Sunday, March 6, 2011

ദൈവത്തിനു നന്ദി .

" നീയൊരിക്കലും ചക്രത്തില്‍ കുത്തില്ല "
ബോധം വെച്ചതു മുതല്‍ ബാപ്പയുടെ ശാപ വാക്കുകള്‍ .
അയാള്‍ എന്തു ചെയ്യും? ജീവിതം ഇന്നു വരെ അയാള്‍ക്കു നല്‍കിയതു കൈപ്പു രസം മാത്രമാണു. ഇരുപതു വര്‍ഷത്തെ പ്രവാസ ജീവിതമാണു അയാളെ അല്പൊമൊന്ന് കരകയറ്റിയതു . മക്കള്‍ വലുതായി. എന്തിനും പോന്നവര്‍ ജീവിതത്തില്‍ വസന്തങ്ങളും ഉണ്ടെന്നു അയാള്‍ അറിഞു തുടങ്ങി. അകാലത്തില്‍ കയറിതുടങ്ങിയ ജരാനരകള്‍ നിലച്ചു നിന്നതു പോലെ. അയാള്‍ ദൈവത്തെ ഓര്‍ത്തുവോ ആവോ ?
മൂത്ത മകന്‍ വിവഹിതനാവുന്നു. പട്ടണത്തിലെ ഒരു പേരുകേട്ട കുടും ബത്തില്‍ നിന്നും.
അവള്‍ സുന്ദരി. സുശീല , എല്ലാറ്റിനും ഉപരി മത ബോധമുള്ളവള്‍ അയാള്‍ അഭിമാനത്തോടെ എല്ലാവരോടും തന്റെ മകന്റെ രാജയോഗത്തെ കുറിച്ചു വാചാലനായി.
അയാള്‍ ദൈവത്തെ ഓര്‍ത്തുവോ ?....
തനിക്കു കിട്ടിയ ഈ സൗഭാഗ്യത്തില്‍ അയാള്‍ കൂട്ടുകാര്‍ക്കിടയില്‍ തലയുയര്‍ത്തി നടന്നു.
" അവന്‍ ഏതൊ തങ്ങളെ കണ്ടു മുട്ടറുത്തു കാണും. " നാട്ടുകാര്‍ അടക്കം പറഞ്ഞു.

ബാപ്പക്കു ഇതൊന്നും കാണാന്‍ ഒരു യോഗം ഉണ്ടായില്ല.
കാലം പിന്നെയും അയാളെ ദുഖിതാനാക്കി.
കുറെ കാലം അയാളെ അങ്ങാടിയില്‍ പോലും കാണാതായി. എവിടെപോയി ?
കണ്ടവന്റെ വഴിയടയാളങ്ങള്‍ തേടുന്ന ജനം കണ്ടെത്തി..
അയാളുടെ പ്രിയപെട്ട മരുമകള്‍ ഒരു മാറാരോഗത്തിന്റെ ഭാഗമായി മദ്രാസിലെ ഒരു ആശുപത്രിയില്‍.
അവള്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണു. മധുവിധു നാളിന്റെ ഓര്‍മകള്‍ മായും മുമ്പേ തന്റെ മകന്റെ യോഗം?
അയാള്‍ ദൈവത്തെ ഓര്‍ത്തുവോ ?..... എല്ലാം സഹിക്കാന്‍ അയാള്‍ക്കു കഴിഞുവോ ? ....

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ പ്രസന്നവദനനായി കാണപെട്ടു.
ആരോ കാര്യം തിരക്കി.
അയാള്‍ മകനെ കൊണ്ടൂ രോഗശയ്യയില്‍ കിടക്കുന്ന.....വിവാഹ മോചനം നടത്തിയിരിക്കുന്നു.
അയാള്‍ ദൈവത്തിനു നന്ദി പറഞ്ഞ്ഞു . അല്‍ഹംദു ലി ലാ .....
൦൦൦൦൦൦ ൦൦൦൦൦൦



No comments: