Wednesday, May 1, 2013

ആദര്ശ ബന്ധിത രാഷ്ട്രീയ -മത ജീവിതം


മതവും ജാതിയും നന്നായി മാർക്കറ്റ്  ചെയ്യപെടുന്ന സംസ്ഥാനമാണ് കേരളം . എല്ലാ സംഘടനകളിലും  ഉള്ളത് ചരിത്രത്തിന്റെ ഒരു തമാശ പോലെ ജാതിയൊക്കെ കേരളത്തിൽ നിന്നും തുടച്ചു നീക്കാൻ ശ്രമിച്ച ആചാര്യന്റെ സംഘടനയിൽ  തന്നെയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉള്ളത് . സമ്പൂര്ണ  തിരസ്കാരം ശ്രീ നാരായണ പ്രസ്ഥാനത്തിൽ തന്നെയാണ്  ഉണ്ടായി കൊണ്ടിരികുന്നത്. പൂര്ണമായ ആദര്ശ ബന്ധിത രാഷ്ട്രീയ -മത ജീവിതം ഇന്ന്  ജീവിതത്തിൽ കാണുന്നില്ല . മുസ്ലിം സമുധായതിലും ഇത്തരം പ്രവണതകൾ  ഇപ്പോൾ കൂടുതൽ ആണ് .  നൂറ്റാണ്ടുകൾക്കു മുമ്പ്  വിത്യസ്ത ചിന്ത ധാരകൾ പരസ്പരം ബഹുമാനിച്ചു കൊണ്ടും അംഗീകരിച്ചു കൊണ്ടും നില നിന്നിരുന്നു . നാല്  മദ്ഹബുകൾ അന്ന് പ്രബലമായിരുന്നു . എന്നാൽ അവർ തമ്മിൽ നില നിന്ന പോലെ ഐക്യം  ഇന്ന്  എവീടെയും കാണുന്നില്ല .
     ഐക്യം  തന്നെ പ്രധാനം . മൂസ പ്രവാചകൻ  നാൽപതു ദിവസങ്ങൾ  സ്വന്തം സമുദായത്തിൽ നിന്നും വിട്ടു ദൈവത്തിറെ വിളി കേട്ട് പോയി . തിരിച്ചു വന്നപ്പോൾ  സാമിരിയുടെ സ്വർണത്തിൽ പണിത  പശുവിന്റെ വിഗ്രഹത്തിന്റെ മുമ്പില ആരാധന നടത്തുന്ന തന്റെ ആള്ക്കാരെ കണ്ട മൂസ  തന്റെ അനുജൻ  ഹാരൂനെ വഴക്ക് പറഞ്ഞു . നീയും ഈ ആള്ക്കാരും വഴി തെറ്റിയിരിക്കുന്നു . മൂസാ കോപം കൊണ്ട് ഹരൂന്റെ താടിയും മുടിയും പിടിച്ചു വലിച്ചു .
ഹാറൂൻ പറഞ്ഞു  സഹോദരാ , എനിക്ക് ഇതല്ലാതെ മാർഗമില്ലായിരുന്നു .  ഇവർ  വിഘടിച്ചു തമ്മിൽ തല്ലി മരിക്കുന്നതിനെക്കാൾ നല്ലത്  ഈ ആശയ വ്യതിയാനം സമ്മതിച്ചു കൊടുക്കുകയല്ലേ . മൂസ ഈ മറുപടി കേട്ട് സമാധാനിച്ചു  എന്ന്  ചരിത്രം .
മുസ്ലികൾ തമ്മിൽ വഴക്കും വക്കാണവും കാണുമ്പോൾ ആദര്ശ വ്യതിയാനം ആരോപിച്ചു സഹോദരന്മാരെ കൊലക്കു ഇരയാക്കുമ്പോൾ നാം മനസ്സിലാക്കണം .  ചരിത്രം നല്കുന്ന പാഠം .എന്താണ്  ? 
മോസ്സയുടെ ഇസ്രഈൽ സമൂഹം  വെള്ളത്തിന്‌ വേണ്ടി ഗോത്രങ്ങൾ തിരിഞ്ഞു കലഹിച്ച്ചപ്പോൾ പന്ത്രണ്ടു നീരുറവകൾ ദൈവം ഉണ്ടാക്കി കൊടുത്തത് ചരിത്ര സത്യം . അതിനു ശേഷമാണ് ആ സമൂഹത്തിനു മുമ്പോട്ട്‌ നീങ്ങാനയത് .
  ഇന്ന്  നമ്മുടെ ആരാധനാലയങ്ങളുടെ അവസ്ഥ എന്താണ്  ? അല്ലാഹുവിനെ ആരധിക്കാനുള്ള പള്ളികൾ സ്വന്തം പാര്ട്ടികാരുടെ ബലം പ്രകടിക്കാനുള്ള ശക്തി കേന്ദ്രങ്ങളായി മാറുന്നു . ഈ അവസരത്തിൽ ദൈവാരാധന  എന്താണെന്നും എന്തിനാണെന്നും നാം കുറച്ചു സമയം ചിന്തിക്കണം .  വേറിട്ട്‌ കൊണ്ട് ചിന്തിക്കുന്നതും ആ ചിന്താ മണ്ടലങ്ങളിൽ പ്രവർത്തിക്കുന്നതും നല്ലതാണ് . ചിന്തിക്കുന്നവർക്കാണ്  വിജയം എന്ന്  വേദ ഗ്രന്ഥമായ ഖുർആൻ തന്നെ ആഹ്വാനം ചെയ്യുന്നില്ലേ ? ഇത്ര മാത്രം ചിന്തിക്കാൻ ആവര്ത്തിച്ചു പറഞ്ഞ ഒരു ഗ്രന്ഥം വേറെ ഇതുണ്ട് . ചിന്തയിലൂടെ മാത്രമേഒരു നല്ല സമൂഹത്തെ വാര്തെടുക്കാൻ കഴിയൂ . എന്നാൽ അത്  മത പുരോഹിത വര്ഗത്ത്തിനു ഒട്ടും തൃപ്തി നല്കുകയില്ല . അങ്ങിനെയാണ് തിരു മുടിയും ജിന്നും ഇഫ്രീതുമൊക്കെ നമ്മുടെ മതകീയ ജീവിതത്തിൽ `യറി വിളയാടുന്നത് . ഒഴിഞ്ഞ വയറിൽ ഒരൽപം ചിന്തിച്ചു നോക്കുക ..? നാം എങ്ങോട്ടാണ്  പോകുന്നത് .