Monday, February 20, 2012

ചന്തപ്പയിയും അന്‍സാരി കാക്കയും ....

ഹോട്ടല്‍ അന്‍സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു മറിയുമ്പോള്‍ ഉണ്ണിമോയി കാക്ക തന്റെ മേശ വലിപ്പിലെ ചില്ലറ എണ്ണി തിട്ടപ്പെടുത്തുകയാണ് . പഞ്ചസാരയും ചായപൊടിയും വാങ്ങിയിട്ടേ ഇനി ആരെങ്കിലും വന്നാല്‍ ചായ കൊടുക്കാന്‍ കഴിയൂ. മുഖത്തെ ധൈന്യത ,നിറഞ്ഞ താടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പോലെ തോന്നും . കണ്ണുകള്‍ കുഴിയിലാണ്ടിട്ടാനെങ്കിലും നല്ല തിളക്കമുണ്ട്. വെളുത്തു മെലിഞ്ഞ ഉണ്ണിമോയി കാക്ക നാടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് അന്സാരികാക്കയെന്നാണ് . അതില്‍ മൂപര്‍ക്ക് പെരുത്ത് സന്തോഷവുമാണ് . മദീന നിവാസികളെയാണ് ഇസ്ലാമിക ചരിത്രം അന്‍സാറുകള്‍ എന്ന് വിളിച്ചിരുന്നത്. മക്കയില്‍ നിന്നും പ്രവാചകനും അനുചരന്മാരും പാലായനം ചെയ്തു മദീനയില്‍ വന്നപ്പോള്‍ അവരെ മുഹാജിരുകള്‍ എന്നും വിളിച്ചിരുന്നു. സഹായികള്‍ എന്നും അറബിയില്‍ അന്‍സാര്‍ എന്ന പദം സൂചിപ്പിക്കുന്നു. പോരെ ഉണ്ണിമോയി കാക്ക സന്തോഷിക്കാന്‍ .

ഒരു പാടു പേര്‍ നിത്യേന ഹോട്ടല്‍ അന്‍സാരി കയറി ഇറങ്ങും. പ്രബോധനം അന്സാരിക്ക ക്ക് ജീവ വായു പോലയാണ് . പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു മാസികയും കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കും .
മക്കളുടെ പേരിലും ചില പ്രത്യേകതകള്‍ കാണാന്‍ കഴിയും . അബ്ദുല്‍ അഹദ്, അബ്ദു സമദ് എല്ലാം ഖുറാന്‍ സ്വാധീനം . തൊട്ടടുത്ത്‌ തന്നെയാണ് പ്രസ്ഥാനം ചോരയും നീരും കൊടുത്തു വളര്‍ത്തിയ മദ്രസ്സയും അറബി കോളേജും . ഇതിനിടയില്‍ ഒതുങ്ങുന്നു ഉണ്ണിമോയി കാക്കയുടെ യാത്രകള്‍. നോമ്പ് കാലം അവസാനത്തെ പത്തില്‍ പള്ളിയില്‍ രാപാര്‍ക്കുന്ന കൂട്ടരില്‍ അന്സാരികാക്കയും ഉണ്ടാകും . നോമ്പ് അവസാനത്തെ പത്തില്‍ ഒരു ദിവസം ആയിരം മാസത്തേക്കാള്‍ മേന്മയുള്ളത് എന്ന് മുസ്ലിംകള്‍ കരുതുന്നു.

മൌദൂദി സാഹിബ് എന്നയാളാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍.
അയാളുടെ വാക്കുകള്‍ , ചിന്തകള്‍ ഉണ്ണിമോയി കാക്കയെ ഹരം പിടിപ്പിച്ചു. കുതുബാത് എന്ന ഒരു പുസ്തകം വായിച്ചു ഇസ്ലാമിനെ പുതിയ മട്ടില്‍ നാട്ടുകാര്‍ക്ക് പരിചയപെടുത്താന്‍ അന്സാരികാക്കയും മുമ്പില്‍ നടന്നു.
അന്‍സാരി കാക്കയും ഈ നാടിന്റെ ഭരണ വ്യവസ്ഥയെ എതിര്‍ത്തു . ഭൂമിയില്‍ ഭരണം ദൈവത്തിനു മാത്രം. അത് കൊണ്ടു തിരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യരുത് , അത് ഹരാമാണ്. താഗൂതുകളെ ഭരണത്തില്‍ കൊണ്ടു വരുന്നതു ദൈവ നിഷേധമാണ് , ദൈവത്തില്‍ പങ്കു ചേര്‍ക്കല്‍ അഥവാ ശിര്‍ക്ക് ആണ്.

ഹോട്ടല്‍ അന്സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായപൊടിയും പഞ്ചസാരയും വാങ്ങാന്‍ ചെന്നാല്‍ കുഞ്ഞാലി കാക്ക ചിലപ്പോള്‍ മടക്കി അയക്കും. ഒരു പാടു മുഹാജിരുകള്‍ നാട്ടില്‍ വന്നു ചേക്കേറി . പുഞ്ചിരിയും" പ്രബോധനവും" ആയി ഉണ്ണിമോയി കാക്ക കാലം കഴിച്ചു. സര്‍ക്കാര്‍ ജോലിക്ക് പോകുന്നവരെ കളിയാകി പിന്നെ വിലക്കി . അതും ഹറാമായ കാര്യം. പാട്ടുകള്‍ കെട്ടിയുണ്ടാക്കി പാടി നടന്നു .
മക്കളെ ഉന്നത വിദ്യാഭ്യാസം നേടാന്‍ അനുവദിച്ചില്ല. തിരഞ്ഞടുപ്പ് അടുത്താല്‍ ആരും ജമായത്ത് കാരെ സമീപിക്കില്ല .അന്‍സാരി കാക്ക തന്റെ വിരലില്‍ കറുത്ത മഷി അടയാള പെടുത്താന്‍ ഒരിക്കലും അനുവദിച്ചില്ല.

പിന്നെയും ഒരു പാടു കാലം സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായ അടിക്കുന്ന ആ കൈകള്‍ വിറച്ചു തുടങ്ങി .
ഉണ്ണിമോയി കാക്കയുടെ ചുമ അങ്ങാടി മുഴുവന്‍ കേള്‍ക്കാമായിരുന്നു.
അന്‍സാരി ഹോട്ടല്‍ നില്ക്കുന്ന കെട്ടിടത്തിനു അടുത്ത് മുകളിലെ മുറിയില്‍ ഒരു അലോപ്പതി കാമ്പോണ്ടാര്‍ ( ഡോക്ടര്‍ ) വന്നു. രോഗികളെ സൂചി വെച്ചു, കുപ്പിയില്‍ ഒരു ചുവന്ന വെള്ളം നല്കി വന്നു.
എന്റെ വീടിനു മുമ്പിലെ പള്ളി പറമ്പിലെ ഇടവഴിയിലൂടെയും എന്നും രാവിലെയും ഉച്ചക്കും കുന്നും പുറത്തുള്ള വീട്ടിലേക്ക് നടന്നു പോകാറുള്ള ചന്ദപ്പയിയും ഒരു ദിവസം അവിടെ വരാതായി. നാട്ടിലുള്ള പെണ്ണുങ്ങള്‍ മന്ത്രിച്ചു ഊതാന്‍ ചന്തപായിയെ വിളിക്കും. കശുവണ്ടി കൊടുത്തു സ്കൂള്‍ കുട്ടികള്‍ ചന്തപായ് ബുള്‍ ബുള്‍ മിഠായി വാങ്ങി തിന്നു. ചന്ത പ്പയിയും ഉണ്ണിമോയി കാക്കയും തൊട്ടടുത്ത്‌ പിടികക്കാര്‍ , തൊട്ടടുത്ത താമസക്കാര്‍.
ഹോട്ടല്‍ അന്‍സാരി അടുക്കളയും മുമ്പില്‍ ബോര്‍ഡും ഇളകി വീണു കുറെ കാലം അങ്ങിനെ കിടന്നത് ഓര്‍മയുണ്ട്. ഉമ്മര്‍ ഹാജിയുടെ അതെ കെട്ടിടം പൊളിച്ചു പുതിയ ഒരെണ്ണം വന്നു. അതിലിപ്പോള്‍ ഒരു കൂള്‍ ബാര്‍ തുടങ്ങിയിരിക്കുന്നു. എന്നിട്ടും അന്‍സാരി കാക്കയും അന്‍സാരി ടീ ഷോപ്പും ഓര്‍മകളില്‍ പച്ച പിടിച്ചു നില്ക്കുന്നു.
***
തോട്ടിന്റെ അക്കരെ( പാഴൂര്‍ ) നിന്നും ഓടി കിതച്ചു വന്ന ബിച്ചുട്ട ചീനി മരത്തില്‍ കയറി ഉച്ചത്തില്‍ ബാങ്ക് വിളിച്ചു . നാട്ടുകാരെ ( ജമാതുകളെ ) കാഫിരുകളെ എന്ന് വിളിച്ചു.
ചേക്കേറാന്‍ വന്ന കാക്ക കൂട്ടം കിഴക്ക് മാറി പോയി.

Sunday, February 19, 2012

കന്നിമൂലയില്‍ ഒരു വീട് .

ഇന്നെലെയും അവനെ ഞാന്‍ കണ്ടിരുന്നു . ആ മുഖത്ത് എന്തോ നിഗൂഡതകള്‍ ഒളിപ്പിച്ചു വെച്ച പോലെ തോന്നി.
ഗള്‍ഫില്‍ നിന്നും ജോലിയൊക്കെ മതിയാക്കി നാട്ടില്‍ താമസാക്കിയിട്ട് മൂന്നു വര്‍ഷമായി കാണും . കോഴി ഫാമും ആട് വളര്‍ത്തലും പദ്ധതിയില്‍ ഉണ്ടെന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു ബ്രോക്കര്‍ കൂടിയാണ് . ഭൂമി ഇടപാടില്‍ കുറചു പണം കിട്ടിയെന്നാണ്
അയാളുടെ കൂട്ടുകാര്‍ പറയുന്നത്
"തലേക്കെട്ട് "പരിപാടിയും ഉണ്ട് പുള്ളികാരന് . ഭൂമി വില്‍ക്കുന്ന ആള്‍ക്ക് ഒരു റേറ്റ് വാങ്ങുന്നത് മറ്റൊരു റേറ്റ് . ഇതിനാണ് തലേക്കെട്ട് എന്ന് ഇവിടെ പറയുന്നത് .
ഭൂമിയും വില്പനവസ്തുവായി മാറി . മാര്‍കറ്റില്‍ വില നിലവാരം നിത്യേന മാറി കൊണ്ടിരിക്കുന്നു. ഇന്നലെ സ്ഥലം വിറ്റവന്‍ തലയ്ക്കു കൈവെച്ചു കൊണ്ട് പറയും ." ഞാനത് വിറ്റു കുടുങ്ങി ". പെട്ടന്നാണ് ഇവിടെ വില കയറിയത് . ഏതായാലും നാട്ടില്‍ അയാള്‍ക്ക്‌ നല്ല തിരക്കാണ് . ഗള്‍ഫില്‍ വെച്ച് പരിച്ചയപെട്ടതായിരുന്നു . അവിടെ നല്ല ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ . മത ധാര്‍മിക വിഷയങ്ങളില്‍ തികഞ്ഞ ശ്രധാലുവും ആയിരുന്നു.
നാട്ടില്‍ വന്നതിനു ശേഷവും ഈ സുഹൃദ് ബന്ധം നിലനിര്‍ത്തിയിരുന്നു .
ഇപ്പോള്‍ കുറച്ചു കാലമായി അയാള്‍ അസ്വസ്ഥനും ഏതു സമയത്തും ചിന്താവിസ്ടനും ആയിരുന്നു . എന്തോ പ്രശ്നങ്ങള്‍ അയാളെ അലട്ടി കൊണ്ടിരിക്കുന്നു എന്ന് തോന്നും .
ഞാന്‍ ഒരു ദിവസം അത് ചോദിക്കുകയും ചെയ്തു " നിനക്ക് എന്ത് പറ്റി . കുടുംബ പ്രശ്നങ്ങള്‍ ..?? "
ഹായ് അങ്ങിനെ ഒന്നും ഇല്ല . വെറുതെ മനസ്സ് അസ്വസ്തമാവുന്നു . ഒരു കാര്യവും ശരിയാവുന്നില്ല . ചെയ്യുന്ന ബിസിനസ് എല്ലാം പഴയ പോലെ നടക്കുന്നില്ല . "
എന്നെ ആരോ ശിഹ്ര്‍ ചെയ്തു കാണുമെന്നാ ഇന്നവന്‍ പറയുന്നത് ...?
ഞാന്‍ ചിരിച്ചു . "നിനക്ക് അതില്‍ വിശ്വാസം ഉണ്ടോ ? "
"വിശ്വാസം ഉണ്ടായിട്ടല്ല . വെറുതെ അങ്ങ് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല ."
"നീ ഇപ്പോള്‍ പഴയ മജീദ്‌ അല്ല . നീ ആകെ മാറിയിരിക്കുന്നു. ഞാന്‍ അത് ശ്രദ്ധിക്കുന്നുണ്ട് ?"

ആരോ അയാളോട് പറഞ്ഞത്രേ നിന്റെ വീട് നില്‍ക്കുന്ന സ്ഥാനം ശരിയില്ല . മുന്നിലെ വാതില്‍ മാറി വെക്കണം . കന്നിമൂലയുടെ സ്ഥാനം നോക്കണമായിരുന്നു. പിന്നെ അയാള്‍ക്കും തോന്നി ഈ വീട് താമസമാകിയത്തിനു ശേഷം ഒരു മെച്ചവും ഇല്ല . എവിടോക്കൊയോ പന്തിക്കേടുകള്‍ . രോഗം വിട്ടുമാറുന്നില്ല . ഭാര്യക്ക് ഒരു ഒടുക്കത്തെ അലര്‍ജി .
വീട് വിറ്റു പോവാന്‍ ഓരോ തന്ദ്രങ്ങള്‍ കണ്ടു പിടിക്കാ അവന്‍ എന്ന് ജ്യേഷ്ടന്‍ .
അങ്ങിനെ വീടിന്റെ മുന്‍വശത്തെ വാതില്‍ മാറ്റി വെച്ച് . മറ്റൊരു ഉസ്താദിന്റെ ശുപാര്‍ശ പ്രകാരം ദുആ മന്ദ്രങ്ങള്‍ ചെയ്യിച്ചു .
ഇത് നാട് മുഴുവന്‍ അറിഞ്ഞു കഴിഞ്ഞിരുന്നു . മജീദിന് ഒരു ജാള്യതയും തോന്നിയില്ല .

അങ്ങിനയാണ് ഒരു മൌലവി ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം മജീദിനെ അറിയിച്ചത് .
മജീദിന്റെ ഭാര്യയെ ആരോ ഒരാള്‍ വശതാക്കിയിരിക്കുന്നു . അയാള്‍ ഒഴിഞ്ഞു പോയാലെ ആ വീട്ടില്‍ ഇനിയുള്ള കാലം സ്വസ്ഥത ഉണ്ടാവൂ. ആള്‍ അത്ര വേഗം ഒഴിയുന്ന കൂട്ടത്തില്‍ അല്ല.
ഈ ചിന്തയിലാണ് മജീദിപ്പോള്‍. തൊട്ടടുത്ത ജില്ലകാരനായ മൌലവി നല്ലൊരു പണ്ഡിതന്‍ കൂടിയാണ് . ഗള്‍ഫില്‍ മജീദും ഞാനുമൊക്കെ അയാളുടെ പ്രഭാഷങ്ങള്‍ എത്രയോ കേട്ടിരിക്കുന്നു.
മജീദിന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞു ജിന്നിന്റെതാണ് എന്ന് മൌലവി വെട്ടിത്തുറന്നു പറഞ്ഞു പോലും .
അത് കൊണ്ട് നല്ല നിലയില്‍ ജിന്ന് പ്രണയിച്ച ഭാര്യെയെ ഒഴിവാക്കുന്നത് മജീദിന്റെ ഭാവി ജീവിതത്തിനു നല്ലതായിരിക്കും എന്ന്‍ മൌലവി അവര്‍കള്‍ വളരെ രഹസ്യ മായി മജീദിനെ അറിയിച്ചിരുന്നു.
തെക്ക് നിന്നും വന്ന മൌലവി ഇടയ്ക്കിടെ മജീദിനെ ബന്ധ പെട്ടുകൊണ്ടിരുന്നു . പിന്നെ ജിന്ന് സേവ കാര്യെങ്ങളെ കുറിച്ച് ചര്‍ച്ചകളും ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കെ ,
രണ്ടു മാസം കഴിഞ്ഞു മജീദിന്റെ ഭാര്യ പ്രസവിച്ചത് നല്ല ആരോഗ്യമുളള ഒരാണ്‍കുഞ് , അതിനു മൌലവിയുടെ മുഖ ചായ മജീദ്‌ ശ്രദ്ധിച്ചില്ല .
00000000000000000000000


00000000000000000