Thursday, November 15, 2012

ചില നേരങ്ങളില്‍ ചില മനുഷ്യര്‍


ചില ഗ്രാമങ്ങളില്‍ പല നേരങ്ങളില്‍ അവധൂതന്മാരെ പോലെ ചില ജന്മങ്ങള്‍ വന്നിറങ്ങാറുണ്ട് .  അത്തരത്തില്‍ ഒരാള്‍ ഒരു വൈകുന്നേരം ഞങ്ങളുടെ ഗ്രാമത്തില്‍ വന്നു.  .  ചെറുപ്പതിലെന്നോ ഈ നാട് ഉപേച്ചിച്ചു പോയതാണ് . ദിക്കും ദിശയും അറിയില്ല  ബന്ധു മിത്രാതികളെ കുറിച്ച് കൂടുതല്‍ അറിയില്ല . സ്ഥലം ഖാളി യുടെ ഒരു ബന്ധു . പ്രായം ഏറെയായി. ഗ്രാമ വാസികള്‍ക്കും ഓര്മ യില്ല . കറുത്തെടുത്തു അയമുട്ടിക്കാക്കയുടെ  ചായ മക്കാനിയില്‍  രണ്ടു മൂന്നാക്കി കുടിക്ക്ന്നവര്‍ക്കിടയിലാണ് അയാള്‍ പ്രത്യക്ഷനായത് .   മലയാള ഭാഷയും മറന്നു തുടങ്ങിയിരിക്കുന്നു.  അയാള്‍ ബോംബയില്‍ നിന്നാണ് വരുന്നത് . ഉര്‍ദുവും ഹിന്ദിയിലും മാത്രം അല്പം ഭാഷണം .  ഞങ്ങള്‍  അയാള്‍ക്ക്‌  ബോംബായി കാക്ക എന്നാ പേരിട്ടു .  സൈക്കിള്‍ പീടിക നടത്തുന്ന ആലി കുട്ടി കാക്കയുടെ മകന്‍ എന്റെ കളി കൂട്ടു കാരന്‍ നാട് വിട്ടു പോയി പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയത്‌ കഴിഞ്ഞ മാസമാണ് . ഇപ്പോള്‍ ഇതാ മറ്റൊരു അവധൂതന്‍ .  ഒരു ബര്‍മന്‍ കട്ടുണ്ട് മുഖത്തിനു . അയാളെ ചുറ്റി പറ്റി ഒരു പാട് കഥകള്‍ മെനഞ്ഞു . ബോബയിലെ ഏതോ ഗലിയില്‍ ദാദ യായി ജീവിച്ചതായിരിക്കാം ഇത്രയും നാള്‍ .  അയാള്‍ രാവിലെ അയമുട്ടി കാക്കയുടെ ചായ മക്കാനിയില്‍ നിന്നും പോറാട്ട വാങ്ങി കാക്കകള്‍ക്ക് മുറിച്ചിട്ട് കൊടുക്കും . പിന്നീടു കാക്കകള്‍ അയാളെ കാണുമ്പോള്‍ കലമ്പാന്‍ തുടങ്ങും .  ത്രിക്കേത്ത് കുഞ്ഞാന്‍ ജീവിചിരുന്നെങ്കില്‍ നല്ല ഒരു കൂട്ടാവുമായിരുന്നു .   ഗ്രാമത്തിലെ കുട്ടികള്‍ അയാളെ പലപ്പോഴും പ്രകൊപിപ്പിച്ചപ്പോള്‍ അയാള്‍ നല്ല ഹിന്ദിയില്‍ തെറി പറഞ്ഞു .
" മാതെര്‍ ചൂത് ,....ബോസടി കാ "  കുട്ടികള്‍ അത് കേട്ട് ചിരിച്ചു .
 അവര്‍ക്ക് കേള്‍ക്കേണ്ടതും അതായിരുന്നു.  അങ്ങിനെ ഒരു ദിവസം അയാളെ കാണാതാവുന്നു .  ബോംബായി കാക്ക എവിടെ പോയി. ?  എവിടെ നിന്നോ വന്നു , എവിടെക്കോ പോയി  അത്രേ ആളുകള്‍ കരുതിയുള്ളൂ.   ഒരു പക്ഷെ ഹാജി അലി ദര്ഗക്ക് മുമ്പില്‍ വരി നില്‍ക്കുന്ന നാടും വീടുമില്ലാതവര്‍ക്കിടയില്‍  അയാളും ലയിച്ചു കാണും  .
        ഈ അടുത്ത ദിവസം ചെന്നമാങ്ങല്ലൂര്‍ ഒതയ മംഗലം പള്ളി ഖബര്‍ സ്ഥാനില്‍ ഒരാളെ മറവു ചെയ്തു . എവിടെ നിന്നോ വന്നു.   അയാള്‍ കൈത്തണ്ടയില്‍  പച്ച കുത്തിയിട്ടുണ്ടായിരുന്നു . മോയിദീന്‍  .  തൈലം വിറ്റു നടന്നിരുന്ന അയാള്‍  തെവുങ്ങല്‍ ആമിനാചിയുടെ മകള്‍ പാത്തുമ്മയുടെ കൂടെ കൂടി .  ചിലപ്പോഴൊക്കെ ഇവിടെ ബസ്‌ സ്റ്റോപ്പില്‍ ഒരു ബാണ്ട്ടവുമായി തങ്ങാറുണ്ട് .  അയാള്‍ മരിച്ചു കഴിഞ്ഞു ,ഞങ്ങള്‍ കേട്ടതാണ് അയാളുടെ  ബന്ധു ഒരു സിനിമ നടി മദിരാശിയില്‍ ഉണ്ട് .   ഇത്തരത്തില്‍ പലരും ഈ ഗ്രാമത്തിന്റെ  വര്ത്തമാനങ്ങളില്‍  അവധൂതന്മാരെ പോലെ വന്നു പോകുന്നു.  എന്റെ കുട്ടികാലത്ത്  ബാപ്പക്കൊപ്പം വീട്ടില്‍ കടന്നു വന്ന ഒരാള്‍ ഹകീം മുക്കാജി . അയാള്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന്  പോലും അറിയില്ല . നളന്ദ ഹോടലിനു മുമ്പില്‍ മരുന്ന് വിറ്റു നടന്നിരുന്നു.   വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ബോംബെയില്‍  ഒരു ഗലിയില്‍ വെച്ച് അദ്ധേഹത്തെ കണ്ടിരുന്നു.  അയാള്‍ കോഴിക്കോട് നിന്നും കല്യാണം കഴിച്ചു , കുട്ടികള്‍ ഉണ്ട് .  ഇങ്ങിനെ കുറെ കഥാ പാത്രങ്ങള്‍ എവിടെയും കൂട് കൂട്ടാന്‍ കൂട്ടാക്കാതെ  ജിപ്സികളെ പോലെ അലഞ്ഞു തിരയുന്നു.  പ്രവാസത്തിന്റെ വിഹ്വലതകള്‍ അവരെ അലട്ടുന്നില്ലേ ?