Friday, February 25, 2011
കാലന് ടിപ്പരില്‍ വരുന്നു...
ടിപ്പര്‍ ലോറിയിലാണ് ഇപ്പോള്‍ കാലന്റെ വരവും പോക്കും എന്ന് തോന്നുന്നു. രണ്ടു ദിവസം മുമ്പാണ് മുക്കം അരീകോട് റോഡില്‍ ഒരു ജീപിനെ ഇടിച്ചു നിരപ്പ് ആക്കിയത്. ജീപ്പില്‍ നിറയെ ഗള്‍ഫ്കാരനെ സ്വീകരിക്കാന്‍ പോയവര്‍ ആയിരുന്നു. പലരുടെയും പരിക്ക് ഗുരുതരം ആണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ എത്ര അപകടങ്ങള്‍ ഈ മുക്കം പരിസരങ്ങ്ങ്ങളില്‍ നടന്നു കഴിഞ്ഞു. ഇതിലൊക്കെ പ്രധാന വില്ലന്‍ ടിപ്പര്‍ ലോറികള്‍ തന്നെ . അഗസ്ത്യന് മുഴി ഒരു കുടുംമ്പതിലെ രണ്ടു കുട്ടികളെ കാലന് ഒരു രംഗ ബോധവുമില്ലാതെ കൊണ്ട് പോയി. നമ്മുടെ യാത്രകള്‍ എന്ത് മാത്രം അപകട സാധ്യതകള്‍ നിറഞ്ഞു നില്ക്കുന്നു. ആരാണ് കുറ്റവാളികള്‍. ടിപ്പര്‍ ലോറികള്‍ ഡ്രൈവര്‍ മാരെ നിങള്‍ ശ്രദ്ധിച്ചു നോക്കൂ ? ഒരു പക്ക്വതയുമില്ലാത്ത പിള്ളേര് . ഇരുപതു വയസ്സ് കഴിഞ്ഞു കാണില്ല. ഇത്തരം ഹെവി വാഹങ്ങങ്ങള്‍ ഓടിക്കുന്നവര്‍ക്ക് എന്ത് മിനിമം യോഗ്യത യാണ് വേണ്ടത് ? ഈ കാലന്മാരേ നിയന്ദ്രിക്കാന്‍ എന്തെങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും ചെയ്യേണ്ടതുണ്ടോ ? ഇതൊന്നും ഗൌരവായി ചിന്തിക്കാതെ ആ സമയത്ത് വൈകാരികമായി പ്രവര്തിച്ച്ചത് കൊണ്ടു മാത്രം എന്ത് ഫലം ? ടിപ്പര്‍ ലോറികള്‍ക്ക് ലൈസെന്സു നല്കുമ്പോള് അല്‍പ്പം കൂടി ആലോചിക്കണം ? മുവായിരത്തിലധികം ടിപ്പര്‍ ലോറികള്‍ ഈ ഭാഗങ്ങളില്‍ മാത്രം കാണും. ഭൂമി തുരപ്പന്‍ ജെ സി ബീ വേറെ . മൊത്തത്തില്‍ നമ്മുടെ കുട്ടികള്‍ പുറത്ത് പോയി തിരിച്ചു വരുന്നത് വരെ മുമ്പില്ലാത്ത വിധം അസമാധാനം വേട്ടയാടുകയാണ്. മാനസിക സങ്കര്ഷങ്ങള് വര്‍ദ്ധിച്ചു വരികയാണ് സമൂഹത്തില്‍. ട്രാഫിക് നിയമങ്ങള്‍ നിരന്ത്തരം ലങ്കിച്ച് വാഹങ്ങള്‍ റോഡില്‍ നിറഞ്ഞൊഴുകുന്നു. വിദേശങ്ങളില്‍ ഒരുത്തനെ കൊന്നാല്‍ ഇങ്ങിനെ എളുപ്പത്തില്‍ നിയമത്തിന്റെ കുരുക്കില്‍ നിന്നും പുറത്തു വരുമോ ? ഇവിടയാണ് നമ്മുടെ നിയമങ്ങള്‍ പ്രത്യേകിച്ചും ട്രാഫിക് അപകടങ്ങളില്‍ പര്യാപ്തമാണോ എന്ന് പുനരാലോചന നടത്തേണ്ടത് ?
Saturday, February 19, 2011
Wednesday, February 16, 2011
യമന്‍ യാത്രാ അനുഭവങ്ങള്‍ ( രണ്ടാം ഭാഗം )
വീണ്ടും അലച്ചിലിന്റെ nആളുകളില്‍ ഒരു ദിവസം സനാ പട്ടണം നിറയെ പ്രസിഡന്റ് അലി അബ്ദുല്ല സാലഹിന്റെ വമ്പന്‍ കട്ടഔട്ടുകള്‍ . ഒപ്പം ഫലസ്തീന്റെ യാസര്‍ അറഫാത്തും. അറഫാത്ത് അന്നു യെമന്‍ സന്ദര്‍ശനത്തിനു വരികയാണു. അന്നു തന്നെ അലി സാലഹ് അവിടുത്തെ ചോദ്യം ചെയ്യപ്പെടാത്ത പ്രസിഡന്റായിരുന്നു. ചോദ്യം ചെയ്തവര്‍ എന്നെന്നേക്കും ജയിലിനകത്തും. യമനിലെ തടവറകളുടെ സ്തിതിയും അതി ദയനീയമായിരുന്നു. കൂറ്റന്‍ മതിലിനകത്തു വിസ്താര മേറിയ കിണറുകള്‍. തീറ്റയും കുടിയും മലവിസര്‍ജനവും എല്ലാമ്മ് അതില്‍ തന്നെ. എത്ര പേര് അതിനകത്തു കിടന്നു രോഗം ബാധിച്ചു മരിച്ചു കാണും വല്ല കണക്കും. മനുഷ്യാവകാശ പ്രവര്‍ത്തനം അതൊന്നും അവിടെ നടക്കില്ല. ഒരു പ്രഹസനമായി തിരഞെടുപ്പ്. അലി സാലഹ് വീണ്ടും പ്രരെസിഡന്റ്. ചരിത്രം മാറുന്നു. മാറിയേ തീരൂ. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വാതന്ദ്രിതിന്റെ മധുരം ഇവര്‍ അറിയട്ടെ. ഇപ്പോള്‍ യമനില്‍ നടന്നു കൊണ്ടിരിക്കുന്ന് പ്രക്ഷോഭങ്ങളില്‍ സന്തോഷമുണ്ട്.
ഇടക്കൊക്കെ നൂറിന്റെ കടയില്‍ പോയിരിരിക്കും . അവിടെയിരുന്നു ഗ്ലാസു കട്ടു ചെയ്തു ഫോട്ടൊ ഫ്രേയിം ചെയ്യാനും പഠിച്ചിരുന്നു. കടയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പൊയിരുന്നത് ഹേമാമാലിനിയുടേ ചിത്രങ്ങളായിരുന്നു. യമനികള്‍ക്കു ഹിന്ദി സിനിമ വളരെ ഇഷ്ടമായിരുന്നു. ഷോലെ എന്ന സിനിമ മൂന്നു മാസമാണു തിയേറ്ററുകളില്‍ ഓടിയത്. പൊതുവെ ഹിന്ദികളോട് യമനികള്‍ക്ക് ഇഷ്ടമായിരുന്നു. ഹിന്ദി സിനിമാ ഗാനങ്ങള്‍ മൂളുന്ന യമനികളെയും കണാം.
ഞാന്‍ യമനില്‍ വന്നു ആറു മാസത്തോളം ആയി കാണും. ഇന്ത്യക്കാരായ പലരും അവിടെ ആ സമയത്തു വരുന്നുണ്ടായിരുന്നു. താജ് ഗ്രൂപ്പിന്റെ ഒരു ഹോട്ടല്‍ പണി നടക്കുന്ന സൈറ്റില്‍ നിന്നും കുറേ പഞ്ചാബികള്‍ അവിടെ വന്നു. കൂട്ടത്തില്‍ കുറച്ചു മലയാളികളും ഉണ്ടായിരുന്നു. ചെറുവാറ്റിക്കാരന്‍ ഇസ്മായില്‍ വഫ അവിടെ ഓഫീസില്‍ ഒരു നല്ല പോസ്റ്റില്‍ ആയിരുന്നു. ഇസ്മയില്‍ വഫ ഒരു ജോലി ശരിയാക്കി തരാമെന്നു പറഞു. ആ ജോലി വളരെ കടുത്തതായിരുന്നു. പ്ലംബര്‍ ഹെല്‍പ്പര്‍. മൂന്നാം നിലയിലെക്കു മണ്ണിന്റെ പൈപ്പ് തലയില്‍ ചുമന്നു കൊണ്ട് പോവുമ്പോള്‍ ഇടക്കു തളര്‍ന്നു പൈപ്പു നിലത്തു വച്ച് ആരും കാണാതെ കരയും. ഒരു വിധത്തിലും മുന്നോട്ട് പോവാനാവില്ലെന്നു തോന്നിയപ്പോള്‍ അതും ഉപേക്ഷിച്ചു വീണ്ടും അലയാന്‍ തുടങ്ങി. സനയിലെ തിയേറ്റരിന്റെ മുമ്പില്‍ പോയി നിന്നു ഹിന്ദി സിനിമാ ഗാനങ്ങള്‍ കേള്‍ക്കും. നൂര്‍ മുഹമ്മദ് ഒരു ദിവസം എന്നെയും തിരക്കി അവിടെ വന്നു. നൂറിന്റെ അടുത്ത കൂട്ടുകാരന് മാരിബ് എന്ന സ്ഥലത്ത് നിന്നും വന്നിട്ടുണ്ട്. ഡോക്റ്റര്‍ അബ്ദുല്ല. വര്‍ഷങ്ങള്‍ക്കു മുമ്പു നൂറിനൊപ്പം കള്ള ലോഞചില്‍ വന്ന ആലപ്പുഴക്കടുത്ത് സൈക്കിള്‍ മുക്കിലെ ഗോപാലന് എന്ന അബ്ദുല്ല. അയാള്‍ എങ്ങിനെ ഒരു വ്യാജ വൈദ്യന് ആയി പ്രത്യക്ഷപ്പെട്ടു ? .....
യമന്‍ യാത്രാ ഓര്‍മ്മകള്‍

വാര്‍ത്താമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്ക്കുന്ന യമന്‍ എന്ന രാജ്യത്തേക്കായിരുന്നു എന്റെ ആദ്യത്തെ ഗള്‍ഫ് യാത്ര. ആദ്യതെത വിമാനയാത്ര. അതൊരു സ്വപ്ന സാക്ക്ഷാല്‍ക്കാരത്തിലേക്കുള്ള യാത്രയായിരുന്നു. സ്വപ്നം പെയ്തിറങ്ങിയതു ബദുക്കള്‍ക്കിടയിലേക്കായിരുന്നു. വന്ധ്യാമേഘങ്ങള്‍ ഒരിക്കലും പെയ്തിറങ്ങാതെ പോയി. വരണ്ടുണങ്ങിയ മണലാരണ്യങ്ങളില്‍ മരീചിക തേടി നീണ്ടു പോയ രണ്ടര വര്‍ഷത്തെ ആടു ജീവിതം. ഒരിക്കലും ഓര്ക്കന് പോലും ആഗ്രഹിത്താത്ത ദിനരാത്രങ്ങള്‍.
യമന്റെ തലസ്താനം സനാ. എപ്പോഴും തണുപ്പിന്റെ മൂടുപടമണിഞ്ഞ പുരാതനമായ ഒരു പട്ടണം. ഒരിക്കലും എവിദെയും കനണ്ടിട്ടില്ലാത്ത വേഷവിഭൂതികള്‍. ഈ ദുനിയാവിന്റെ ഏതോ മൂലയില്‍ അകപ്പെട്ട പോലെ. വിദേശി ടൂറിസ്റ്റുകള്‍ അലഞ്ഞു തിരിയുന്ന ബാബുല്‍ യമന്‍ തെരുവു. തെരുവിലൂടെ അലസമായി അലഞ്ഞു കോണ്ടിരിക്കുന്ന കഴുതകള്‍. ജപ്പാന്റെ റ്റൊയോറ്റാ പിക്കപ് വാഹനങള്. മണ്ണൂം മരവും കൊണ്ടുമാത്രം നിര്‍മിച്ച പഴയ കെട്ടിടങ്ങല്ള്‍. സനായിലെ തിരക്കുപ്ടിച്ച കച്ചവട കേന്ദ്രം. വലിയ ഒരു പടിവാതിലിലൂടെ വേണം ബാബുല്‍ യമനിലേക്കു പ്രവേശിക്കന്‍. അതിനു പുറത്തു നിരനിരയായി നിറ്ത്തിയിട്ടിരിക്കുന്ന ബൈക്കുകള്‍. ബൈക്കുകള്‍ ചാരി യാത്രക്കാരെ കാത്തിരിക്കുന്ന യമനി ചെറുപ്പക്കാര്‍. ക്ഔതുകം തോന്നി മുഖം പൂര്‍ണമായും മറച്ച സ്ത്രീകള്‍ പോലും ഈ ബൈക്കില്‍ കയറി പോവുന്നു. അന്നത്തെ മിനിമം ചാര്‍ജ് രണ്ടു രിയാല്‍. എല്ലാ ചെറുപ്പക്കാരുടെയും കവ്വിളുകല്‍ മുഴച്ചു നില്ക്കുന്നതായി കണാം. ഖാത്ത് എന്നു പേരുള്ള ഒരു തരം ചെടിയുടെ ഇലകള്‍ ചവച്ചു വെച്ചതാണു ആ മുഴകള്‍.
ഒരിക്കല്‍ യമനി ബദുക്കള്‍ക്കൊപ്പമിരുന്നു ഈ ഖാത്തു രുചിച്ചു നോക്കിയിട്ടുണ്ട്. ബാബുല്‍ യമന്റെ പ്രവേശന കവാടത്തിനടുത്തുള്ള ഒരു കൊച്ചു കടയില്‍ ചിത്രങ്ങള്‍ ഫ്രേയിം ചെയ്തു കൊന്ണ്ടിരുന്നു ഒരാള്‍ എന്നെ കൈ കൊട്ടി വിളിക്കുന്നതു കണ്ടു അല്ഭുതപെട്ടു പോയി. എന്റെ വേഷം തിരിചചറിഞ്ഞാണു അയാള്‍ വിളിച്ചതു. പേരു നൂര്‍മുഹമ്മദ്. ഇരുപത്തി അഞ്ഞു വര്‍ഷങ്ങള്‍ക്കു മുമ്പു ഏഡന്‍ വഴി കള്ള ലോഞ്ച് കയറി വന്ന ഇന്ധിക്കാരന്‍. അമീന യെന്ന യമനി പെണ്ണിലൂറ്റെ മൂന്നു മക്കളുമായി സസുഖം കഴിയുന്നു. ഒരു നാട്ടുകാരനെ കണ്ട് ആഹ്ലാദം അയാളുടെ മുഖത്തു തിര തല്ലുന്നതു ഞാന്‍ ശരിക്കും അനുദവിക്കുകയായിരുന്നു. അയാള്‍ മദിരാശിക്കാരനായിരുന്നു. രാജു എന്നായിരുന്നു അയാളുടെ പേര്.
ജോലിയൊന്നും ഇല്ലാതെ അലയുന്ന എനിക്കു അയാള്‍ കണ്കണ്ട് ദൈവമായി മാറുകയായിരുന്നു. അയാളുടെ ഇരു നിറം മാത്രം യമനികളില്‍ നിന്നും അയാളെ മാറ്റി നിര്‍ത്തുന്നു. സുന്ദരിയായ അയാളുടെ ഭാര്യ അയാളെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നതു മനസ്സിലാക്കാന്‍ ഏറെ നാള് വേണ്ടി വന്നില്ല. സനായിലെ സ്ത്രീകള്‍ വല്ലാത്ത സഒഊന്ദര്യ വതികള്‍ തന്നെ. ഒരു സ്ത്രീയെ ഭാര്യയായി ലഭിക്കാന്‍ കനത്ത സംഖ്യയും മറ്റു സൊഉകര്യങ്ങളും ചെയ്യണം എന്നതാണു മറ്റു അറബു നാടുകളെ പോലെ യമനിലേയും അവസ്ത.
നൂര്‍ മുഹമ്മദ് എനിക്കു വേണ്ടി ഒരു ജോലി ശരിപ്പെടുതത്താന്‍ ഓടി നടക്കുകയായിരുന്നു. ആയിടക്കാണു ദൂരദിക്കില്‍ നിന്നും കച്ചവടത്തിനു വന്ന ഒരു യാത്രാ സംഘം നൂര്‍ മുഹമ്മദിനെ തിരക്കി വന്നത്. എന്നെ അവര്‍ക്കു പരിചയപ്പെടുത്തി കൊടുക്കാന്‍ നൂറിനു വലിയ ഉല്‍സാഹമായിരുന്നു. ഒരു പ്രായം ചെന്ന ആളുമായി കുറെ നേരം സംസാരിച്ചു എന്റെ അടുത്തു വന്നു. അയാള്‍ക്കു ഹുദൈബിയക്കടുതു ഒരുള്‍നാട്ടില്‍ ഒരു ലോഡ്ജ് ഉണ്ടെന്നും എനിക്കു വേണമെങ്കില്‍ അയാള്‍ക്കൊപ്പം പോകാമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ മറ്റൊന്നും ആലോചിചു നിന്നില്ല , സമ്മതം.
അതു മറ്റൊരു അപകടത്തിലേക്കുള്ള യാത്രയായിരുന്നു. എന്നെ കൊണ്ട് പോവുന്ന ഈ യമനിക്കു അത്യാവശ്യം ഇംഗ്ലീഷ് സംസരിക്കാന്‍ അറിയാം . അയാളുടെ ഒമ്പതു മുറികളുള്ള ഒരു കൊച്ചു ലോഡ്ജ്. ഒരു കാട്ടു പ്രദേശം. ചുറ്റും ആള് പാര്‍പ്പ് വളരെ കുറവ്. ഭയം ജനിപ്പിക്കുന്ന അന്ധരീക്ഷം . ഒരു വലിയ വീട്ടില്‍ ആ യമാനിയെ കൂടാതെ ഭാര്യയും മാനസിക വൈകല്യമുള്ള പത്ത് പതിനഞ്ചു വയസ്സായ ഒരു കുട്ടിയും കൂടാതെ ആരോക്കെയുന്ടന്നു ഞാന്‍ അറിഞ്ഞ്ഞ്ഞുരിന്നില്ല . എത്രയും പെട്ടെന്ന് സ്ഥലം വിടണമെന്ന് തോന്നിത്തുടങ്ങിയിരുന്നു. ലോഡ്ജിന്റെ നോക്കി നടത്തിപ്പ് എങ്ങിനെ വേണമെന്നും കണക്കുകള്‍ എഴുതാനുമൊക്കെ അയാള്‍ എന്നെ പഠിപ്പിച്ചിരുന്നു.
ആയിടക്കാണ് ഫ്രാന്‍സില്‍ നിന്നും പതിമൂന്നു പേരടങ്ങുന്ന ഒരു സംഘം അവിടെ എത്തിയുരുന്നു. അത്തരം സംഘങ്ങള്‍ ഗവമെന്റ് വഴി അവിടെ വന്നു കൊണ്ടിരുന്നു. പ്രസിഡന്‍ഡി ന്റെ അടുത്ത ആളായിരുന്നു എന്റെ തൊഴില്‍ ദാതാവ് . ഫ്രാന്‍സില്‍ നിന്നും വന്ന സംഘവുമായി ഞാന്‍ പരിചയത്തിലായി. ഞാന്‍ അവര്‍ക്ക് എന്റെ അഡ്രെസ്സ് കൊടുത്തു. പുരാതന സാംസ്കാരിക വകുപ്പിലെ പഠന സംഘം അവര്‍ അധികവും സ്ത്രീകളായിരുന്നു. രാത്രിയായാല്‍ ഒരു ഷെട്ടിയും ബ്രായും മാത്രം , ഇത്തരം ഒരു കൂട്ടത്തില്‍ ഒറ്റപെട്ടു പോയ ഇരുപത്തി ആരുകരനായ എന്റെ അവസ്ഥ . രാത്രിയില്‍ ഞാന്‍ പേടിച്ചു ഒറ്റയ്ക്ക് കഴിച്ചു കൂട്ടിയത്. ശീട്ട് കളിയും മദ്യവുമായി അവര്‍ രാത്രിയെ പകലാക്കി. മൂന്നു ദിവസം കഴിഞ്ഞു. അവര്‍ കെട്ടുകള്‍ ഒരുക്കുമ്പോള്‍ എന്നോട് ചോദിച്ചു " പോരുന്നോ" ഞാന്‍ യമാനിയെ കണ്ടു എനിക്ക് ഇവിടെ നില്ക്ക്കാന് ആവില്ലെന്നും ഇവരോടൊപ്പം പോവുകയാണെന്ന് പറഞ്ജ്ഞാപ്പോള്‍ അയാള്‍ എതിര്‍പൊന്നും കാണിച്ചില്ല. വീണ്ടും ആ യാത്ര തുടര്‍ന്നു. കുന്നും മലയും കയറി ഇറങ്ങി വാഹനം വിച്ചനതയിലൂറെ മുമ്പോട്ട് നീങ്ങി കൊണ്ടിരുന്നു. ഒരു മെയിന്‍ റോഡില്‍ എത്തിയ വാഹനം നിര്‍ത്തി. സനായിലേക്ക് ഇത് വഴി പോകാം . ഇവിടെ നിന്നാല്‍ ഏതെങ്കിലും വാഹനം വരും. ഞാന്‍ എന്റെ ബാഗുമായി ഇറങ്ങി . ഫ്രാന്സുകരായ ആ സംഘത്തോട് യാത്ര മൊഴി .
നല്ല തണുത്ത കാറ്റ് . വിശാലമായി കിടക്കുന്ന മുന്ധിരി തോട്ടങ്ങള്‍ . കഴുത്തപ്പുറത്തും ടോയോട്ടയിലും നിറയെ തൊഴിലാളികളായ യെമാനികള്‍ . ഹുദൈബിയയിലെക്കും ഹലരുള്‍ മൌതിലെക്കും പോകുന്ന വഴികള്‍ . ഇത് വഴി എത്ര യാത്ര സംഘങ്ങള്‍ കടന്നു പോയി. ഇതാ ഇപ്പോള്‍ ഒരു ചേന്നമംഗല്ലൂര്‍ കാരന് ഒറ്റയ്ക്ക് ഈ വഴി തിരിവില്‍ . എങ്ങോട്ടാണ് ഈ യാത്ര . എന്റെ യാത്രയുടെ ഫലം എന്തായിരിക്കും . ദിവസം കൊണ്ടിരിക്കെ ഒരു കാര്‍ ധിലാക് എന്റെ അരികില്‍ വന്നു നിന്ന്. ആവൂ എത്രനേരമായി കാത്തിരിപ്പ്.
ആര് യു ഗോയിംഗ് ടു സനാ . യ ..പ്ലീസ് കം .. വളരെ നല്ല മനുഷ്യന് . അയാള്‍ ഒരു സ്വിറ്റ്സര്‍ലാന്റ് കാരനായിരുന്നു. കൃഷി വകുപ്പിലെ ഒരു കണ്സല്ട്ടന്റ്റ് . അയാള്‍ ഇടയ്ക്കു വാഹനം നിര്‍ത്തി കൃഷി ഇടന്ടങ്ങളിലേക്ക് പോയി തിരിച്ചു വരും. മൂന്നു മണിക്കൂര്‍ യാത്രക്ക് ശേഷം വീണ്ടും സനാ പട്ടണത്തില്‍.
Subscribe to:
Posts (Atom)