളുടെ ഇരു നിറം മാത്രം യമനികളില്‍ നിന്നും അയാളെ മാറ്റി നിര്‍ത്തുന്നു. സുന്ദരിയായ അയാളുടെ ഭാര്യ അയാളെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നതു മനസ്സിലാക്കാന്‍ ഏറെ നാള്‍ വേണ്ടി വന്നില്ല. സനായിലെ സ്ത്രീകള്‍ വല്ലാത്ത സഒഊന്ദര്യ വതികള്‍ തന്നെ. ഒരു സ്ത്രീയെ ഭാര്യയായി ലഭിക്കാന്‍ കനത്ത സംഖ്യയും മറ്റു സൊഉകര്യങ്ങളും ചെയ്യണം എന്നതാണു മറ്റു അറബു നാടുകളെ പോലെ യമനിലേയും അവസ്ത.
നൂര്‍ മുഹമ്മദ് എനിക്കു വേണ്ടി ഒരു ജോലി ശരിപ്പെടുതത്താന്‍ ഓടി നടക്കുകയായിരുന്നു. ആയിടക്കാണു ദൂരദിക്കില്‍ നിന്നും കച്ചവടത്തിനു വന്ന ഒരു യാത്രാ സംഘം നൂര്‍ മുഹമ്മദിനെ തിരക്കി വന്നത്. എന്നെ അവര്‍ക്കു പരിചയപ്പെടുത്തി കൊടുക്കാന്‍ നൂറിനു വലിയ ഉല്‍സാഹമായിരുന്നു. ഒരു പ്രായം ചെന്ന ആളുമായി കുറെ നേരം സംസാരിച്ചു എന്റെ അടുത്തു വന്നു. അയാള്‍ക്കു ഹുദൈബിയക്കടുതു ഒരുള്‍നാട്ടില്‍ ഒരു ലോഡ്ജ് ഉണ്ടെന്നും എനിക്കു വേണമെങ്കില്‍ അയാള്‍ക്കൊപ്പം പോകാമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ മറ്റൊന്നും ആലോചിചു നിന്നില്ല , സമ്മതം.
അതു മറ്റൊരു അപകടത്തിലേക്കുള്ള യാത്രയായിരുന്നു. എന്നെ കൊണ്ട് പോവുന്ന യമനിക്കു അത്യാവശ്യം ഇംഗ്ലീഷ് സംസരിക്കാന്‍ അറിയാം . അയാളുടെ ഒമ്പതു മുറികളുള്ള ഒരു കൊച്ചു ലോഡ്ജ്. ഒരു കാട്ടു പ്രദേശം. ചുറ്റും ആള്‍ പാര്‍പ്പ് വളരെ കുറവ്. ഭയം ജനിപ്പിക്കുന്ന അന്ധരീക്ഷം . ഒരു വലിയ വീട്ടില്‍ യമാനിയെ കൂടാതെ ഭാര്യയും മാനസിക വൈകല്യമുള്ള പത്ത് പതിനഞ്ചു വയസ്സായ ഒരു കുട്ടിയും കൂടാതെ ആരോക്കെയുന്ടന്നു ഞാന്‍ അറിഞ്ഞ്ഞ്ഞുരിന്നില്ല . എത്രയും പെട്ടെന്ന് സ്ഥലം വിടണമെന്ന് തോന്നിത്തുടങ്ങിയിരുന്നു. ലോഡ്ജിന്റെ നോക്കി നടത്തിപ്പ് എങ്ങിനെ വേണമെന്നും കണക്കുകള്‍ എഴുതാനുമൊക്കെ അയാള്‍ എന്നെ പഠിപ്പിച്ചിരുന്നു.
ആയിടക്കാണ്‌ ഫ്രാന്‍സില്‍ നിന്നും പതിമൂന്നു പേരടങ്ങുന്ന ഒരു സംഘം അവിടെ എത്തിയുരുന്നു. അത്തരം സംഘങ്ങള്‍ ഗവമെന്റ് വഴി അവിടെ വന്നു കൊണ്ടിരുന്നു. പ്രസിഡന്‍ഡി ന്റെ അടുത്ത ആളായിരുന്നു എന്റെ തൊഴില്‍ ദാതാവ് . ഫ്രാന്‍സില്‍ നിന്നും വന്ന സംഘവുമായി ഞാന്‍ പരിചയത്തിലായി. ഞാന്‍ അവര്‍ക്ക് എന്റെ അഡ്രെസ്സ് കൊടുത്തു. പുരാതന സാംസ്‌കാരിക വകുപ്പിലെ പഠന സംഘം അവര്‍ അധികവും സ്ത്രീകളായിരുന്നു. രാത്രിയായാല്‍ ഒരു ഷെട്ടിയും ബ്രായും മാത്രം , ഇത്തരം ഒരു കൂട്ടത്തില്‍ ഒറ്റപെട്ടു പോയ ഇരുപത്തി ആരുകരനായ എന്റെ അവസ്ഥ . രാത്രിയില്‍ ഞാന്‍ പേടിച്ചു ഒറ്റയ്ക്ക് കഴിച്ചു കൂട്ടിയത്. ശീട്ട് കളിയും മദ്യവുമായി അവര്‍ രാത്രിയെ പകലാക്കി. മൂന്നു ദിവസം കഴിഞ്ഞു. അവര്‍ കെട്ടുകള്‍ ഒരുക്കുമ്പോള്‍ എന്നോട് ചോദിച്ചു " പോരുന്നോ" ഞാന്‍ യമാനിയെ കണ്ടു എനിക്ക് ഇവിടെ നില്‍ക്ക്കാന്‍ ആവില്ലെന്നും ഇവരോടൊപ്പം പോവുകയാണെന്ന് പറഞ്ജ്ഞാപ്പോള്‍ അയാള്‍ എതിര്‍പൊന്നും കാണിച്ചില്ല. വീണ്ടും യാത്ര തുടര്‍ന്നു. കുന്നും മലയും കയറി ഇറങ്ങി വാഹനം വിച്ചനതയിലൂറെ മുമ്പോട്ട് നീങ്ങി കൊണ്ടിരുന്നു. ഒരു മെയിന്‍ റോഡില്‍ എത്തിയ വാഹനം നിര്‍ത്തി. സനായിലേക്ക് ഇത് വഴി പോകാം . ഇവിടെ നിന്നാല്‍ ഏതെങ്കിലും വാഹനം വരും. ഞാന്‍ എന്റെ ബാഗുമായി ഇറങ്ങി . ഫ്രാന്സുകരായ സംഘത്തോട് യാത്ര മൊഴി .
നല്ല തണുത്ത കാറ്റ് . വിശാലമായി കിടക്കുന്ന മുന്ധിരി തോട്ടങ്ങള്‍ . കഴുത്തപ്പുറത്തും ടോയോട്ടയിലും നിറയെ തൊഴിലാളികളായ യെമാനികള്‍ . ഹുദൈബിയയിലെക്കും ഹലരുള്‍ മൌതിലെക്കും പോകുന്ന വഴികള്‍ . ഇത് വഴി എത്ര യാത്ര സംഘങ്ങള്‍ കടന്നു പോയി. ഇതാ ഇപ്പോള്‍ ഒരു ചേന്നമംഗല്ലൂര്‍ കാരന്‍ ഒറ്റയ്ക്ക് വഴി തിരിവില്‍ . എങ്ങോട്ടാണ് യാത്ര . എന്റെ യാത്രയുടെ ഫലം എന്തായിരിക്കും . ദിവസം കൊണ്ടിരിക്കെ ഒരു കാര്‍ ധിലാക് എന്റെ അരികില്‍ വന്നു നിന്ന്. ആവൂ എത്രനേരമായി കാത്തിരിപ്പ്.
ആര്‍ യു ഗോയിംഗ് ടു സനാ . ..പ്ലീസ് കം .. വളരെ നല്ല മനുഷ്യന്‍ . അയാള്‍ ഒരു സ്വിറ്റ്സര്‍ലാന്റ് കാരനായിരുന്നു. കൃഷി വകുപ്പിലെ ഒരു കണ്സല്ട്ടന്റ്റ് . അയാള്‍ ഇടയ്ക്കു വാഹനം നിര്‍ത്തി കൃഷി ഇടന്ടങ്ങളിലേക്ക് പോയി തിരിച്ചു വരും. മൂന്നു മണിക്കൂര്‍ യാത്രക്ക് ശേഷം വീണ്ടും സനാ പട്ടണത്തില്‍.

Wednesday, December 22, 2010

യൂനാനി ചികിത്സ സമ്പ്രദായം

യൂനാനി ചികിത്സ പുരാതന കാല വൈദ്യ മാണ്. മനുഷ്യ പിറവി മുതല്‍ വൈദ്യവും ആവിര്‍ഭവിച്ചു. ആദി മനുഷ്യര്‍ പച്ചിലകള്‍ ഉപയോഗിച്ചു രോഗം മാറ്റിയിരുന്നു. രോഗ സൌക്യത്തിനായി മനുഷ്യര്‍ പല വഴികളിലൂടെയും സഞ്ചരിച്ചു. ഈ വഴികളിലൂടെയുള്ള പ്രയാണമാണ് വൈദ്യ ശാസ്ത്രത്തിന്റെ തുടക്കം കുറിച്ചത്. വൈദ്യ ശാസ്ത്ര ചരിത്രത്തിന്റെ വഴിയില്‍ നാം ആദ്യം കണ്ടു മുട്ടുക ഇദ്രീസ് നബി യെ ആയിരിക്കും. അദ്ദേഹത്തിന്റെ പ്രധാന അനുചരന്‍ ഹര്മസ് ഒന്നാമന്‍ ആണ് . വൈദ്യത്തില്‍ താല്പര്യമുള്ള വിധ്യാര്‍തികളെ അദ്ദേഹം ചികിത്സ പഠിപ്പിച്ചു. പന്ത്രണ്ടായിരത്തോളം വിധ്യാര്തികള്‍ ഈ രംഗത്ത്ടുണ്ടയിരുന്നതായി പറയപ്പെടുന്നു. അസ്കളിബോസിനു ശേഷം ഗോരുസ്. മേന്സേ ബെര്മാനിദാസ് , അഫലാതൂന്‍ അല തിബ് , ബുകരാത് , തുടങ്ങിയവര്‍ ലോകത്ത് അറിയപെടുന്ന വൈദ്യ വിധക്തര്‍ ആയിരുന്നു.
അസ്കളിബോസ് ഒന്നാമന് ശേഷം വൈദ്യ ശാസ്ത്രം സംസാരത്തിലൂടെ മാത്രം ആയിരുന്നു.


ഇതാ പിന്നീട് നാം കാണുന്നത് ബുക്രാതിന്റെ സുവര്‍ണ കാലഘട്ടം .അദ്ദേഹമാണ് ( ഹുമരല്‍ തിയറി ) ചാടുര്‍ ദോഷ പ്രയോഗം ലോകത്തിനു സമ്മാനിച്ചു. വൈദ്യം ഒരു ശാസ്ത്രമാനന്നും നാലു ദോഷങ്ങളില്‍ ആസ്പദമാകിയാണ് ആരോഗ്യവും അനാരോഗ്യവും നിലനില്‍ക്കുന്നത്. എന്ന് അദ്ദേഹം സമര്‍ത്തിച്ചു. ബുക്രാതിനു ശേഷം പിശാഗോരാസ് ബി. സി .നാനൂറ്റി എഴുപതില്‍ ( സുലൈമാന്‍ നബി യുടെ ) കാലത്ത് ജീവിച്ചു. സുക്രാത് , ( സോക്രടീസ് ) അഫാലാതൂന്‍ , അരസ്തൂ എന്നീ വൈദ്യ രക്ത്നങ്ങള്‍ ഈ ശാസ്ത്ര രംഗത്ത് മികച്ച സേവങ്ങള്‍ അര്‍പിച്ചു.
റോമിന്റെ പതനത്തോടെ വൈദ്യ ശാസ്ത്രവും നിലച്ചു പോകുമായിരുന്നു. എന്നാല്‍ യൂനാന്‍ എന്ന സ്ഥലത്ത് ഇതിനു വേരോട്ടം ലഭിക്കുകയും പിന്നീടു അറബികള്‍ ഈ ശാസ്ത്ര ശാഖയെ മുനോട്ടു കൊണ്ട് പോയി.

വൈദ്യ ശാസ്ത്ര പിതാവെന്നരിയപെറടുന്ന ബുകറാത്ത് തന്റെ പ്രധാന വൈദ്യ ശാസ്ത്ര പുസ്തകതില്‍ എഴുതി വെച്ച സിദ്ധാന്തമാണു യൂനാനിയുടെ അടിസ്താന തത്വം. ചതുര്‍ ദോഷ സിദ്ധാന്ത അടിസ്താനമാകിയാണു യൂനാനി അന്നും ഇന്നും നിലകൊള്ളുന്നത്. ഈ ശാസ്ത്രം നിലകൊള്ളുന്നത് ഭഔദിക മാറ്റങ്ങളെ നിരീക്ഷിച്ചു കൊണ്ടാണു. അതായതു ഭൊഉദിക മാറ്റങ്ങള്‍ ശരീരതില്‍ എങിനെ നിലകൊളുന്നു വെന്നു നോക്കണം. ഭൂമിയിലെന്നപോലെ ശരീരത്തിലും നാലു പദാര്‍ഥങ്ങള്‍ ഉള്‍കൊണ്ടിരിക്കുന്നു. ഖരം, ദ്രാവകം, വാതകം, തീ( പ്ലാസ്മ). ഈ പതാര്‍തങ്ങള്‍ക്ക് അതിന്റെതായ ഗുണങ്ങള്‍ ഉണ്ടു. ഈ സ്വഭാവതിന്റെ അടിസ്താനത്തിലാണു ഭൂമിയില്‍ ഏതൊരു വസ്തുവും ഉണ്ടാകുന്നതും ഇല്ലാതകുന്നതും. ശരീരത്തിലെ നാലു പദാര്‍ത്ഥങ്ങള്‍ കഫം,പിത്തം,വാതം,രക്തം എന്നിവുമായി ബന്ധപെട്ടിരിക്ക്ന്നു. ഭൂമിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പോലെ ശരീരത്തിലും സംഭവിക്കുന്നു. ചൂടും തണുപ്പും,അംലം കാരം, രാത്രി-പകല്‍ എല്ലാറ്റിനെയും ഇണകല്‍ ആയി ഉണ്ടാക്കപെട്ടിരിക്ക്ന്നു. ഒരവസ്തയുടെ വിപരീത അവസ്തയുള്ള മരുന്നുകള്‍ പ്രയോഗിക്കലാണ് യൂനാനി രീതി. ഇതാണു ഹിപ്പൊക്രാറ്റും വൈദ്യശാത്രത്തെ പഠിപ്പിച്ചത്.









Wednesday, December 15, 2010

ഒരു പുതിയ ജന്മം കിട്ടിയ പോലെയാണ്
ബിന്‍ യമീന്റെ ആടുജീവിതവും
ബാരത്ദ്വാഗിന്റെ പ്രവാസി കുറിപ്പുകളും
സഹനത്തിന്റെ പുതിയ പാഠങ്ങള്‍
മരുഭൂമിയില്‍ കാണാതെ പോയ
ജീവിതത്തിന്റെ യാധാര്ത്യങ്ങള്‍
നഷ്ട്ടപെട്ട ആ ദ്രിശ്യങ്ങള്‍
ദൈവം എത്ര കരുണാമയന്‍ ...

Sunday, November 28, 2010

മരുഭൂമിയുടെ



ഒരു പഴയ കാല ഓര്‍മ മനസ്സിലെവിടെയോ കിടന്നു പിടയുന്നു.
വെയിലത്തും മഴത്തും കാറ്റിലും അതെന്നെ പിന്തുടരുന്നു.
മരുഭൂമിയുടെ വന്യത ആവോളം അന്ന് ഞാന്‍ അനുഭവിച്ചു.
ബാല്കീസിന്റെ രാജകൊട്ടരവും പ്രൌഡിയും ഉറങ്ങി കിടക്കുന്ന
മരിബിന്റെ ഒരു ബദു കുഗ്രാമത്തില്‍ മരുഭൂമിയുടെ പാതകളില്‍
ഞാന്‍ വെറുതെ ഗ്രഹതുര ചിന്തകില്‍ മുഴുകി പ്രവാസത്തിന്റെ
നോവും കിനാവുമായി . മരുഭൂമി പോലെ ഏകാന്ത വാസം .
പെട്ടന്ന് രൂപം കൊണ്ട ഒരു ചുഴലി കാറ്റ് .
മണല്‍ കാറ്റില്‍ ,ദിക്കറിയാതെ ഒരു ചരിത്ര ഭൂമിയില്‍.
ഇതു മരണത്തിന്റെ ചൂളം വിളിയായി എനിക്ക് തോന്നി.
കണ്ണ് തുറക്കാന്‍ പോലും കാടനുവടിച്ച്ചില്ല .
നിമിഷം കൊണ്ട് രൂപപെടുന്ന മണല്‍ കുന്നുകള്‍
ഏതു നിമിഷത്തിലും മണല്‍ കുന്നുകള്‍ എന്നെ വിഴുങ്ങാം
പ്രാര്‍ത്ഥന അതെന്നെ രക്ഷിച്ചു . ചുഴികള്‍ വഴി മാറി പോയി.
ചെങ്കടല്‍ മൂസയെ കാത്ത പോലെ മാരിബിലെ മണല്‍ കൂനകള്‍
എനിക്ക് വഴി തുറന്നു തന്നു . മരുകപ്പല്‍ വീണ്ടും മുമ്പോട്ട്
യാത്ര തുടരാന്‍ . മരുഭൂമി അത് വല്ലാത്ത ഒരു അനുഭവം തന്നെ
----------------------

Monday, November 15, 2010

കുഞ്ഞാന്‍

കുഞ്ഞാന്‍

മുറികയ്യന്‍ നിക്കറുമിട്ട്‌ മൂക്കില്‍നിന്നും ഒലിച്ചിറങ്ങുന്ന ചീരാപ്പും തുടച്ചു നടന്നു നീങ്ങുന്ന ഒരു പയ്യന്‍ . ചേന്നമംഗല്ലുര്‍ അങ്ങാടിയില്‍ പലരെയും കണ്ടു, പലരെയും ഓര്‍ത്തു വെച്ചു .
മണ്ണടിഞ്ഞു പോയ അവരില്‍ പലരെയും എന്തുകൊണ്ടോ മനസ്സില്‍ സൂക്ഷിച്ചുവെക്കുന്നു . വിളിക്കാതെ പലപ്പോഴും അവര്‍ മനസ്സിന്റെ ജാലകത്തിലൂടെ എത്തി നോക്കുന്നു. വിളിക്കാതെ വരുന്ന ഈ അതിഥികളെ സ്വീകരിക്കാതെ എന്ത് ചെയ്യും ?
ത്രിക്കേത്ത് കുഞ്ഞാന്‍ . ഞങ്ങളുടെ കുളികടവിന്റെ അടുത്തായിരുന്നു വീട്.
ഒരു ബീഡിയും ഒരു ചായയും അതിലപ്പുറം മോഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നതായി അറിയില്ല . അത് കൊണ്ടു ആര് വിളിച്ചാലും കുഞ്ഞാന്‍ പോയി ജോലി ചെയ്തു കൊടുക്കും .കിട്ടിയത് വാങ്ങും . പരാതിയില്ല പരിഭവമില്ല. കരുത്തനായിരുന്നു കുഞ്ഞാന്‍ . കുഞ്ഞാനെ അധിക സമയവും ഞങ്ങള്‍ കണ്ടിരുന്നത്‌ കറുത്തേടത്ത് അയമുട്ടിക്കയുടെ ചായമാക്കാനിയുടെ പിന്നാമ്പുറത്തെ വിറകു കെട്ടുകള്‍ക്കിടയിലാണ്. വേശം ഒരു കള്ളിമുണ്ടും തലേക്കെട്ടും മാത്രം. ജോലി ചെയ്യുന്നതിനിടയില്‍ മറ്റാരങ്കിലും വിളിച്ചാല്‍ കുഞ്ഞാന്‍ അത് നിര്‍ത്തി അവരുടെ കൂടെ പോവും. ഇതിന്റെ പേരില്‍ തൊട്ടടുത്തെ ആയിശുംമ്മയോട് അയമുട്ടിക്ക കയര്‍ക്കും. എന്നാലും നാട്ടുകാര്‍ കുഞാനെ പരമാവധി ഉപയോഗപ്പെടുത്തി . മീന്‍ വാങ്ങാന്‍ , വെള്ളം കോരാന്‍, പാത്രം കഴുകാന്‍, കല്യാണത്തിന് വിഭവമൊരുക്കാന്‍ എന്തിനും കുഞാന്റെ സേവനം ഉണ്ടായിരിക്കും.
അന്നൊരു നാള്‍ നാട്ടില്‍ പേപ്പട്ടികളുടെ ശല്യം വറ്ദ്ധിച്ചിരുന്ന സമയം.
ഞങ്ങളുടെ കുഞ്ഞാന്‍ സാധുബീഡിയും വലിച്ചു രസിച്ചു വരുമ്പോള്‍ , എവിടെ നിന്നോ പാഞ്ഞു വന്ന ഒരു നായ അയാളുടെ ജീവിതത്തിന്നു അതിര്‍ നിഷ്ചയിച്ചു. കുഞ്ഞാന്‍ മരിച്ചു .
ഒരു ജീവിതം , ദൈവം എന്തിന് ഇത്തരം പരീക്ഷണം നടത്തുന്നു ?
പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട് . കുഞ്ഞാന്‍, അയാളെ ആര്‍ ഓര്‍ക്കുന്നു.
അയമുട്ടിക്ക ഓര്‍ക്കുമോ. ഇല്ല ആരും ഓര്‍മയില്‍ സൂക്ഷിച്ച്ചില്ലന്കിലും നാടിന്റെ ഓര്‍മയുടെ സിരകളില്‍ കുഞ്ഞാനുണ്ടാവും. ഒരു നേരിയ വേദനയായി.
കുട്ടികാല കൗതുകങ്ങളില്‍ ഇത്തരം നിസ്സഹായ ജീവിതങ്ങള്‍ നോക്കി രസിച്ചു പോയതില്‍ മാപ്പ്.
ഒരു പാടു മാപ്പ്. പൂവന്‍കോഴി അസ്സയിന്‍കുട്ടിയോട് , ബിച്ചുട്ട പിരാന്തനോട് , അക്കരപുഴ കടന്നു വന്നിരുന്നു തുണി അഴിച്ചിട്ട് ഓടുന്ന ചെരുപ്പകാരനോടു . ഗ്രാമത്തിന്റെ ഓര്‍മകളെ സമ്പന്ന മാക്കിയ ഈ കഥാ പാത്രങ്ങള്‍. ഇവരുടെ ജീവിതം എനിക്കൊരു കഥയില്ലായ്മ മാത്രമാണ്.
വേലകടവും , തെയ്യതും കടവും കടന്നു എത്ര പേര്‍ ഈ വഴി , ഈ ഗ്രാമത്തിലൂടെ ഇന്നലകളിലേക്ക് നടന്നു പോയി. പ്രവാസ ജീവിതം വലിചിഴക്കുമ്പോഴും ഇത്തരം ഓര്‍മകള്‍ ഗ്രഹതുരുത്വത്തിന്റെ
നനുത്ത സ്പര്‍ശം ഒരു വല്ലാത്ത സുഖം നല്കുന്നു. ഓര്‍മകള്‍ ബാക്കി നല്‍കാത്ത ഈ ജീവിതം , സ്നേഹന്തിന്റെ പങ്കുവപ്പുകള്‍ ഇല്ലാത്ത നിമിഷങ്ങള്‍ .
ഇവിടയാണ് ഗ്രാമങ്ങള്‍ മരിക്കുന്നത് .

"ഒരു പാട്ടു പാടൂ കുഞാനെ "
കുഞ്ഞാന്‍ പാടുകയായി " കായലരികത്ത് വലയെറിഞ്ഞപ്പോ വള കിലുക്കിയ......"
ഇന്നലുകളുടെ കാല്‍പനിക ലോകത്തേക്ക് കുഞ്ഞാന്‍ നമ്മെ കൂട്ടി കൊണ്ടു പോവുന്നു........