Tuesday, March 22, 2011

മരണത്തിന്റെ ഒരു തോന്ന്യാസം .

ജനിക്കുമ്പോള്‍ തന്നെ മരണവും നമ്മോടൊപ്പം പിറക്കുന്നുണ്ട് . മരണം ജീവിതത്തിനിടയില്‍ രംഗ ബോധമില്ലാതെ കടന്നു വരുന്നു. പഴയങ്ങാടിയില്‍ നിന്നും ചേന്നമംഗല്ലൂരിലേക്ക് പറിച്ച് നട്ട ജീവിതമായിരുന്നു അധ്യാപകന്‍ കാസിം മാസ്റ്റരുടേത് . ഒരു പുതിയ ജീവിത ശൈലി, പുതിയ സംസാരം.
തനിക്കു ശരിയെന്നു തോന്നിയ ആശയം ജീവിതത്തില്‍ പ്രാവര്‍ത്തിക മാക്കാന്‍ ഉതകുന്ന മണ്ണാണ് ചെന്നമംഗല്ലൂര്‍ എന്ന് അദ്ദേഹം ധരിച്ചു കാണണം. സ്വന്തം നാട്ടില്‍ കൂട്ടുകാരും കൂട്ടക്കാരും ഉപേക്ഷിച്ചപ്പോള്‍ ഭാര്യയെ പോലും വിട്ടു കൊണ്ടു മകന്‍ നജീബിന്റെ കൈ പിടിച്ചു ഒരു പാലായനം . പുത്തന്‍ പ്രസ്ഥാനം എന്ന് യാഥാസ്ഥിക വിഭാഗം ആക്ഷേപിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിക്ക് ചേന്നമംഗല്ലൂരില്‍ നല്ല വേരോട്ടം ലഭിച്ചിരുന്നു. അദ്ദേഹം ഇവിടെ നിന്നും മംഗലം കഴിച്ചു. കാസിമിച്ച മേലെ കുറുങ്ങോട്ടെ ആമിനയെ ജീവിത സഖിയാക്കി ജീവിത പ്രയാണം തുടര്‍ന്നു. ആമിനയില്‍ മൂത്ത മകനായി മുജീബ് ജനിച്ചു.
മുജീബ് പ്രസന്ന വദനന്‍ . ആരും കടന്നു ചെല്ലാത്ത വക്കീല്‍ പണിയാണ് അവന്റെ ഭാവി നിര്‍ണയിച്ചതു .. പഠന സമയത്ത് തന്നെ ജീവിത സഖിയെയും കണ്ടെത്തി .

മുജീബ് നന്നായി ജീവിച്ചു. ഉല്‍സാഹിയായ മുജീബ്. രണ്ട് വര്‍ഷം മുമ്പു എന്നോടൊന്നിച്ചു ഹജ്ജ് കര്‍മം നിര്‍ വഹിക്കാനുണ്ടായിരുന്നു. കഴിഞ് ആഴ്ചയും നേരില്‍ കണ്ടിരുന്നു.അനുജന്‍ അന്വറിന്റെ നിക്കഹിനു വന്നു മടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ ഫൈസുല്‍ ഹക് വിളിച്ച് പറഞ്ഞു -മുജീബ് കളിചു കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞു വീണെന്നു. പിന്നെ അതു മരണമായി സ്തിതീകരിചു.
അവന്‍ പോയി നാല്പത്തി അഞ്ചാമതെ വയസ്സില്‍ . മുനീര്‍ പോയ വഴിയെ. എനിക്കും അല്ല നമുക്കും പോവാനുള്ള വഴി . മരണത്തിന്റെ വഴി. പറഞ്ഞ്ഞു വെക്കാനുള്ളത് പറയുക ചെയ്തു തീര്‍ക്കാനുള്ളത് ചെയ്തു തീര്‍ക്കുക.
മുജീബ് കാസിം ഹജ്ജിനു വന്നത് എന്നോടൊപ്പം ഒരേ ഗ്രൂപ്പില്‍ ആയിരുന്നു. ഞങ്ങല്‍ക്കു ഒരേ റൂമില്‍ താമസം ആയി കിട്ടാന്‍ അവന്‍ ആഗ്രഹിച്ചു. ഞാന്‍ അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു " എടൊ നമ്മള്‍ ഹജ്ജിനു വന്നിരിക്കുകയാ .. നീ എന്നോടൊപ്പം കൂടിയാല്‍ , അത് ശരിയാവില്ല ? അവനു അത് പ്രയാസമായി. ഞാന്‍ കാര്യം പറഞ്ഞു " നീ എന്തങ്കിലും തമാശ പറയും പിന്നെ ചിരി . പിന്നെ തര്‍ക്കങ്ങള്‍ ? അതിനൊന്നും ഇപ്പോള്‍ നേരമില്ല. അവസാനം അവനു റൂമു കിട്ടിയത് ഞങ്ങളുടെ തൊട്ടടുത്ത്‌ തന്നെ. അവന്റെ വാശി തന്നെ ജയിച്ചു. ഞാന്‍ അവസാനമായി പറഞ്ഞു " പഹയ . നീ മീനായിലെ കല്ലെറിയുന്ന സമയത്ത് എന്റെ മുമ്പില്‍ നില്‍ക്കരുത് ഞാന്‍ എറിഞ്ഞു പോകും.നിന്നെ " കുറെ ദിവസങ്ങള്‍ മദീനയിലും ഒന്നിച്ചു കഴിച്ചു കൂടി. അവനെ കുറെ പഠിക്കാനായി . മനസൂ തുറന്നു സംസാരിച്ചു. ഹജ്ജിനു പോകുന്നവര്‍ക്ക് ടിക്കറ്റ്‌ വര്‍ധിപ്പിക്കുന്നതില്‍ തികഞ്ഞ അന്യായം നിലനില്‍ക്കുന്നതായി അവന്‍ കണക്കുകള്‍ ഉദ്ധരിച്ചു പറഞ്ഞു. അസ്സമില്‍ നിന്നും വന്ന പ്രായം കൂടിയ ഒരു ഹാജി വിവരാവകാശ നിയമം വഴി കരസ്തമാകിയ റിപ്പോര്‍ട്ടുകളും കയ്യിലുണ്ടായിരുന്നു. നാട്ടില്‍ എത്തി നമുക്ക് ഒരു വീശാല്‍ വീശണം . ഇത്, നമ്മളൊക്കെ സര്‍ക്കാര്‍ വക എന്തോ ചക്കാത്തില്‍ വരുന്ന മാതിരിയാ ?
മദീന പള്ളിയുടെ മുകളില്‍ ജോലി ചെയ്യുന്ന ഒരു വാഴക്കട്ടുകാരനെ ഒരു ദിവസം പരിചയപ്പെടുത്തി തന്നു. പക്കാ ലീഗുകാരന്‍. സ്വന്തം വീടിനു കട്ടില വെച്ചത് പാണക്കാട് തങ്ങള്‍ . ആ മധുരിക്കുന്ന ഓര്‍മയില്‍ അങ്ങിനെ കഴിയുക . ആരെ കണ്ടാലും ലീഗിനെ കുറിച്ചും തങ്ങളെ കുരിച്ചുമേ അദ്ദേഹത്തിനു തുടക്കത്തില്‍ പറയാനുണ്ടാവൂ ? ആരു ഹജ്ജിനു വന്നാലും അയാളെ പരിച്ചയപെടതിരിക്കില്ല . ബോംബെയിലെ ചെരുവാടിക്കാരന്‍ കുട്ടിആളിയെ പോലെ . നേതാക്കന്മാര്‍ ഇത് വഴി പോകും വരും അപ്പോഴൊക്കെ കുട്ടി അലി അവരെ ചെന്ന് കാണും. കുട്ടി അലി യെ അറിയുമെന്ന് പറഞ്ഞാല്‍ അവന്‍ സംപ്ത്രിപ്തവാനായി.
അത്തരത്തില്‍ വേറിട്ട കുറെ വ്യക്തികളെ മുജീബ് വഴി പരിചയപെട്ടു. കുന്ദ്യോറ്റ് കുന്ഹമാദ് കാക്ക യുടെ പുല്ലലൂര്‍ കാരന്‍ അനുജന്‍ . കൂടെ മക്ബൂല്‍ ഉണ്ടായിരുന്നു. പിന്നെയും ഒരു പാടു നേരം വൈകിയ രാത്രികള്‍ ബംഗാളിയുടെ തട്ടുകടയില്‍ നിന്നും കാലി ചായ ... മദീനയുടെ ചരിത്രഭൂമിയിലെ കഥകള്‍ അയവിറക്കി .
ഒരിക്കല്‍ കുഞ്ഞഹമാദ് കാക്ക പറഞ്ഞു " കദീജ ഈ കുന്നും കേറി ദിവസം രണ്ടു പ്രാവശ്യം ഹിറയില്‍ ഭക്ഷണം കൊണ്ട് കൊടുത്തു എന്ന് നിങ്ങള്‍ എന്ത് കണ്ടാ ചങ്ങായിമാരെ വിശ്വസിക്കുക? " മൂപര്‍ ദേഷ്യപ്പെട്ടു കുന്നിന്‍ താഴ്വര ചവിട്ടി താഴ്ത്തി ഇതിലെ കടന്നു പോയ കഥ ഞാന്‍ മുജീബിനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു " ഇക്കാക്ക പറഞ്ഞതും നേരല്ലേ ? . പിന്നെ കുറെ ദിവസം കഴിഞ്ഞു ഒരു ഉത്തരം മൂപ്പര്‍ തന്നെ കണ്ടത്തി .
മുജീബ് നീ പോയെന്നു കേള്‍ക്കാന്‍ എനിക്ക് ഇഷ്ട്ടമില്ല. നീ എന്നെ എഴുതാന്‍ ഏല്‍പിച്ച കാര്യവും ഞാന്‍ എഴുതിയിട്ടില്ല. ഈ വരികള്‍ ഇവിടെ കിടക്കട്ടെ നിന്റെ ഓര്‍മയില്‍ വീര്‍പ്പുമുട്ടി കൊണ്ടു.

മരണത്തിന്റെ തോന്ന്യാസം .

Friday, March 11, 2011

ഏലിയാമ്മ ടീച്ചര്‍ പിന്നെ അവരുടെ മക്കള്‍

അക്ഷര മാലയുടെയ് തുടക്കം ,അത് അര്‍ത്ഥ വതാകുന്നതിനു വേണ്ടി കൂട്ടി ചെര്കുന്ന മറ്റൊരക്ഷരം,മ്മ ,രണ്ടും കൂടി ചേര്‍ത്ത് എഴുതിയ്യാല്‍ കിട്ടുന്ന ഒറ്റ വാക്ക് അമ്മ , എല്ലാവരുടെയും ബലഹീനത ,പിറന്നു വീഴുന്ന കുട്ടി തുറന്ന വായയില്‍ കരയുന്ന ആദ്യ നാമം ,പണ്ഡിതനും പാമരനും മറക്കാനും മറയ്കുവനും പറ്റാത്ത ലോകസൃസ്ടി യുടെ ഏക സത്യം,ആ നാമത്തിനു മുന്പില്‍ പുതു പൂകള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ ആരംഭി ക്കട്ടെ

ഇവര്‍ ആന്നു എന്റെ സര്‍വസ്വം
എന്റെ അമ്മ , അവര്‍ വാക്കുകള്ക് അതീത മായിരുന്നു ,,,ആയിരം സൂര്യന്‍ ഉധിച്ചു വരുന്ന കാന്തിയുള്ള പ്രകാശമേറിയ മുഖം ,ഉയര്‍ന്ന നാസിക,, പുഞ്ചിരി തൂകുന്ന ചുണ്ടുകള്‍ ,വെളുത്ത പഞ്ഞി കേട്ടുപോലെയുള്ള മുടി ഇങ്ങനേ ഉള്ള അമ്മ യെ മാത്രെമേ എനിക്ക് അറിയുകയുള്ളു യൌവനം തുടിക്കുന്ന അമ്മ എന്റെ നിഖണ്ടുവില്‍ ഇല്ല...കുഞ്ഞു ങ്ങളെ പുലര്‍ത്താനുള്ള പാട് ടുപെടലില്‍ വീട്ടില്‍ നിന്നും സ്കൂ ളിലെകും സ്കൂളില്‍ നിന്ന് വീട്ടിലെകും ഓടുന്ന അമ്മ ,,,വന്നാല്‍ ഉടന്നേ ഞങ്ങള്‍ ഭക്ഷണം കഴിച്ചോ എനന്ന് തിരക്കുന്ന എന്റെ പൊന്നമ്മ ,,,അവര്‍ അച്ച്ഹച്ചന്റെയ് പൊന്ന്‌,,, ഞങ്ങളുടെ പോന്നമചി ഇ ന്ന് കാല യവനികല്കുള്ളില്‍ മറഞ്ഞു പോയ്യല്ലോ എന്ന് എന്റെ കൂടെ ഇല്ലല്ലോ എന്ന് വിശ്വസിക്കാന്‍ പ്രയാസം

അവര്‍ സ്വന്തമായി ഒന്നും കരുതി വെച്ചില്ല ,അവര്‍ എന്റെ അറിവിന്റെ ഉറവിടമായിരുന്നു അവര്‍ എനിക്ക് നന്മ പകര്‍ന്നു നല്‍കി... എനികവേര്‍ സ്നേഹത്തിന്റെ പര്യ്യായം ,സഹനത്തിന്റെ മൂര്തി ഭാവം
ചില സമയങ്ങളില്‍ പുറം വേദനയെടുത്തു കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്റെ അമ്മ ഉണ്ടായിരുവങ്കില്‍ എന്ന് പറഞ്ഞു കണ്ണ് നന്നയുന്നത് കണ്ടിട്ടുണ്ട് ,,,,,യിന്നു ഞാന്‍ നഷ്ട ബോധ താല്‍ നീറുന്നു , ഞങ്ങളുടെ വേദനകള്‍ നിന്റെ വേദന ആയി കരുതി ഞങ്ങള്ക് നീ ശക്തി നല്‍കി ...നിന്റെ വേദന ഞങ്ങള്‍ കണ്ടില്ല... നിന്ന്റെയ് ഹൃധയതേ ഞാന്‍ തൊട്ടു അറിഞ്ഞില്ല ,,മാപ്പ് ,,,അമ്മേ എന്റെ അറിവ് കേടിനേ ഞാന്‍ സ്വയം ശപിക്കുന്നു ,,,ആ കവിളുകളില്‍ ഒരു പൊന്നുമ്മ തരാന്‍ ഞാ ന്‍ആഗ്രഹിക്കുന്നു പോയ്യതോന്നും തിരിച്ചുകിട്ടില്ല എന്നറിയാം ആയ്യിരം സംവല്സരന്‍ അനുഭവിച്ചു അറിയാനുള്ള അനുഭവ പാഠങ്ങള്‍ ഞങ്ങള്ക് പകര്‍ന്നു ഏകി നീ. ,,,,,ഇനി പറയതതായി നിനക്കും ഒന്നും ഇല്ല എനിക്കും ഒന്നും ഇല്ല ,അതെല്ലാംഎഴുതി പലകയില്‍ കോര്‍ത്ത്‌ ഞാന്‍ എന്റെ കഴുത്തില്‍ അന്നിയട്ടെയ് ,,, അതാണല്ലോ എനിക്ക് നല്‍കിയ നിന്റെ കാലടി പാത ,
വേര്‍പാട്‌ ലോക സത്യമാന്നു , ബന്ധഗലും ഭന്ധനഗലും മുറിച്ചു എരിയപെടുന്ന കാലത്തിന്റെ വികൃതി ,,, പോയിപോയ്യ ആനഷ്ട്ട വസന്തതേ ഞാന്‍ എന്റെ എന്റെ ഹൃധയതോട് ചേര്‍ത്ത് വെയ്ക്കട്ടേ ,,, നിന്റെ ഓര്‍മകളേ നെഞ്ചോടു അടുക്കിപിടിച്ചു നിനക്ക് താല്‍കാലികമായി വിടചൊല്ലട്ടേ എന്റെ മാതൃത്വ മെയ് ,,, , ,,,,,,വിട യമ്മേ ,,,,, വിട പൊട്ടുന്ന വേദനയോടെ തകര്‍ന്ന്ന ഹൃദയ തോടേ ,,, നിന്റെ കുഞ്ഞു ,,സാലി (കാത്തു )


നല്പ്പത്തിഅന്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിഞ്ഞ്ഞ്ഞു പോയ കളികൂട്ടു കാരി ചാറ്റിംഗ് വഴി അവിചാരിതമായി കണ്ടു മുട്ടി. അമേരിക്കയില്‍ കഴിയുന്ന എലിയാമയുടെ മക്കള്‍ . വികാര നിര്ഭര മായ നിമിഷങ്ങള്‍. അവര്‍ എനികായി സമര്‍പ്പിച്ച അമ്മയുടെ ഓര്‍മ്മകള്‍ . സി എം ആര്‍ ഓണ്‍ വെബ്‌ ലെ ഞാന്‍ എഴുതിയ പോസ്റ്റ്‌ വായിച്ചു കരഞ്ഞു പോയി . കുറെ ഓര്‍മ്മകള്‍ പങ്കിട്ടു. ഇരുവഴിഞ്ഞിയില്‍ നിന്നും അത്തോളി മാസ്റെര്‍ രക്ഷ പെടുത്തിയ മക്കള്‍. ദൈവത്തിന്റെ കുസ്രിതികള്‍ അല്ലാതെ എന്ത് പറയും .

Sunday, March 6, 2011

ദൈവത്തിനു നന്ദി .

" നീയൊരിക്കലും ചക്രത്തില്‍ കുത്തില്ല "
ബോധം വെച്ചതു മുതല്‍ ബാപ്പയുടെ ശാപ വാക്കുകള്‍ .
അയാള്‍ എന്തു ചെയ്യും? ജീവിതം ഇന്നു വരെ അയാള്‍ക്കു നല്‍കിയതു കൈപ്പു രസം മാത്രമാണു. ഇരുപതു വര്‍ഷത്തെ പ്രവാസ ജീവിതമാണു അയാളെ അല്പൊമൊന്ന് കരകയറ്റിയതു . മക്കള്‍ വലുതായി. എന്തിനും പോന്നവര്‍ ജീവിതത്തില്‍ വസന്തങ്ങളും ഉണ്ടെന്നു അയാള്‍ അറിഞു തുടങ്ങി. അകാലത്തില്‍ കയറിതുടങ്ങിയ ജരാനരകള്‍ നിലച്ചു നിന്നതു പോലെ. അയാള്‍ ദൈവത്തെ ഓര്‍ത്തുവോ ആവോ ?
മൂത്ത മകന്‍ വിവഹിതനാവുന്നു. പട്ടണത്തിലെ ഒരു പേരുകേട്ട കുടും ബത്തില്‍ നിന്നും.
അവള്‍ സുന്ദരി. സുശീല , എല്ലാറ്റിനും ഉപരി മത ബോധമുള്ളവള്‍ അയാള്‍ അഭിമാനത്തോടെ എല്ലാവരോടും തന്റെ മകന്റെ രാജയോഗത്തെ കുറിച്ചു വാചാലനായി.
അയാള്‍ ദൈവത്തെ ഓര്‍ത്തുവോ ?....
തനിക്കു കിട്ടിയ ഈ സൗഭാഗ്യത്തില്‍ അയാള്‍ കൂട്ടുകാര്‍ക്കിടയില്‍ തലയുയര്‍ത്തി നടന്നു.
" അവന്‍ ഏതൊ തങ്ങളെ കണ്ടു മുട്ടറുത്തു കാണും. " നാട്ടുകാര്‍ അടക്കം പറഞ്ഞു.

ബാപ്പക്കു ഇതൊന്നും കാണാന്‍ ഒരു യോഗം ഉണ്ടായില്ല.
കാലം പിന്നെയും അയാളെ ദുഖിതാനാക്കി.
കുറെ കാലം അയാളെ അങ്ങാടിയില്‍ പോലും കാണാതായി. എവിടെപോയി ?
കണ്ടവന്റെ വഴിയടയാളങ്ങള്‍ തേടുന്ന ജനം കണ്ടെത്തി..
അയാളുടെ പ്രിയപെട്ട മരുമകള്‍ ഒരു മാറാരോഗത്തിന്റെ ഭാഗമായി മദ്രാസിലെ ഒരു ആശുപത്രിയില്‍.
അവള്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണു. മധുവിധു നാളിന്റെ ഓര്‍മകള്‍ മായും മുമ്പേ തന്റെ മകന്റെ യോഗം?
അയാള്‍ ദൈവത്തെ ഓര്‍ത്തുവോ ?..... എല്ലാം സഹിക്കാന്‍ അയാള്‍ക്കു കഴിഞുവോ ? ....

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ പ്രസന്നവദനനായി കാണപെട്ടു.
ആരോ കാര്യം തിരക്കി.
അയാള്‍ മകനെ കൊണ്ടൂ രോഗശയ്യയില്‍ കിടക്കുന്ന.....വിവാഹ മോചനം നടത്തിയിരിക്കുന്നു.
അയാള്‍ ദൈവത്തിനു നന്ദി പറഞ്ഞ്ഞു . അല്‍ഹംദു ലി ലാ .....
൦൦൦൦൦൦ ൦൦൦൦൦൦



Tuesday, March 1, 2011

യതി പടിയിറങ്ങി .

ചേന്നമംഗല്ലൂര്‍ യു പി സ്കൂള്‍ എണ്‍പത്തി അഞ്ചിന്റെ നിറവിലാണ് . ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂടി കൊണ്ടിരിക്കുമ്പോള്‍ ഒരു ഗുരുനാഥന്‍ ഈ വിദ്യാലയത്തിന്റെ പടിയിറങ്ങുകയാണ്. യതി യെന്ന യതീന്ത്ര നാഥ് . വിപ്ലവവീര്യം തലയില്‍ കയറിയ ഒരച്ചന്‍ മകനിട്ടു കൊടുത്ത ബംഗാളി വിപ്ലവകാരിയുടെ പേര് . അനുജത്തി ഗൌരി. ചെന്നമംഗല്ലൂരിലെ ആദ്യ കാല വിപ്ലവ കാറി ഈ എം എസിന്റെ സന്തത സഹചാരി
സഖാവ് രായന്‍ മമ്മദ് എത്രയോ രാത്രികള്‍ അന്തിയുറങ്ങിയ വീടാണ് യതിയുടെ വീട്. വിദ്യാഭ്യാസ രംഗത്ത് കാല്‍ നൂറ്റാണ്ടു കൊച്ചു കുട്ടികള്‍ക്കൊപ്പം ചിലവഴിച്ചു സായൂജ്യത്തോടെ ഈ നാടിനോട് വിട പറയുന്നു. യതിയെ കുട്ടികള്‍ മറക്കില്ല . കുട്ടികളുടെ താടി മാസ്റ്റര്‍ അവരോടൊപ്പം അവരിലൊരാളായി ജീവിക്കുകയായിരുന്നു. ഈ കുട്ടികളിലാത്ത ഒരു ജീവിതം ഇനി എങ്ങിനെ യതി സഹിക്കും . നല്ല നിലയില്‍ ജീവിക്കാവുന്ന ഉയര്‍ന്ന ജോലി ലഭിച്ചിട്ടും വിട്ടു പോവാത്ത ഈ രംഗം നിര്‍ബന്ധത്താല്‍ വിട്ടു പിരിയുന്ന യതി. കാലത്തിന്റെ വേഗതയാര്‍ന്ന പ്രയാണത്തില്‍ ഒരു പാടു മനസ്സുകളില്‍ ആദ്യാച്ക്ഷരം കുറിച്ചിട്ട ഈ ഗുരു എന്നെന്നും കുടിയിരിക്കും. അത്രമാത്രം സ്നേഹം കരുണ ഇവെല്ലാം യതി അവര്‍ക്ക് വാരി കോരി കൊടുത്തിട്ടുണ്ട് .
ഈ യാത്ര മംഗള വേദിയില്‍ സത്യം പറഞ്ഞാല്‍ എനിക്ക് അധിക സമയം ഇരിക്കാന്‍ കഴിഞ്ഞില്ല . അത്ര മാത്രം ഹൃദയ ഭേദകമായിരുന്നു യതിയുടെ വാക്കുകള്‍ . മനസ്സിന്റെ ആഴങ്ങളില്‍ തട്ടി തെറിക്കുന്ന വാക്കുകള്‍ . സ്നേഹത്തിന്റെയും കരുണയുടെയും ഉറവകളില്‍ ഒരു ഉരുള്‍ പൊട്ടല്‍ . ഒന്നാം ക്ലാസിലെ ജീവിതം അത് വല്ലാത്ത ഘട്ടം തന്നെയാണല്ലോ?
പള്ളികൂടത്തെ ആത്മവിദ്യാലയമേ എന്ന് വിളിച്ചത് ആരാണ് ?