Tuesday, March 1, 2011

യതി പടിയിറങ്ങി .

ചേന്നമംഗല്ലൂര്‍ യു പി സ്കൂള്‍ എണ്‍പത്തി അഞ്ചിന്റെ നിറവിലാണ് . ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂടി കൊണ്ടിരിക്കുമ്പോള്‍ ഒരു ഗുരുനാഥന്‍ ഈ വിദ്യാലയത്തിന്റെ പടിയിറങ്ങുകയാണ്. യതി യെന്ന യതീന്ത്ര നാഥ് . വിപ്ലവവീര്യം തലയില്‍ കയറിയ ഒരച്ചന്‍ മകനിട്ടു കൊടുത്ത ബംഗാളി വിപ്ലവകാരിയുടെ പേര് . അനുജത്തി ഗൌരി. ചെന്നമംഗല്ലൂരിലെ ആദ്യ കാല വിപ്ലവ കാറി ഈ എം എസിന്റെ സന്തത സഹചാരി
സഖാവ് രായന്‍ മമ്മദ് എത്രയോ രാത്രികള്‍ അന്തിയുറങ്ങിയ വീടാണ് യതിയുടെ വീട്. വിദ്യാഭ്യാസ രംഗത്ത് കാല്‍ നൂറ്റാണ്ടു കൊച്ചു കുട്ടികള്‍ക്കൊപ്പം ചിലവഴിച്ചു സായൂജ്യത്തോടെ ഈ നാടിനോട് വിട പറയുന്നു. യതിയെ കുട്ടികള്‍ മറക്കില്ല . കുട്ടികളുടെ താടി മാസ്റ്റര്‍ അവരോടൊപ്പം അവരിലൊരാളായി ജീവിക്കുകയായിരുന്നു. ഈ കുട്ടികളിലാത്ത ഒരു ജീവിതം ഇനി എങ്ങിനെ യതി സഹിക്കും . നല്ല നിലയില്‍ ജീവിക്കാവുന്ന ഉയര്‍ന്ന ജോലി ലഭിച്ചിട്ടും വിട്ടു പോവാത്ത ഈ രംഗം നിര്‍ബന്ധത്താല്‍ വിട്ടു പിരിയുന്ന യതി. കാലത്തിന്റെ വേഗതയാര്‍ന്ന പ്രയാണത്തില്‍ ഒരു പാടു മനസ്സുകളില്‍ ആദ്യാച്ക്ഷരം കുറിച്ചിട്ട ഈ ഗുരു എന്നെന്നും കുടിയിരിക്കും. അത്രമാത്രം സ്നേഹം കരുണ ഇവെല്ലാം യതി അവര്‍ക്ക് വാരി കോരി കൊടുത്തിട്ടുണ്ട് .
ഈ യാത്ര മംഗള വേദിയില്‍ സത്യം പറഞ്ഞാല്‍ എനിക്ക് അധിക സമയം ഇരിക്കാന്‍ കഴിഞ്ഞില്ല . അത്ര മാത്രം ഹൃദയ ഭേദകമായിരുന്നു യതിയുടെ വാക്കുകള്‍ . മനസ്സിന്റെ ആഴങ്ങളില്‍ തട്ടി തെറിക്കുന്ന വാക്കുകള്‍ . സ്നേഹത്തിന്റെയും കരുണയുടെയും ഉറവകളില്‍ ഒരു ഉരുള്‍ പൊട്ടല്‍ . ഒന്നാം ക്ലാസിലെ ജീവിതം അത് വല്ലാത്ത ഘട്ടം തന്നെയാണല്ലോ?
പള്ളികൂടത്തെ ആത്മവിദ്യാലയമേ എന്ന് വിളിച്ചത് ആരാണ് ?

No comments: