Wednesday, December 22, 2010

യൂനാനി ചികിത്സ സമ്പ്രദായം

യൂനാനി ചികിത്സ പുരാതന കാല വൈദ്യ മാണ്. മനുഷ്യ പിറവി മുതല്‍ വൈദ്യവും ആവിര്‍ഭവിച്ചു. ആദി മനുഷ്യര്‍ പച്ചിലകള്‍ ഉപയോഗിച്ചു രോഗം മാറ്റിയിരുന്നു. രോഗ സൌക്യത്തിനായി മനുഷ്യര്‍ പല വഴികളിലൂടെയും സഞ്ചരിച്ചു. ഈ വഴികളിലൂടെയുള്ള പ്രയാണമാണ് വൈദ്യ ശാസ്ത്രത്തിന്റെ തുടക്കം കുറിച്ചത്. വൈദ്യ ശാസ്ത്ര ചരിത്രത്തിന്റെ വഴിയില്‍ നാം ആദ്യം കണ്ടു മുട്ടുക ഇദ്രീസ് നബി യെ ആയിരിക്കും. അദ്ദേഹത്തിന്റെ പ്രധാന അനുചരന്‍ ഹര്മസ് ഒന്നാമന്‍ ആണ് . വൈദ്യത്തില്‍ താല്പര്യമുള്ള വിധ്യാര്‍തികളെ അദ്ദേഹം ചികിത്സ പഠിപ്പിച്ചു. പന്ത്രണ്ടായിരത്തോളം വിധ്യാര്തികള്‍ ഈ രംഗത്ത്ടുണ്ടയിരുന്നതായി പറയപ്പെടുന്നു. അസ്കളിബോസിനു ശേഷം ഗോരുസ്. മേന്സേ ബെര്മാനിദാസ് , അഫലാതൂന്‍ അല തിബ് , ബുകരാത് , തുടങ്ങിയവര്‍ ലോകത്ത് അറിയപെടുന്ന വൈദ്യ വിധക്തര്‍ ആയിരുന്നു.
അസ്കളിബോസ് ഒന്നാമന് ശേഷം വൈദ്യ ശാസ്ത്രം സംസാരത്തിലൂടെ മാത്രം ആയിരുന്നു.


ഇതാ പിന്നീട് നാം കാണുന്നത് ബുക്രാതിന്റെ സുവര്‍ണ കാലഘട്ടം .അദ്ദേഹമാണ് ( ഹുമരല്‍ തിയറി ) ചാടുര്‍ ദോഷ പ്രയോഗം ലോകത്തിനു സമ്മാനിച്ചു. വൈദ്യം ഒരു ശാസ്ത്രമാനന്നും നാലു ദോഷങ്ങളില്‍ ആസ്പദമാകിയാണ് ആരോഗ്യവും അനാരോഗ്യവും നിലനില്‍ക്കുന്നത്. എന്ന് അദ്ദേഹം സമര്‍ത്തിച്ചു. ബുക്രാതിനു ശേഷം പിശാഗോരാസ് ബി. സി .നാനൂറ്റി എഴുപതില്‍ ( സുലൈമാന്‍ നബി യുടെ ) കാലത്ത് ജീവിച്ചു. സുക്രാത് , ( സോക്രടീസ് ) അഫാലാതൂന്‍ , അരസ്തൂ എന്നീ വൈദ്യ രക്ത്നങ്ങള്‍ ഈ ശാസ്ത്ര രംഗത്ത് മികച്ച സേവങ്ങള്‍ അര്‍പിച്ചു.
റോമിന്റെ പതനത്തോടെ വൈദ്യ ശാസ്ത്രവും നിലച്ചു പോകുമായിരുന്നു. എന്നാല്‍ യൂനാന്‍ എന്ന സ്ഥലത്ത് ഇതിനു വേരോട്ടം ലഭിക്കുകയും പിന്നീടു അറബികള്‍ ഈ ശാസ്ത്ര ശാഖയെ മുനോട്ടു കൊണ്ട് പോയി.

വൈദ്യ ശാസ്ത്ര പിതാവെന്നരിയപെറടുന്ന ബുകറാത്ത് തന്റെ പ്രധാന വൈദ്യ ശാസ്ത്ര പുസ്തകതില്‍ എഴുതി വെച്ച സിദ്ധാന്തമാണു യൂനാനിയുടെ അടിസ്താന തത്വം. ചതുര്‍ ദോഷ സിദ്ധാന്ത അടിസ്താനമാകിയാണു യൂനാനി അന്നും ഇന്നും നിലകൊള്ളുന്നത്. ഈ ശാസ്ത്രം നിലകൊള്ളുന്നത് ഭഔദിക മാറ്റങ്ങളെ നിരീക്ഷിച്ചു കൊണ്ടാണു. അതായതു ഭൊഉദിക മാറ്റങ്ങള്‍ ശരീരതില്‍ എങിനെ നിലകൊളുന്നു വെന്നു നോക്കണം. ഭൂമിയിലെന്നപോലെ ശരീരത്തിലും നാലു പദാര്‍ഥങ്ങള്‍ ഉള്‍കൊണ്ടിരിക്കുന്നു. ഖരം, ദ്രാവകം, വാതകം, തീ( പ്ലാസ്മ). ഈ പതാര്‍തങ്ങള്‍ക്ക് അതിന്റെതായ ഗുണങ്ങള്‍ ഉണ്ടു. ഈ സ്വഭാവതിന്റെ അടിസ്താനത്തിലാണു ഭൂമിയില്‍ ഏതൊരു വസ്തുവും ഉണ്ടാകുന്നതും ഇല്ലാതകുന്നതും. ശരീരത്തിലെ നാലു പദാര്‍ത്ഥങ്ങള്‍ കഫം,പിത്തം,വാതം,രക്തം എന്നിവുമായി ബന്ധപെട്ടിരിക്ക്ന്നു. ഭൂമിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പോലെ ശരീരത്തിലും സംഭവിക്കുന്നു. ചൂടും തണുപ്പും,അംലം കാരം, രാത്രി-പകല്‍ എല്ലാറ്റിനെയും ഇണകല്‍ ആയി ഉണ്ടാക്കപെട്ടിരിക്ക്ന്നു. ഒരവസ്തയുടെ വിപരീത അവസ്തയുള്ള മരുന്നുകള്‍ പ്രയോഗിക്കലാണ് യൂനാനി രീതി. ഇതാണു ഹിപ്പൊക്രാറ്റും വൈദ്യശാത്രത്തെ പഠിപ്പിച്ചത്.









Wednesday, December 15, 2010

ഒരു പുതിയ ജന്മം കിട്ടിയ പോലെയാണ്
ബിന്‍ യമീന്റെ ആടുജീവിതവും
ബാരത്ദ്വാഗിന്റെ പ്രവാസി കുറിപ്പുകളും
സഹനത്തിന്റെ പുതിയ പാഠങ്ങള്‍
മരുഭൂമിയില്‍ കാണാതെ പോയ
ജീവിതത്തിന്റെ യാധാര്ത്യങ്ങള്‍
നഷ്ട്ടപെട്ട ആ ദ്രിശ്യങ്ങള്‍
ദൈവം എത്ര കരുണാമയന്‍ ...

Sunday, November 28, 2010

മരുഭൂമിയുടെ



ഒരു പഴയ കാല ഓര്‍മ മനസ്സിലെവിടെയോ കിടന്നു പിടയുന്നു.
വെയിലത്തും മഴത്തും കാറ്റിലും അതെന്നെ പിന്തുടരുന്നു.
മരുഭൂമിയുടെ വന്യത ആവോളം അന്ന് ഞാന്‍ അനുഭവിച്ചു.
ബാല്കീസിന്റെ രാജകൊട്ടരവും പ്രൌഡിയും ഉറങ്ങി കിടക്കുന്ന
മരിബിന്റെ ഒരു ബദു കുഗ്രാമത്തില്‍ മരുഭൂമിയുടെ പാതകളില്‍
ഞാന്‍ വെറുതെ ഗ്രഹതുര ചിന്തകില്‍ മുഴുകി പ്രവാസത്തിന്റെ
നോവും കിനാവുമായി . മരുഭൂമി പോലെ ഏകാന്ത വാസം .
പെട്ടന്ന് രൂപം കൊണ്ട ഒരു ചുഴലി കാറ്റ് .
മണല്‍ കാറ്റില്‍ ,ദിക്കറിയാതെ ഒരു ചരിത്ര ഭൂമിയില്‍.
ഇതു മരണത്തിന്റെ ചൂളം വിളിയായി എനിക്ക് തോന്നി.
കണ്ണ് തുറക്കാന്‍ പോലും കാടനുവടിച്ച്ചില്ല .
നിമിഷം കൊണ്ട് രൂപപെടുന്ന മണല്‍ കുന്നുകള്‍
ഏതു നിമിഷത്തിലും മണല്‍ കുന്നുകള്‍ എന്നെ വിഴുങ്ങാം
പ്രാര്‍ത്ഥന അതെന്നെ രക്ഷിച്ചു . ചുഴികള്‍ വഴി മാറി പോയി.
ചെങ്കടല്‍ മൂസയെ കാത്ത പോലെ മാരിബിലെ മണല്‍ കൂനകള്‍
എനിക്ക് വഴി തുറന്നു തന്നു . മരുകപ്പല്‍ വീണ്ടും മുമ്പോട്ട്
യാത്ര തുടരാന്‍ . മരുഭൂമി അത് വല്ലാത്ത ഒരു അനുഭവം തന്നെ
----------------------

Monday, November 15, 2010

കുഞ്ഞാന്‍

കുഞ്ഞാന്‍

മുറികയ്യന്‍ നിക്കറുമിട്ട്‌ മൂക്കില്‍നിന്നും ഒലിച്ചിറങ്ങുന്ന ചീരാപ്പും തുടച്ചു നടന്നു നീങ്ങുന്ന ഒരു പയ്യന്‍ . ചേന്നമംഗല്ലുര്‍ അങ്ങാടിയില്‍ പലരെയും കണ്ടു, പലരെയും ഓര്‍ത്തു വെച്ചു .
മണ്ണടിഞ്ഞു പോയ അവരില്‍ പലരെയും എന്തുകൊണ്ടോ മനസ്സില്‍ സൂക്ഷിച്ചുവെക്കുന്നു . വിളിക്കാതെ പലപ്പോഴും അവര്‍ മനസ്സിന്റെ ജാലകത്തിലൂടെ എത്തി നോക്കുന്നു. വിളിക്കാതെ വരുന്ന ഈ അതിഥികളെ സ്വീകരിക്കാതെ എന്ത് ചെയ്യും ?
ത്രിക്കേത്ത് കുഞ്ഞാന്‍ . ഞങ്ങളുടെ കുളികടവിന്റെ അടുത്തായിരുന്നു വീട്.
ഒരു ബീഡിയും ഒരു ചായയും അതിലപ്പുറം മോഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നതായി അറിയില്ല . അത് കൊണ്ടു ആര് വിളിച്ചാലും കുഞ്ഞാന്‍ പോയി ജോലി ചെയ്തു കൊടുക്കും .കിട്ടിയത് വാങ്ങും . പരാതിയില്ല പരിഭവമില്ല. കരുത്തനായിരുന്നു കുഞ്ഞാന്‍ . കുഞ്ഞാനെ അധിക സമയവും ഞങ്ങള്‍ കണ്ടിരുന്നത്‌ കറുത്തേടത്ത് അയമുട്ടിക്കയുടെ ചായമാക്കാനിയുടെ പിന്നാമ്പുറത്തെ വിറകു കെട്ടുകള്‍ക്കിടയിലാണ്. വേശം ഒരു കള്ളിമുണ്ടും തലേക്കെട്ടും മാത്രം. ജോലി ചെയ്യുന്നതിനിടയില്‍ മറ്റാരങ്കിലും വിളിച്ചാല്‍ കുഞ്ഞാന്‍ അത് നിര്‍ത്തി അവരുടെ കൂടെ പോവും. ഇതിന്റെ പേരില്‍ തൊട്ടടുത്തെ ആയിശുംമ്മയോട് അയമുട്ടിക്ക കയര്‍ക്കും. എന്നാലും നാട്ടുകാര്‍ കുഞാനെ പരമാവധി ഉപയോഗപ്പെടുത്തി . മീന്‍ വാങ്ങാന്‍ , വെള്ളം കോരാന്‍, പാത്രം കഴുകാന്‍, കല്യാണത്തിന് വിഭവമൊരുക്കാന്‍ എന്തിനും കുഞാന്റെ സേവനം ഉണ്ടായിരിക്കും.
അന്നൊരു നാള്‍ നാട്ടില്‍ പേപ്പട്ടികളുടെ ശല്യം വറ്ദ്ധിച്ചിരുന്ന സമയം.
ഞങ്ങളുടെ കുഞ്ഞാന്‍ സാധുബീഡിയും വലിച്ചു രസിച്ചു വരുമ്പോള്‍ , എവിടെ നിന്നോ പാഞ്ഞു വന്ന ഒരു നായ അയാളുടെ ജീവിതത്തിന്നു അതിര്‍ നിഷ്ചയിച്ചു. കുഞ്ഞാന്‍ മരിച്ചു .
ഒരു ജീവിതം , ദൈവം എന്തിന് ഇത്തരം പരീക്ഷണം നടത്തുന്നു ?
പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട് . കുഞ്ഞാന്‍, അയാളെ ആര്‍ ഓര്‍ക്കുന്നു.
അയമുട്ടിക്ക ഓര്‍ക്കുമോ. ഇല്ല ആരും ഓര്‍മയില്‍ സൂക്ഷിച്ച്ചില്ലന്കിലും നാടിന്റെ ഓര്‍മയുടെ സിരകളില്‍ കുഞ്ഞാനുണ്ടാവും. ഒരു നേരിയ വേദനയായി.
കുട്ടികാല കൗതുകങ്ങളില്‍ ഇത്തരം നിസ്സഹായ ജീവിതങ്ങള്‍ നോക്കി രസിച്ചു പോയതില്‍ മാപ്പ്.
ഒരു പാടു മാപ്പ്. പൂവന്‍കോഴി അസ്സയിന്‍കുട്ടിയോട് , ബിച്ചുട്ട പിരാന്തനോട് , അക്കരപുഴ കടന്നു വന്നിരുന്നു തുണി അഴിച്ചിട്ട് ഓടുന്ന ചെരുപ്പകാരനോടു . ഗ്രാമത്തിന്റെ ഓര്‍മകളെ സമ്പന്ന മാക്കിയ ഈ കഥാ പാത്രങ്ങള്‍. ഇവരുടെ ജീവിതം എനിക്കൊരു കഥയില്ലായ്മ മാത്രമാണ്.
വേലകടവും , തെയ്യതും കടവും കടന്നു എത്ര പേര്‍ ഈ വഴി , ഈ ഗ്രാമത്തിലൂടെ ഇന്നലകളിലേക്ക് നടന്നു പോയി. പ്രവാസ ജീവിതം വലിചിഴക്കുമ്പോഴും ഇത്തരം ഓര്‍മകള്‍ ഗ്രഹതുരുത്വത്തിന്റെ
നനുത്ത സ്പര്‍ശം ഒരു വല്ലാത്ത സുഖം നല്കുന്നു. ഓര്‍മകള്‍ ബാക്കി നല്‍കാത്ത ഈ ജീവിതം , സ്നേഹന്തിന്റെ പങ്കുവപ്പുകള്‍ ഇല്ലാത്ത നിമിഷങ്ങള്‍ .
ഇവിടയാണ് ഗ്രാമങ്ങള്‍ മരിക്കുന്നത് .

"ഒരു പാട്ടു പാടൂ കുഞാനെ "
കുഞ്ഞാന്‍ പാടുകയായി " കായലരികത്ത് വലയെറിഞ്ഞപ്പോ വള കിലുക്കിയ......"
ഇന്നലുകളുടെ കാല്‍പനിക ലോകത്തേക്ക് കുഞ്ഞാന്‍ നമ്മെ കൂട്ടി കൊണ്ടു പോവുന്നു........