Friday, February 25, 2011

കാലന്‍ ടിപ്പരില്‍ വരുന്നു...

ടിപ്പര്‍ ലോറിയിലാണ് ഇപ്പോള്‍ കാലന്റെ വരവും പോക്കും എന്ന് തോന്നുന്നു. രണ്ടു ദിവസം മുമ്പാണ് മുക്കം അരീകോട് റോഡില്‍ ഒരു ജീപിനെ ഇടിച്ചു നിരപ്പ് ആക്കിയത്. ജീപ്പില്‍ നിറയെ ഗള്‍ഫ്കാരനെ സ്വീകരിക്കാന്‍ പോയവര്‍ ആയിരുന്നു. പലരുടെയും പരിക്ക് ഗുരുതരം ആണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ എത്ര അപകടങ്ങള്‍ ഈ മുക്കം പരിസരങ്ങ്ങ്ങളില്‍ നടന്നു കഴിഞ്ഞു. ഇതിലൊക്കെ പ്രധാന വില്ലന്‍ ടിപ്പര്‍ ലോറികള്‍ തന്നെ . അഗസ്ത്യന്‍ മുഴി ഒരു കുടുംമ്പതിലെ രണ്ടു കുട്ടികളെ കാലന്‍ ഒരു രംഗ ബോധവുമില്ലാതെ കൊണ്ട് പോയി. നമ്മുടെ യാത്രകള്‍ എന്ത് മാത്രം അപകട സാധ്യതകള്‍ നിറഞ്ഞു നില്‍ക്കുന്നു. ആരാണ് കുറ്റവാളികള്‍. ടിപ്പര്‍ ലോറികള്‍ ഡ്രൈവര്‍ മാരെ നിങള്‍ ശ്രദ്ധിച്ചു നോക്കൂ ? ഒരു പക്ക്വതയുമില്ലാത്ത പിള്ളേര്‍ . ഇരുപതു വയസ്സ് കഴിഞ്ഞു കാണില്ല. ഇത്തരം ഹെവി വാഹങ്ങങ്ങള്‍ ഓടിക്കുന്നവര്‍ക്ക് എന്ത് മിനിമം യോഗ്യത യാണ് വേണ്ടത് ? ഈ കാലന്മാരേ നിയന്ദ്രിക്കാന്‍ എന്തെങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും ചെയ്യേണ്ടതുണ്ടോ ? ഇതൊന്നും ഗൌരവായി ചിന്തിക്കാതെ ആ സമയത്ത് വൈകാരികമായി പ്രവര്തിച്ച്ചത് കൊണ്ടു മാത്രം എന്ത് ഫലം ? ടിപ്പര്‍ ലോറികള്‍ക്ക് ലൈസെന്‍സു നല്‍കുമ്പോള്‍ അല്‍പ്പം കൂടി ആലോചിക്കണം ? മുവായിരത്തിലധികം ടിപ്പര്‍ ലോറികള്‍ ഈ ഭാഗങ്ങളില്‍ മാത്രം കാണും. ഭൂമി തുരപ്പന്‍ ജെ സി ബീ വേറെ . മൊത്തത്തില്‍ നമ്മുടെ കുട്ടികള്‍ പുറത്ത് പോയി തിരിച്ചു വരുന്നത് വരെ മുമ്പില്ലാത്ത വിധം അസമാധാനം വേട്ടയാടുകയാണ്. മാനസിക സങ്കര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ് സമൂഹത്തില്‍. ട്രാഫിക് നിയമങ്ങള്‍ നിരന്ത്തരം ലങ്കിച്ച്‌ വാഹങ്ങള്‍ റോഡില്‍ നിറഞ്ഞൊഴുകുന്നു. വിദേശങ്ങളില്‍ ഒരുത്തനെ കൊന്നാല്‍ ഇങ്ങിനെ എളുപ്പത്തില്‍ നിയമത്തിന്റെ കുരുക്കില്‍ നിന്നും പുറത്തു വരുമോ ? ഇവിടയാണ് നമ്മുടെ നിയമങ്ങള്‍ പ്രത്യേകിച്ചും ട്രാഫിക് അപകടങ്ങളില്‍ പര്യാപ്തമാണോ എന്ന് പുനരാലോചന നടത്തേണ്ടത് ?

No comments: