Wednesday, February 16, 2011

യമന്‍ യാത്രാ അനുഭവങ്ങള്‍ ( രണ്ടാം ഭാഗം )





വീണ്ടും അലച്ചിലിന്റെ nആളുകളില്‍ ഒരു ദിവസം സനാ പട്ടണം നിറയെ പ്രസിഡന്റ് അലി അബ്ദുല്ല സാലഹിന്റെ വമ്പന്‍ കട്ടഔട്ടുകള്‍ . ഒപ്പം ഫലസ്തീന്റെ യാസര്‍ അറഫാത്തും. അറഫാത്ത് അന്നു യെമന്‍ സന്ദര്‍ശനത്തിനു വരികയാണു. അന്നു തന്നെ അലി സാലഹ് അവിടുത്തെ ചോദ്യം ചെയ്യപ്പെടാത്ത പ്രസിഡന്റായിരുന്നു. ചോദ്യം ചെയ്തവര്‍ എന്നെന്നേക്കും ജയിലിനകത്തും. യമനിലെ തടവറകളുടെ സ്തിതിയും അതി ദയനീയമായിരുന്നു. കൂറ്റന്‍ മതിലിനകത്തു വിസ്താര മേറിയ കിണറുകള്‍. തീറ്റയും കുടിയും മലവിസര്‍ജനവും എല്ലാമ്മ് അതില്‍ തന്നെ. എത്ര പേര്‍ അതിനകത്തു കിടന്നു രോഗം ബാധിച്ചു മരിച്ചു കാണും വല്ല കണക്കും. മനുഷ്യാവകാശ പ്രവര്‍ത്തനം അതൊന്നും അവിടെ നടക്കില്ല. ഒരു പ്രഹസനമായി തിരഞെടുപ്പ്. അലി സാലഹ് വീണ്ടും പ്രരെസിഡന്റ്. ചരിത്രം മാറുന്നു. മാറിയേ തീരൂ. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വാതന്ദ്രിതിന്റെ മധുരം ഇവര്‍ അറിയട്ടെ. ഇപ്പോള്‍ യമനില്‍ നടന്നു കൊണ്ടിരിക്കുന്ന് പ്രക്ഷോഭങ്ങളില്‍ സന്തോഷമുണ്ട്.
ഇടക്കൊക്കെ നൂറിന്റെ കടയില്‍ പോയിരിരിക്കും . അവിടെയിരുന്നു ഗ്ലാസു കട്ടു ചെയ്തു ഫോട്ടൊ ഫ്രേയിം ചെയ്യാനും പഠിച്ചിരുന്നു. കടയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പൊയിരുന്നത് ഹേമാമാലിനിയുടേ ചിത്രങ്ങളായിരുന്നു. യമനികള്‍ക്കു ഹിന്ദി സിനിമ വളരെ ഇഷ്ടമായിരുന്നു. ഷോലെ എന്ന സിനിമ മൂന്നു മാസമാണു തിയേറ്ററുകളില്‍ ഓടിയത്. പൊതുവെ ഹിന്ദികളോട് യമനികള്‍ക്ക് ഇഷ്ടമായിരുന്നു. ഹിന്ദി സിനിമാ ഗാനങ്ങള്‍ മൂളുന്ന യമനികളെയും കണാം.
ഞാന്‍ യമനില്‍ വന്നു ആറു മാസത്തോളം ആയി കാണും. ഇന്ത്യക്കാരായ പലരും അവിടെ ആ സമയത്തു വരുന്നുണ്ടായിരുന്നു. താജ് ഗ്രൂപ്പിന്റെ ഒരു ഹോട്ടല്‍ പണി നടക്കുന്ന സൈറ്റില്‍ നിന്നും കുറേ പഞ്ചാബികള്‍ അവിടെ വന്നു. കൂട്ടത്തില്‍ കുറച്ചു മലയാളികളും ഉണ്ടായിരുന്നു. ചെറുവാറ്റിക്കാരന്‍ ഇസ്മായില്‍ വഫ അവിടെ ഓഫീസില്‍ ഒരു നല്ല പോസ്റ്റില്‍ ആയിരുന്നു. ഇസ്മയില്‍ വഫ ഒരു ജോലി ശരിയാക്കി തരാമെന്നു പറഞു. ആ ജോലി വളരെ കടുത്തതായിരുന്നു. പ്ലംബര്‍ ഹെല്പ്പര്‍. മൂന്നാം നിലയിലെക്കു മണ്ണിന്റെ പൈപ്പ് തലയില്‍ ചുമന്നു കൊണ്ട് പോവുമ്പോള്‍ ഇടക്കു തളര്‍ന്നു പൈപ്പു നിലത്തു വച്ച് ആരും കാണാതെ കരയും. ഒരു വിധത്തിലും മുന്നോട്ട് പോവാനാവില്ലെന്നു തോന്നിയപ്പോള്‍ അതും ഉപേക്ഷിച്ചു വീണ്ടും അലയാന്‍ തുടങ്ങി. സനയിലെ തിയേറ്റരിന്റെ മുമ്പില്‍ പോയി നിന്നു ഹിന്ദി സിനിമാ ഗാനങ്ങള്‍ കേള്‍ക്കും. നൂര്‍ മുഹമ്മദ് ഒരു ദിവസം എന്നെയും തിരക്കി അവിടെ വന്നു. നൂറിന്റെ അടുത്ത കൂട്ടുകാരന്‍ മാരിബ് എന്ന സ്ഥലത്ത് നിന്നും വന്നിട്ടുണ്ട്. ഡോക്റ്റര്‍ അബ്ദുല്ല. വര്‍ഷങ്ങള്‍ക്കു മുമ്പു നൂറിനൊപ്പം കള്ള ലോഞചില്‍ വന്ന ആലപ്പുഴക്കടുത്ത് സൈക്കിള്‍ മുക്കിലെ ഗോപാലന്‍ എന്ന അബ്ദുല്ല. അയാള്‍ എങ്ങിനെ ഒരു വ്യാജ വൈദ്യന്‍ ആയി പ്രത്യക്ഷപ്പെട്ടു ? .....

No comments: